120 കോടി നഷ്ടവുമായി അമ്മാവൻ അടപടലം പൊട്ടി നിൽക്കെ ഫ്രീലാൻഡറിൽ കറങ്ങി താര കുടുംബത്തിലെ സുന്ദരി...
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നായിരുന്നു ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2. ബ്രിട്ടീഡ് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ച ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവികളില്‍ ഒന്നായിരുന്നു ഫ്രീലാന്‍ഡര്‍ 2. അക്കാലത്ത് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ നിര്‍മിച്ച 4 മോഡലുകളില്‍ ഒന്നായിരുന്ന ഫ്രീലാന്‍ഡര്‍ 2. പൂനെയിലെ ചകന്‍ പ്ലാന്റില്‍ നിര്‍മിച്ചിരുന്ന എസ്‌യുവി 2015-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക് എന്നിവയാണ് ഇതിന്റെ പകരക്കാരനായി എത്തിയത്. ഈ രണ്ട് കാറിനും ഫ്രീലാന്‍ഡര്‍ 2 മോഡലിനേക്കാള്‍ ഉയര്‍ന്ന വിലയാണുള്ളത്.
ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 എസ്‌യുവിയുടെ അവസാന കാലത്തെ വില ഏകദേശം 54.31 ലക്ഷം മുതല്‍ 66.49 ലക്ഷം രൂപ വരെ ആയിരുന്നു. ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 എസ്‌യുവിയില്‍ അഞ്ച് പേര്‍ക്ക് വരെ സഞ്ചരിക്കാം. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരുന്നു ഫ്രീലാന്‍ഡര്‍ 2 കാറിന്റെ ഹൃദയം. 187.74 bhp പവറും 420 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരുന്നു.

ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമുള്ള ഒരു കാറാണിത്. അതുകൊണ്ടുതന്നെ ഓഫ്-റോഡ് സാഹസികതകള്‍ക്ക് ഏറ്റവും അനുയോജ്യമായ കാറുകളില്‍ ഒന്നായി ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 പേരെടുത്തു. ആഡംബര കാര്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള എസ്‌യുവികള്‍ വാങ്ങുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ബോളിവുഡ് നടി ഹുമ ഖുറേഷി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 ഉണ്ട്. വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു ഹുമ.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം 'കാല' എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖ താരകുടുംബത്തിലെ ഇളമുറക്കാരില്‍ ഒരാള്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വെറ്ററന്‍ നടന്‍ അനില്‍ ധവാന്റെ കുടുംബത്തിലെ നിരവധി പേര്‍ ബോളിവുഡിലെ പ്രശസ്തരാണ്. സംവിധായകന്‍ ഡേവിഡ് ധവാന്‍ അനിലിന്റെ സഹോദരനാണ്. ഡേവിഡിന്റെ മകന്‍ വരുണ്‍ ധവാന്‍ ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ്.

അനില്‍ ധവാന്റെ മകനും നടനുമായ സിദ്ധാര്‍ത്ഥ് ധവാന്റെ മകള്‍ അഞ്ജിനി ധവാനാണ് ഇപ്പോള്‍ ഫ്രീലാന്‍ഡര്‍ കാറുമായി എത്തി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അഞ്ജിനി ധവാനും ബോളിവുഡിന്റെ ഭാവി വാഗ്ദാനമായി വിശേഷിപ്പിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ബിന്നി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലൂടെ അഞ്ജിനിയും ബോളിവുഡില്‍് അരങ്ങേറിയിരുന്നു. ബോളിവുഡിലെ ഭാവി താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്.
വൈറല്‍ വീഡിയോയില്‍ അഞ്ജിനി ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറില്‍ സഞ്ചരിക്കുന്നത് കാണാം. ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 കാറില്‍ അഞ്ജിനി ധവാന്‍ പൊതുമധ്യത്തില്‍പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പഴയ കാര്‍ ആയിരിക്കാം യുവനടിക്ക് ഇഷ്ടപ്പെട്ട കാര്‍ എന്ന് നമുക്ക് അനുമാനിക്കാം. ധവാന്‍ കുടുംബത്തിനെ കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് അത്ര നല്ല സമയമല്ല. കുടുംബത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ വരുണിന്റെ ഏറെ പ്രതീക്ഷയോടെ വന്ന 'ബേബി ജോണ്‍' എന്ന സിനിമ എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്.

വിജയ് നായകനായി എത്തിയ 'തെരി'യുടെ റീമേക്കായിരുന്നു ബേബി ജോണ്‍. 160 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് 40 കോടിക്കടുത്ത് മാത്രമാണ് ബോക്‌സ് ഓഫീസില്‍ നേടാനായത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെ നിമാതാവായ ആറ്റ്‌ലിക്ക് 120 കോടിയോളമാണ് നഷ്ടം. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ കാമിയോ വേഷം പോലും സിനിമക്ക് ഗുണം ചെയ്തില്ല. ആക്ഷന്‍ സ്റ്റാര്‍ എന്ന രീതിയില്‍ പേരെടുത്ത് ബോളിവുഡില്‍ മുന്‍നിരയിലേക്ക് എത്താനുള്ള വരുണിന്റെ സ്വപ്‌നങ്ങളാണ് പൊലിഞ്ഞത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








