കല്ല്യാണം കഴിക്കാതെ ഒരുമിച്ച് വീട് വാങ്ങി, ഇപ്പോള്‍ ദേ പുത്തന്‍ കാറും സ്വന്തമാക്കി മലയാളി സെലിബ്രിറ്റികള്‍
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന ലോകപ്രശസ്തമായ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ ആറാമത്തെ സീസണ്‍ കണ്ടവര്‍ ആരും അസി റോക്കിയെന്ന (Asi Rocky) മത്സരാര്‍ത്ഥിയെ മറക്കാന്‍ ഇടയില്ല. ഷോയുടെ വിജയിയോ എന്തിന് ഫൈനല്‍ ഫൈവില്‍ പോലും എത്തിയില്ലെങ്കിലും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്ന സമയത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചയാളായിരുന്നു അസി റോക്കി. ഷോയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി സഹമത്സരാര്‍ത്ഥിയെ ഇടിച്ചതിനെ തുടര്‍ന്ന് അസി റോക്കിയെ പുറത്താക്കുകയായിരുന്നു. ബിഗ് ബോസിനുള്ളില്‍ തന്റെ ആഡംബര ജീവിതത്തെക്കുറിച്ച് അസി റോക്കി തുറന്ന് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആ സമയത്ത് തന്നെയായിരുന്നു അസി റോക്കിയുടെ കൊട്ടാര സമാനമായ വീടിന്റെ ദൃശ്യങ്ങളും മറ്റും വൈറലായത്. സിനിമ-സീരിയല്‍ നടിയും ബിഗ് ബോസ് സീസണ്‍ 5-ലെ മത്സരാര്‍ത്ഥിയുമായ അനു ജോസഫിനൊപ്പം (Anu Joseph) ചേര്‍ന്നാണ് അസി റോക്കി ഈ വീട് വാങ്ങിയിരുന്നത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ ബിസിനസ് പങ്കാളികളാണെന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നു.
സിനിമയുടെ ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുക്കാന്‍ വേണ്ടിയാണ് വീട് വാങ്ങിയതെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് ഒരു പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അനു ജോസഫും അസി റോക്കിയും ചേര്‍ന്ന് മഹീന്ദ്രയുടെ XEV 9e ഇലക്ട്രിക് എസ്‌യുവിയാണ് വാങ്ങിയിരിക്കുന്നത്.
മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലിന് ഏകദേശം 33 ലക്ഷം രൂപയാണ് ഓണ്‍റോഡ് വില. എസ്എസ് മഹീന്ദ്ര വീല്‍സ് എന്ന യൂട്യൂബ് ചാനലാണ് ഇവര്‍ കാര്‍ വാങ്ങുന്ന വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ അസി റോക്കിയും, അനു ജോസഫും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുണ്ട്. ഏറെ കാലത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഈ കാര്‍ തെരഞ്ഞെടുത്തതെന്നും കറുപ്പ് നിറത്തില്‍ പൂര്‍ത്തിയാക്കിയ കാറിന് 'ബഗീര' എന്ന് പേരിട്ടതായും അസി റോക്കി പറയുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര എസ്‌യുവി കൂപ്പെ ശൈലിയിലുള്ള 'ഇന്ത്യന്‍ ടെസ്‌ല' പുറത്തിറക്കിയത്. കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 23.20 ലക്ഷം രൂപ മാത്രമാണ് വില. മോഡേണ്‍ ഫീച്ചറുകളും അതിശയിപ്പിക്കുന്ന ഡിസൈനുമുള്ള ഈ കാര്‍ രാജ്യത്തെ സെലിബ്രിറ്റികളെയും സമ്പന്നരെയും ഒരുപോലെ ആകര്‍ഷിച്ചിട്ടുണ്ട്. ഇവിയുടെ ടോപ് സ്‌പെക് പായ്ക്ക് 3 വേരിയന്റുകളുടെ വിതരണം മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് അസി റോക്കിയും അനുവും വാങ്ങിയത് ഈ വേരിയന്റ് തന്നെ ആയിരിക്കും.
മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സിംഗിള്‍ മോട്ടോറിനൊപ്പം 59kWh ബാറ്ററി പായ്ക്കും ചേര്‍ന്നാണ് കാറിന് കരുത്ത് പകരുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 656 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നാണ് മഹീന്ദ്ര പറയുന്നത്. 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ വാഹനം 6.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ അനു ജോസഫും അസി റോക്കിയും ഇരുവരും ചേര്‍ന്ന് ആഢംബര കാര്‍ സ്വന്തമാക്കിയത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തിലല്ലെന്നും വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്നും പറയുന്നുണ്ടെങ്കിലും വിലകൂടിയ വീടുകളും കാറുകളും ഒരുമിച്ച് വാങ്ങുന്നത് കാരണം ആരും അത് ഗൗരവത്തില്‍ എടുക്കുന്നില്ല. അസി റോക്കി ഡിവോഴ്‌സ്ഡ് ആയ ആളാണെന്ന വസ്തുത കൂടി പരിഗണിച്ചാണ് നെറ്റിസണ്‍സ് ഇത് പറയുന്നത്. ഏതായാലും പുത്തന്‍ കാറില്‍ ഇരുവരുടെയും യാത്രകള്‍ മനോഹരമാകട്ടെയെന്ന് ആശംസിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









