1 ലൈക്ക്= 5 കോടി! കോഹ്‌ലി കാരണം 'രക്ഷപ്പെട്ട' നടി 23-ാം വയസ്സിനുള്ളില്‍ വാങ്ങിയ കാറുകള്‍ കിടിലമാണ്
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് പരിചിതമായ പേരാണ് അവനീത് കൗര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഹിന്ദി നടി എന്ന നിലയില്‍ മാത്രം അറിയപ്പെട്ടിരുന്ന അവനീത് കൗര്‍ ഇന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആണ്. അതിന്റെ കാരണം ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിയുടെ വെരിഫൈഡ് ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്ന് വന്ന ഒരു ലൈക്ക് ആണ്. അവനീത് കൗറിന്റെ ഫാന്‍പേജില്‍ വന്ന് ഒരു ഹോട്ട് ഫോട്ടോക്ക് വിരാട് കോഹ്ലിയുടെ ലൈക്ക് വീണതോടെയാണ് സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ കത്തി. മണിക്കൂറുകള്‍ കൊണ്ട് സംഭവം വൈറലാകുകയും പല കിംവദന്തികളും ഉയരുകയും ചെയ്‌തു.
ഇതോടെ നടിയുടെ പേര് പരാമര്‍ശിക്കാതെ അത് ഇന്‍സ്റ്റഗ്രാം അല്‍ഗോരിതത്തില്‍ വന്ന പിഴവാണെന്ന് കോഹ്ലി വിശദീകരിച്ചു. പിഴവാണെന്ന് കോഹ്ലി വിശദീകരിച്ചെങ്കിലും അതുകൊണ്ട് വന്‍ നേട്ടമാണ് അവനീത് കൗറിനുണ്ടായത്. 2 ദശലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് അവനീതിന് ഈ ഒരൊറ്റ സംഭവം കൊണ്ട് കൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അവനീത് കൗര്‍ എന്ന പേര് രണ്ട് ദിവസം ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗായതോടെ ലോകം മൊത്തം താരത്തെ തിരഞ്ഞിറങ്ങി. കോഹ്ലിയുമായി പേര് ബന്ധപ്പെട്ടതോടെ നടിയുടെ മൂല്യവും കുതിച്ചു കയറി.

അവരുടെ പോസ്റ്റ് മൂല്യത്തില്‍ 30% വര്‍ദ്ധനുണ്ടായതായി ഡിജിറ്റല്‍ ഏജന്‍സിയായ ബസ്‌ക്രാഫ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത് 2 ലക്ഷത്തില്‍ നിന്ന് 2.6 ലക്ഷമായാണ് കൂടിയത്. മാത്രമല്ല 72 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് 12 പുതിയ എന്‍ഡോര്‍സ്മെന്റ് ഡീലുകള്‍ വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബ്യൂട്ടി, ഫാഷന്‍, ഫിന്‍ടെക് ബ്രാന്‍ഡുകളാണ് അവനീതിന് പിന്നാലെ കൂടിയത്. വൈറല്‍ സംഭവത്തിന് ശേഷമിട്ട അവനീതിന്റെ പോസ്റ്റുകള്‍ക്ക് വമ്പന്‍ റീച്ചാണ് ലഭിച്ചത്.
മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ നടിയുടെ ആസ്തി 5 മില്യണ്‍ ഡോളര്‍ അതായത് 41 കോടി കവിഞ്ഞതായാണ് വിവരം. വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഒരു നടിക്കാണ് ഈ ഭാഗ്യമെന്ന് നോക്കണം. 2013-ല്‍ തന്റെ 13-ാം വയസ് മുതല്‍ അഭിനയ രംഗത്തുള്ള അവനീത് സീരിയലുകളിലൂടെയാണ് പ്രശസ്തയായത്. 2018-ല്‍ പുറത്തിറങ്ങിയ 'പ്രൂണ്‍' എന്ന ഹിന്ദി ചിത്രത്തിലൂടെ മാത്രമാണ് അവര്‍ക്ക് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്.

