3 കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന സീരിയല്‍ നടി! തുണികൊണ്ട് മറച്ച് കൊണ്ടുപോകുന്നത് എന്താണ്?
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് വിനായക ചതുര്‍ഥി അഥവാ ഗണേശ ചതുര്‍ഥി. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഗണപതിയുടെ ജന്മദിനേത്താടനുബന്ധിച്ചുള്ള ഈ ഉത്സവം കൊണ്ടാടുന്നത്. ഗണേശ ചതുര്‍ത്ഥിക്ക് ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു. മണ്ണു കൊണ്ടു നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. ഈ വിഗ്രഹങ്ങള്‍ പൊതുവേ ഒഴുക്കുള്ള ജലാശയത്തില്‍ നിമജ്ജനം ചെയ്യപ്പെടുന്നു. ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടത്തപ്പെടുന്നത്.
മഹാരാഷ്ട്രയില്‍ ഇത് വലിയ ആഘോഷമായതിനാല്‍ തന്നെ സിനിമാ താരങ്ങളും സെലിബ്രിറ്റികളുമെല്ലാം ഗണേശോത്സവ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ ഒരു പ്രശസ്ത നടി കൈയ്യില്‍ ഗണേശ വിഗ്രഹവുമായി വളരെ വിലകൂടിയ കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഇന്‍സ്റ്റന്റ് ബോളിവുഡ് ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വൈറല്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഈ വൈറല്‍ വീഡിയോയില്‍ നമ്മള്‍ കാണുന്ന കാര്‍ ഒരു റേഞ്ച് റോവര്‍ ആണ്. റേഞ്ച് റോവര്‍ ഒരു ആഡംബര എസ്‌യുവിയാണ്. ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ ലാന്‍ഡ് റോവറിന്റെ ഈ ആഡംബര എസ്‌യുവി നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണിത്. റേഞ്ച് റോവറിന്റെ അടിസ്ഥാന വേരിയന്റിന് നിലവില്‍ 2.48 കോടി രൂപയാണ് വില. അതേസമയം, ടോപ് വേരിയന്റിന് 2.75 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്.
ഇവ നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിക്കണം. ഇത്രയും വിലകൂടിയ കാറില്‍ ഗണേശ വിഗ്രഹവുമായി യാത്ര ചെയ്തത് നടി ആരതി സിംഗ് ആണ്. വളരെ ജനപ്രിയയായ ഒരു ഹിന്ദി ടെലിവിഷന്‍ നടിയാണ് ആരതി സിംഗ്. പ്രശസ്ത ബോളിവുഡ് നടന്‍ ഗോവിന്ദ ആരതിയുടെ അമ്മാവനാണ്. ആരതി സിംഗ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പങ്കെടുത്തിട്ടുണ്ട്.

ബോളിവുഡില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ റേഞ്ച് റോവറിന്റെ ഏത് വേരിയന്റിലാണ് ആരതി സിംഗ് സഞ്ചരിച്ചിരുന്നതെന്ന് ഉറപ്പില്ല. എസ്യുവികളുടെ വലിയ ആരാധിക കൂടിയാണ് ആരതി സിംഗ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ഇന്ത്യയില്‍ ഏറ്റവും പോപ്പുലറായ മഹീന്ദ്ര ഥാര്‍ ലെഫ്‌സ്‌റ്റൈല്‍ എസ്‌യുവി സ്വന്തമാക്കിയിരുന്നു. മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ ഡീസല്‍ വേരിയന്റാണ് ആരതി സിംഗ് വാങ്ങിയത്.
ഇന്ത്യന്‍ വിപണിയില്‍ ഥാറിന്റെ ബേസ് വേരിയന്റിന് നിലവില്‍ 11.50 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 17.62 ലക്ഷം രൂപയുമാണ് വില. കഴിഞ്ഞ വര്‍ഷം മഹീന്ദ്ര ഥാറിന്റെ 5 ഡോര്‍ പതിപ്പും വിപണിയിലെത്തിച്ചു. മഹീന്ദ്ര ഥാര്‍ റോക്‌സ് എന്ന് പേരിട്ട ലോംഗര്‍ വീല്‍ബേസ് പതിപ്പിന്റെ അടിസ്ഥാന വേരിയന്റിന് 12.99 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 23.39 ലക്ഷം രൂപയുമാണ് വില. ഇതെല്ലാം മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എക്സ്-ഷോറൂം വിലകളാണ്.

ആരതി സിംഗ് സഞ്ചരിക്കുന്ന റേഞ്ച് റോവര്‍ ആഡംബരത്തിന്റെയും പ്രകടനത്തിന്റെയും സമന്വയമാണ് പ്രകടമാക്കുന്നത്. ആഡംബരത്തിനൊപ്പം മികച്ച ഓഫ്-റോഡ് ശേഷിയും പ്രകടമാക്കുന്നതിനാല്‍ രാജ്യത്തെ പല പ്രമുഖരും റേഞ്ച് റോവര്‍ വാങ്ങുന്നു. റേഞ്ച് റോവര്‍ ക്ലിക്കായതോടെ ജെഎല്‍ആറിന്റെ ഇന്ത്യയിലെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ കൂടി വന്നതോടെ ഈ കാറിന്റെ വില കുറയുമെന്നാണ് കരുതുന്നത്. അങ്ങിനെ വരുമ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണപ്പെടുന്ന റേഞ്ച് റോവറുകളുടെ എണ്ണവും കൂടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








