കൊറിയൻ സിനിമയിൽ വരെ പിടിപാടുളള ബാൽവീർ സുന്ദരി; ആഡംബര സെഡാനിൽ വന്നിറങ്ങിയ ഭാവി ദീപിക പദുക്കോൺ
ബോളിവുഡിലേക്കുളള ചവിട്ടുപടിയാണല്ലോ ഹിന്ദി സീരിയലുകൾ, പല പ്രശസ്ത താരങ്ങളും ടെലിവിഷൻ സീരിയലുകളിൽ നിന്ന് ബോളിവുഡിലേക്ക് എത്തി പ്രശസ്തരായിട്ടുണ്ട്, ചെറുപ്പം തൊട്ട് സീരിയലിൽ അഭിനയിച്ച് ഇപ്പോൾ ബോളിവുഡും കടന്ന കൊറിയൻ സിനിമയി വരെ അഭിനയിക്കാൻ സാധിച്ച സുന്ദരിയുണ്ട്. അതാണ് അനുഷ്ക സെൻ. ബാലവീർ എന്ന ഹിന്ദി പരമ്പര കണ്ടിട്ടുളളവർക്ക് ഏറെ സുപരിചിതയാണ് ഈ സുന്ദരി. 23 വയസിൽ താരം എത്തി നിൽക്കുന്നത് വലിയ നേട്ടങ്ങൾ കൈയിലൊതുക്കിയാണ്. ബാൽവീർ, ഝാൻസി കി റാണി, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 11, ദിൽ ദോസ്തി ഡിലമ എന്നിവയൊക്കെയാണ് അനുഷ്കയുടെ പ്രധാന പരമ്പരകളും സിനിമകളും.
ഏഷ്യ എന്ന് പേരിട്ടിരിക്കുന്ന കൊറിയൻ സിനിമയുടെ ആദ്യ ഷെഡ്യുൾ പൂർത്തിയായിരിക്കുകയാണ്. താരത്തിന് സ്വന്തമായി ഒരു ബിഎംഡബ്ല്യു 3 സീരിസ് ഉണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോയിൽ അനുഷ്ക തൻ്റെ കാറിൽ എയർപോർട്ടിൽ വന്നിറങ്ങുന്നതാണ്. നിരവധി കമൻ്റുകളും റിയാക്ഷനുകളും ലഭിച്ച് വീഡിയോ വൈറലായിരിക്കുകയാണ്.

താരത്തിൻ്റെ പക്കലുളളത് 2016 മുതൽ 2021 വരെ വിൽപ്പനയിലുണ്ടായിരുന്ന ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻ ടൂറിസ്മോ എന്ന മോഡലാണ്. എസ്റ്റോറിൽ ബ്ലു മെറ്റാലിക്ക് എന്ന നിറമാണ് താരം തെരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ വാഹനം വിപണിയില്ല, അന്നതെ ഓൺറോഡ് വില ഏകദേശം 66 ലക്ഷം രൂപയാണ്. പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് പവർട്രെയിനുകളിലും വാഹനം ലഭ്യമായിരുന്നു.
3 സീരീസിനെ അടിസ്ഥാനമാക്കി ബ്രാൻഡ് പുറത്തിറക്കിയതാണ് GT എന്ന് ഇൻ്റീരിയർ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും. ഡാഷ്‌ബോർഡും സെന്റർ കൺസോളിന്റെ ലേഔട്ടും സെഡാനിൽ നിന്ന് അൽപ്പം മാറ്റമുണ്ട്, എന്നാലും എല്ലാ ടച്ച് പോയിന്റുകൾക്കും സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കുകൾ ഉള്ളതിനാൽ മുഴുവൻ ക്യാബിനും ഗുണനിലവാരത്തിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്.

5,200 ആർപിഎമ്മിൽ 252 bhp പവറും, 350 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1998 സിസി, ടർബോചാർജ്ഡ് 4-സിലിണ്ടർ എഞ്ചിനാണ് ഉളളത്. ഈ എഞ്ചിൻ എട്ട്-സ്പീഡ് സിംഗിൾ ക്ലച്ച് ഗിയർബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്, ഇത് മുഴുവൻ ഡ്രൈവ്‌ട്രെയിനിന്റെയും ഹൈലൈറ്റുകളിൽ ഒന്നാണ്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 6 സെക്കൻഡ് മാത്രം മതി.
ബിഎംഡബ്ല്യു തങ്ങളുടെ ഏറ്റവും പുതിയ ഇവി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു. 49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ BMW iX1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക്കാണ് അവതരിപ്പിച്ചത്. 4,616 മില്ലീമീറ്റർ നീളവും 2,800 മില്ലീമീറ്റർ വീൽബേസും ഉള്ള വാഹനം, അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ഇന്റീരിയർ നൽകുന്ന മോഡലായി മാറിയിരിക്കുകയാണ്.

മിനറൽ വൈറ്റ്, കാർബൺ ബ്ലാക്ക് തുടങ്ങിയ വിവിധ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അഞ്ചാം തലമുറ BMW eDrive സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന iX1, 204 hp ഉം 250 Nm ടോർക്കും നൽകുന്ന ഉയർന്ന കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോറിനെയാണ് ബ്രാൻഡ് ഇതിലും അവതരിപ്പിക്കുന്നത്. ഇത് തൽക്ഷണ ആക്സിലറേഷനും ഒറ്റ ചാർജിൽ 531 കിലോമീറ്റർ മികച്ച ഡ്രൈവിംഗ് റേഞ്ചും പ്രാപ്തമാക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








