ആഡംബര ലോകത്തും ലാളിത്യം വിടാതെ അനുശ്രീ! പകിട്ടുകളില്ലാത്ത നാടൻ പെണ്ണിന്റെ പുതിയ ഓഫ്-റോഡ് കൂട്ട്

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുശ്രീ (Anusree) തന്റെ വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ്. ഓഫ്-റോഡ് വാഹന പ്രേമികളുടെ സ്വപ്‌ന വാഹനമായ മഹീന്ദ്ര ഥാറിന്റെ (Mahindra Thar) ഏറ്റവും കരുത്തുറ്റ പതിപ്പാണ് താരം സ്വന്തമാക്കിയത്. ഗരാജില്‍ പുതിയ ഥാര്‍ ചേര്‍ത്ത വിവരം അനുശ്രീ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. കറുപ്പ് കളര്‍ ഥാറില്‍ കറുപ്പ് നിറത്തില്‍ തന്നെയുള്ള മുണ്ടും ഫേ്‌ലാറല്‍ ഷര്‍ട്ടുമണിഞ്ഞ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഓടിച്ചെത്തിയ താരം വണ്ടിയുടെ ബോണറ്റില്‍ കയറി കിടിലന്‍ പോസുകളുമിട്ടു.

ഥാറിന്റെ ഏറ്റവും കരുത്തുറ്റ LXT D AT 4WD 4S HT ആണ് താരം തിരഞ്ഞെടുത്തത്. പരുക്കന്‍ ലുക്കും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന വാഹനമാണ് മഹീന്ദ്ര ഥാര്‍. ഓഫ്-റോഡ് യാത്രകള്‍ക്ക് ഏറെ അനുയോജ്യമായ ഇതിന്റെ ഫോര്‍-വീല്‍ ഡ്രൈവ് (4WD) സംവിധാനം ഏത് കഠിനമായ പാതകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിക്കുന്നു. ഥാര്‍ 3 ഡോറിന്റെ ബ്ലാക്ക് നിറത്തിലുള്ള ഹാര്‍ഡ് ടോപ്പ് (HT) പതിപ്പാണ് അനുശ്രീ ഗരാജില്‍ എത്തിച്ചിരിക്കുന്നത്.

anusree buys mahindra thar

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 2.2 ലിറ്റര്‍ എംഹോക്ക് (mHawk) ഡീസല്‍ എഞ്ചിനാണ് ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് 130 hp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ ലളിതമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു.

യാത്രക്കാര്‍ക്ക് സുഖകരമായ അനുഭവം സമ്മാനിക്കുന്നതിനായി പ്രീമിയം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റികള്‍ക്കൊപ്പം അത്യാധുനിക ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. ഓഫ്-റോഡ് സ്ഥിതിവിവരക്കണക്കുകള്‍ തത്സമയം അറിയാന്‍ സഹായിക്കുന്ന അഡ്വഞ്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിസ്പ്ലേയും ഈ മോഡലിന്റെ മാത്രം പ്രത്യേകതയാണ്.

anusree buys mahindra thar

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4-സ്റ്റാര്‍ റേറ്റിംഗ് നേടിയ ഈ വാഹനം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), റോള്‍-ഓവര്‍ മിറ്റിഗേഷന്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ഇതിലുണ്ട്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും സുരക്ഷിതമായ യാത്രയ്ക്ക് മുതല്‍ക്കൂട്ടാകുന്നു.

അനുശ്രീ തിരഞ്ഞെടുത്ത ഈ ടോപ്പ് എന്‍ഡ് മോഡലിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 17.60 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഓഫ്-റോഡ് സെഗ്മെന്റില്‍ ഫോഴ്സ് ഗുര്‍ഖ, മാരുതി സുസുക്കി ജിംനി എന്നിവയുമായാണ് ഥാര്‍ പ്രധാനമായും മത്സരിക്കുന്നത്. എങ്കിലും റോഡ് പ്രസന്‍സ് അടക്കമുള്ള നിരവധി ഘടകങ്ങള്‍ കാരണം എതിരാളികളെ കടത്തിവെട്ടി ഥാര്‍ സെഗ്‌മെന്റ് അടക്കി ഭരിക്കുന്നു.

anusree buys mahindra thar

റിയാലിറ്റി ഷോയിലൂടെ സംവിധായകന്‍ ലാല്‍ ജോസ് കണ്ടെത്തിയ അനുശ്രീ 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിലൂടെ 2012-ലാണ് വെള്ളിത്തിരയിലെത്തുന്നത്. ഇതിനോടകം തന്നെ 'ചന്ദ്രേട്ടന്‍ എവിടെയാ', 'മഹേഷിന്റെ പ്രതികാരം', 'പ്രതി പൂവന്‍കോഴി', 'ട്വല്‍ത്ത് മാന്‍' തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. നാടന്‍ വേഷങ്ങളിലും മോഡേണ്‍ കഥാപാത്രങ്ങളിലും ഒരേപോലെ തിളങ്ങുന്ന അനുശ്രീ ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.

സിനിമയ്ക്കപ്പുറം യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനുശ്രീ തന്റെ സാഹസിക യാത്രകള്‍ക്കായി ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഉപയോഗിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അഭിനയ മികവ് കൊണ്ട് മാത്രമല്ല സെലിബ്രിറ്റിയായിട്ടും ലളിതമായ ജീവിതശൈലി പിന്തുടരുന്ന താരം പുതിയ വാഹനം വാങ്ങിയത് സ്വന്തം നേട്ടം പോലെ കൊണ്ടാടുകയാണ് ആരാധകര്‍. പുതിയ ഥാര്‍ സ്വന്തമാക്കിയ അനുശ്രീക്ക് സിനിമാ രംഗത്തെ സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ നേര്‍ന്നു. അനുശ്രീ കുന്നും മലയും കീഴടക്കുന്ന ഡ്രൈവിംഗ് വീഡിയോകള്‍ക്കായി കാത്തിരിക്കുകയാണ് നെറ്റിസണ്‍സ്.

More from DriveSpark

Article Published On: Saturday, April 11, 2026, 18:05 [IST]
English summary
Actress anusree buys new mahindra thar lxt diesel 4wd viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X