കൃത്യ സമയത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കാര്‍ ഫെസ്റ്റിവലിലെ റെഡ് കാര്‍പെറ്റില്‍ ചുവടുവെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയായി മാറാനും അവനീതിനായി. ലവ് ഇന്‍ വിയറ്റ്നാം എന്ന തന്റെ ഇന്റര്‍നാഷനല്‍ സിനിമയുടെ പോസ്റ്റര്‍ ലോഞ്ച് നടന്നത് കാനിലായിരുന്നു. ഇത്രയും വര്‍ഷം അഭിനയിച്ചിട്ട് കിട്ടാത്ത പേരും പ്രശസ്തിയും പണവുമാണ് വിരാട് കോഹ്ലി കാരണം നടിക്ക് വന്നുചേര്‍ന്നത്. മുകളില്‍ പറഞ്ഞ പോലെ ചെറുപ്രായത്തിലേ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിക്കാന്‍ അവനീതിന് സാധിച്ചിട്ടുണ്ട്.
ഇതില്‍ നല്ലൊരു പങ്ക് ആഡംബര കാര്‍ വാങ്ങാനും അവള്‍ ചെലവഴിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയി മാറിയതോടെ യുവനടിയുടെ ഗരാജിലെ കാറുകളും ആളുകള്‍ തെരയാന്‍ തുടങ്ങിയിട്ടുണ്ട്. അവനീതിന്റെ ഗരാജിലെ ഏറ്റവും ചെലവേറിയ കാര്‍ റേഞ്ച് റോവര്‍ വെലാര്‍ ആണ്.
റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണിത്. റേഞ്ച് റോവര്‍ വെലാറിന്റെ നിലവിലെ വില 87.90 ലക്ഷം രൂപയാണ്. കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.10 കോടി രൂപയാകും.

താരത്തിന്റെ കൈയിലുള്ള മറ്റൊരു വാഹനമാണ് ടൊയോട്ട ഫോര്‍ച്ച്യുണര്‍. സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഫുള്‍സൈസ് എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ പ്രാരംഭ വില 33.78 ലക്ഷം രൂപയാണ്. അതേസമയം ഈ കാറിന്റെ ടോപ് വേരിയന്റിന്റെ വില 51.94 ലക്ഷം രൂപയാണ്. ഇവ എക്സ്-ഷോറൂം വിലകളാണ്. യൂസ്ഡ് വിപണിയിലും ഫോര്‍ച്യൂണറിന് വമ്പന്‍ ഡിമാന്‍ഡ് ആണ്.
ഫോര്‍ച്യൂണറിന്റെ എതിരാളിയായ സ്‌കോഡ കൊഡിയാക്കും അവനീത് സ്വന്തമാക്കിയിട്ടുണ്ട്. ചെക്ക് ബ്രാന്‍ഡില്‍ നിന്നുള്ള ഈ എസ്യുവിക്ക് കോടികള്‍ വിലയില്ലെങ്കിലും കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാല്‍ ലക്ഷങ്ങള്‍ പൊടിക്കണം. നിലവില്‍ ഇന്ത്യയില്‍ സ്പോര്‍ട്ലൈന്‍, സെലക്ഷന്‍ എല്‍ & കെ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കാര്‍ വാങ്ങാനാകുക. എസ്‌യുവിയുടെ വില 46.89 ലക്ഷം മുതല്‍ 48.69 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്-ഷോറൂം വിലയാണിത്. ഇവയ്ക്കൊപ്പം നടിക്ക് ഹ്യുണ്ടായി ക്രെറ്റയും സ്വന്തമായുണ്ട്.
ഈ ഒരു പ്രശസ്തി നിലനിര്‍ത്താനും അഭിനയപാടവം പുറത്തെടുക്കാനും സാധിച്ചാല്‍ അവനീത് കൗറിന് ബോളിവുഡില്‍ മുന്‍നിരയിലേക്ക് ഉയരാനാകും. ഒരു യുവനടിയെ സംബന്ധിച്ച് നോക്കുമ്പോള്‍ തരക്കേടില്ലാത്ത കാര്‍ ശേഖരം തന്നെ അവര്‍ക്ക് ഇപ്പോള്‍ ഉണ്ട്. സാധാരണക്കാരായ ആളുകള്‍ കൊതിക്കുന്ന കാറുകളാണ് 23-ാം വയസ്സിനുള്ളില്‍ ഈ പെണ്‍കുട്ടി സ്വന്തമാക്കിയിരിക്കുന്നത്. വിദേശ സിനിമകളിലടക്കം വേഷമിട്ട നടിക്ക് കരിയറിലും ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കട്ടെയെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആഡംബര കാറുകള്‍ വാങ്ങി ഗരാജ് നിറയ്ക്കാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നു.


Click it and Unblock the Notifications








