മലയാളികളേക്കാള്‍ തമിഴ്‌നാട്ടുകാര്‍ക്ക് പ്രിയങ്കരി! വിവാഹത്തിന് മുമ്പ് സ്വപ്‌നവാഹനം വാങ്ങിയ നടിയെ മനസ്സിലായോ?

സെലിബ്രിറ്റികള്‍ ഇന്ന് ഒരു കാര്‍ വാങ്ങുന്നത് അത്ര വലിയ സംഭവമല്ല വിപണിയില്‍ ഇറങ്ങുന്ന പുത്തന്‍ പുതിയ കാറുകള്‍ എല്ലാം അവര്‍ സ്വന്തമാക്കുന്നു. ഒരു സെലിബ്രിറ്റി ഏതെങ്കിലുമൊരു കാര്‍ വാങ്ങിയാല്‍ അത് കാര്‍ കമ്പനികള്‍ക്കും ഗുണകരമാണ്. കാരണം അത് കാറിന് ഫ്രീയായി പരസ്യം ലഭിക്കുന്ന പോലെയാണ്. ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കാര്‍ ബ്രാന്‍ഡാണ് മെര്‍സിഡീസ് ബെന്‍സ്. ഇന്ത്യക്കാരോട് ഒരു ആഡംബര ബ്രാന്‍ഡിന്റെ പേര് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്ന പേരുകളില്‍ ഒന്ന്. സെലിബ്രിറ്റികള്‍ക്കും മെര്‍സിഡീസിന്റെ കാറുകള്‍ വലിയ ഇഷ്ടമാണ്. അതുകൊണ്ട് പലരും ആദ്യമായി ആഡംബര കാര്‍ വാങ്ങുമ്പോള്‍ മെര്‍സിഡീസ് മോഡലുകള്‍ തെരഞ്ഞെടുക്കുന്നു.

മെര്‍സിഡീസിന്റെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് C-ക്ലാസ്. ഇക്കഴിഞ്ഞ ജൂണിലാണ് മെര്‍സിഡീസ് ബെന്‍സ് 2004 C-ക്ലാസ് പുറത്തിറക്കിയത്. C200, C200d, പുതിയ C300 AMG ലൈന്‍ എന്നീ മൂന്ന് ട്രിമ്മുകളില്‍ പുതുക്കിയ C-ക്ലാസ് വാഗ്ദാനം ചെയ്യുന്നു. പഴയ ഡീസല്‍-പവേര്‍ഡ് C300d AMG ലൈനിന് പകരമായാണ് പുതിയ C300 AMG ലൈന്‍ ചേര്‍ത്തിരിക്കുന്നത്.

anju kurian mercedes c-class

2024 C 200-ന് 61.85 ലക്ഷം രൂപയും 2024 C 220 d-ക്ക് 62.85 ലക്ഷം രൂപയും പുതിയ C 300-ന് 69 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. സുഖസൗകര്യങ്ങള്‍, ടെക്‌നോളജി, സേഫ്റ്റി എന്നിവയില്‍ പ്രീമിയം അപ്ഗ്രേഡുകളോടെയാണ് മെര്‍സിഡീസ്-ബെന്‍സ് C-ക്ലാസ് എത്തിയത്. സുപ്രധാന ഫീച്ചര്‍ പരിഷ്‌കാരങ്ങളും ആഡംബരത്തിനും സുഖ സൗകര്യങ്ങളുടെ കൂടെ പെര്‍ഫോമന്‍സിന്റെ കൂടെ സമ്പൂര്‍ണ സംയോജനം വാഗ്ദാനം ചെയ്യുന്ന 'ബേബി- എസ്' ആയി സി-ക്ലാസ് സ്വയം അടയാളപ്പെടുത്തുന്നു.

ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, 6 ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി C പോര്‍ട്ടുകള്‍, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതായാലും മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും പ്രിയങ്കരിയായ ഒരു നടി ഇപ്പോള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2013ല്‍ നിവിന്‍ പോളി നായകനായ നേരത്തില്‍ താരത്തിന്റെ സഹോദരിയുടെ വേഷത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അഞ്ജു കുര്യനാണ് ആ താരം.

anju kurian mercedes c-class

അടുത്തിടെയാണ് അഞ്ജുവിനെറ വിവാഹ നിശ്ചയം കഴിഞ്ഞത്. തൊട്ടുപിന്നാലെ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് നടി. താന്‍ വാങ്ങുന്ന ആദ്യത്തെ കാറാണ് മെര്‍സിഡീസ് C-ക്ലാസ് എന്നാണ് നടി പറയുന്നത്. ആഡംബര കാറിന്റെ വളയം പിടിക്കുന്ന ചിത്രങ്ങളുടെ കൂടെ ഹൃദയഹാരിയായ കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കാറിന്റെ ഏത് വേരിയന്റാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

ഈ ഒരു നിമിഷത്തെ എങ്ങനെ വര്‍ണിക്കണമെന്ന് അറിയില്ലെന്നും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗത്തിന്റെയും കഠിനാധാനത്തിന്റെയുമെല്ലാം പ്രതിഫലനമാണ് ഈ സ്വപന സാക്ഷാത്കാരമെന്നാണ് അവര്‍ പറഞ്ഞുവെക്കുന്നത്. ഇത് ഒരു കാര്‍ മാത്രമല്ലെന്നും തന്റെ വളര്‍ച്ചയുടെയും ജീവിതയാത്രയുടെയും പ്രതീകമാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നേരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലൂടെ അഞ്ജു ആദ്യമായി നായികാ വേഷത്തില്‍ എത്തിയത്.

anju kurian mercedes c-class

ശേഷം ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, ജാക്ക് ഡാനിയല്‍, മേപ്പടിയാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജയറാമിന്റെ ഹിറ്റ് സിനിമയായ ഓസ്‌ലറാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. 'വൂള്‍ഫ്' എന്ന തമിഴ് സിനിമ റിലീസ് കാത്തിരിക്കുന്നു.മലയാളത്തിലും തമിഴിലുമായി ഒരേ സമയമെത്തിയ നേരത്തിന് പുറമെ ചെന്നൈ ടു സിംഗപ്പൂര്‍, ഇഗ്ലൂ, സില നേരങ്ങളില്‍ സില മനിതര്‍കള്‍ എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.

2018-ല്‍ പുറത്തെത്തിയ 'ഇദം ജഗത്' ആണ് അഞ്ജു അഭിനയിച്ച ഏക തെലുഗു ചിത്രം. സിനിമ കൂടാതെ മോഡലിംഗ് രംഗത്തും സജീവമായ അഞ്ജു പങ്കുവെക്കുന്ന റീല്‍സുകളും ഫോട്ടോസുമെല്ലാം വൈറലാകാറാുണ്ട്. 2.9 ദശലക്ഷം പേരാണ് നടിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പുത്തന്‍ കാറിനോടെപ്പമുള്ള അഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിനാളുകളാണ് ലൈക്ക് അടിച്ചത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു.

More from DriveSpark

Article Published On: Tuesday, November 12, 2024, 12:35 [IST]
English summary
Actress anju kurian buys mercedes c class luxury car viral pics
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X