സിനിമയിൽ പോലും ഇത്രേം കഴിവ് പുറത്തെടുത്തിട്ടില്ല! ഓഫ് റോഡ് ഡ്രൈവിങ്ങിൽ മാസ് കാട്ടി അനുശ്രീ
ഓഫ്റോഡ് ചെയ്യാൻ താൽപ്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. മഹീന്ദ്രയുടെ ഓഫ്റോഡ് രാജാവാണ് ഥാർ. ഏതൊരു ഓഫ്റോഡ് പ്രേമിയുടേയും പ്രിയപ്പെട്ട മോഡൽ കൂടിയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെ, 4x2, 4x4 എന്നിങ്ങനെ വൈവിധ്യമാർന്ന ഓപ്ഷനോടെയാണ് ഥാർ എത്തുന്നത്. സെലിബ്രിറ്റികൾ പോലും മഹീന്ദ്രയുടെ ഈ കരുത്തൻ്റെ ഫാനാണ്. 5 ഡോർ വേരിയൻ്റ് ഇറങ്ങിയതോടെ വിൽപ്പനയിൽ പിടിച്ചാൽ കിട്ടാത്ത നിലയിലാണ് ഥാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നാടൻ പെൺകുട്ടി വേഷങ്ങളിലൂടെ ജന മനസ് കീഴടക്കിയ കലാമണ്ഡലം ജയശ്രീയായി എത്തിയ അനുശ്രീയാണ്.
മലയാള സിനിമയുടെ സുന്ദരി നടി ആദ്യമായി താൻ ഓഫ്റോഡ് ചെയ്യുന്ന വീഡിയോ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. 4by4days എന്ന ഗ്രൂപ്പാണ് ഈ ഓഫ്റോഡ് അനുഭവം സംഘടിപ്പിച്ചത്. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറാൻ അനുശ്രീക്ക് അധികം സമയം വേണ്ടി വന്നില്ല. താരത്തിൻ്റെ പല ഫോട്ടോഷൂട്ടുകളും അതി മനോഹരമാണ്.

ഥാറിലേക്ക് വന്നാൽ ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയായി ഡിസൈൻ ചെയ്‌തിട്ടുള്ള മഹീന്ദ്ര ഥാർ 3-ഡോറിന്റെ ഡീസൽ മോഡലിന് തുടിപ്പേകുന്നത് 2.2 ലിറ്റർ ഓയിൽ ബർണർ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ എല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക‌്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 130 bhp പവറിൽ പരമാവധി 300 Nm torque വരെ നൽകാനാവും. RWD വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി 4X4 പതിപ്പുകൾക്ക് ഒരു മാനുവൽ-ഷിഫ്റ്റ് 4x4 ട്രാൻസ്ഫർ കെയ്സും ലഭിക്കും.
തെരഞ്ഞെടുത്ത വേരിയൻ്റുകളിൽ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഉണ്ട്. 18.38 ലക്ഷം മുതൽ 21.89 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാർ ഡീസൽ 4x4 പതിപ്പുകൾക്ക് കേരളത്തിൽ വരുന്ന ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. 152 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ ലഭ്യമാണ്. ഇതിന് 320 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.
എസ്‌യുവിയുടെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റുകളിൽ 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്കും XUV300-യിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. D117 ഡീസൽ എഞ്ചിന് പരമാവധി 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അങ്ങനെ മൊത്തത്തിൽ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുള്ളതാണ് വാഹനത്തെ വേറിട്ടു നിർത്തുന്ന കാര്യം.
ഫീച്ചറുകളാലും സമ്പന്നമായിട്ടാണ് ഥാർ പണികഴിപ്പിച്ചിട്ടുള്ളത്. എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, ഹാർഡ് റൂഫ്‌ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ISOFIX മൗണ്ടുകളുള്ള ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ എന്നീ സവിശേഷതളെല്ലാം കോർത്തിണക്കിയാണ് ഥാർ ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയിരിക്കുന്നത്.

മഹീന്ദ്ര ഇപ്പോള്‍ ഥാര്‍ 3 ഡോറിന്റെ ചില വേരിയന്റുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. മഹീന്ദ്ര ഥാറിനെ പൂര്‍ണമായി ലൈനപ്പില്‍ നിന്ന് നീക്കുകയല്ല. മറിച്ച് ചില പ്രത്യേക വേരിയന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. മുമ്പ് ഥാര്‍ 3 ഡോര്‍ 19 വേരിയന്റുകളായിരുന്ന ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഥാര്‍ 11 വേരിയന്റുകളില്‍ മാത്രമാണ് വാങ്ങാന്‍ പറ്റുക.
വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത എട്ട് വകഭേദങ്ങള്‍ നിര്‍ത്തലാക്കാനാണ് കമ്പനി തീരുമാനിച്ചത്. മിഡ്-റേഞ്ച്, ഹൈ-എന്‍ഡ് ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതേസമയം ചില ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കിയിട്ടുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, LX AT 4WD കണ്‍വെര്‍ട്ടിബിള്‍ എന്നിവ നിര്‍ത്തലാക്കിയ വകഭേദങ്ങളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, 4WD ഹാര്‍ഡ് ടോപ്പ്, LX 4WD കണ്‍വെര്‍ട്ടിബിള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള 4WD ഹാര്‍ഡ് ടോപ്പ് OD എന്നിവയും ഇനി ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കില്ല. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള LX AT 4WD ഹാര്‍ഡ് ടോപ്പ് OD, LX AT 4WD കണ്‍വെര്‍ട്ടിബിള്‍ എന്നിവയും വേരിയന്റ് നിരയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








