അറിയപ്പെടുന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ നടി; 1 കോടിയുടെ കാറുണ്ടെങ്കിലും ധരിക്കുന്നത് കീറിയ പാന്റ്
സെലിബ്രിറ്റികള്‍ക്ക് പുത്തന്‍ കാര്‍ വാങ്ങുകയെന്നാല്‍ ഹരമാണ്. അതില്‍ സിനിമ നടിമാര്‍ക്കും നടന്‍മാര്‍ക്കുമെല്ലാം ഒരേ മനസ്സാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ലക്കി ഭാസ്‌കറിലെ ഡയലോഗ് കടമെടുത്താല്‍ 'ഇന്ത്യയില്‍ പണം കൊടുത്താല്‍ എന്തും കിട്ടും, എന്നാല്‍ റെസ്‌പെക്ട് കിട്ടണമെങ്കില്‍ പണമുണ്ടെന്ന് നാലാള്‍ അറിയണം'. അതുകൊണ്ട് തന്നെ സിനിമാ താരങ്ങള്‍ വളര്‍ച്ചയുടെ പടവ് കയറുമ്പോള്‍ അവരുടെ കാറുകളുടെ നിലവാരവും മാറ്റുന്നു. ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ്. അതില്‍ തന്നെ സെലിബ്രിറ്റികളുടെ അടക്കം ജനപ്രിയ കാറാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് (Mercedes Benz E-Class).
ഈ കാര്‍ നിലവില്‍ E 200, E 220d, E 450 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഇ-ക്ലാസ് E 200 വേരിയന്റിന് 78.50 ലക്ഷം രൂപയാണ് വില. അതേസമയം ഇ-ക്ലാസ് E 220d വേരിയന്റിന് 81.50 ലക്ഷം രൂപയും ഇ-ക്ലാസ് E 450 വേരിയന്റിന് 92.50 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലയാണിത്. ഇപ്പോള്‍ ഒരു നടി മെര്‍സിഡീസ് ഇ-ക്ലാസ് വാങ്ങിയിട്ടുണ്ട്. അത് ആരാണന്ന് നമുക്ക് നോക്കാം.

കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലിലാണ് പ്രമുഖ നടി പുത്തന്‍ കാര്‍ വാങ്ങിയ വിവരം പങ്കുവെച്ചിട്ടുള്ളത്. ബോളിവുഡ് സെലിബ്രിറ്റികളുടെ ലൈഫ്‌സ്‌റ്റൈല്‍ ആഡംബര കാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന ചാനലാണിത്. പുതിയ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് E200-ല്‍ വന്നിറങ്ങിയ നടിയുടെ പേര് ബനിത സന്ധു (Banita Sandhu) എന്നാണ്. ഈ ദൃശ്യങ്ങള്‍ എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല.
ഏതായാലും പാച്ചുകളുള്ള പാന്റും തുറന്ന കൈയുള്ള ഷര്‍ട്ടും ധരിച്ച് മോഡേണ്‍ ലുക്കിലാണ് ബനിത സന്ധു വരുന്നത്. ഇപ്പോഴും ഇൗ നടി ഏതാണെന്ന് സംശയിക്കുന്നവരുണ്ടാകും. അവര്‍ക്കായി പറയാം. വെയ്ല്‍സില്‍ സ്ഥിരതാമസമാക്കിയ സിക്ക് കുടുംബാംഗമായ ബനിത ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത 'ഒക്‌ടോബര്‍' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തിയത്.

ചിത്രത്തില്‍ നായകന്‍ വരുണ്‍ ധവാന്റെയും ബനിതയുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രം ബോക്‌സ്ഓഫീസില്‍ അത്ര വലിയ വിജയമായില്ല. എങ്കിലും പല സിനിമാ പ്രേമികളുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ഒന്നാണ് ഒക്‌ടോബര്‍. ശേഷം ബ്ലോക്ക്ബസ്റ്റര്‍ തെലുഗു ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മയിലും ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'സര്‍ദാര്‍ ഉദ്ദം' എന്ന ചിത്രത്തിലും ബനിത അഭിനയിച്ചു.
വലിച്ച് വാരി സിനിമകള്‍ ചെയ്യാത്ത ബനിതു വളരെ ശ്രദ്ധാപൂര്‍വമാണ് തന്റെ കരിയര്‍ പടുത്തുയര്‍ത്തുന്നത്. ഇതിനിടെയാണ് ബനിത പുതിയ കാര്‍ വാങ്ങിയതായി വാര്‍ത്തകള്‍ വരുന്നത്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് ഒരു ആഡംബര സെഡാന്‍ കാറാണ്. ബനിത വാങ്ങിയ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് E200 വേരിയന്റ് നിരത്തിലെത്തിക്കാന്‍ ഏകദേശം 98 ലക്ഷം രൂപയാകും.
2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. പരമാവധി 197 PS പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഔഡി A6, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് മത്സരിക്കുന്നത്.
ആഡംബര സവിശേഷതകളും മികച്ച സേഫ്റ്റിയുമുള്ള ഒരു പ്രീമിയം കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഒാപ്ഷനുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്. സിനിമാ താരങ്ങള്‍ ആഡംബരത്തിനൊപ്പം സുരക്ഷയും കൂടി പരിഗണിക്കുന്നതിനാലാണ് ബോളിവുഡില്‍ ഇത് ജനപ്രിയമാകുന്നത്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, കിയാര അദ്വാനി എന്നിവരാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് ഉടമകളായ പ്രമുഖ ബോളിവുഡ് സെലിബ്രിറ്റികള്‍.


Click it and Unblock the Notifications








