26ാം വയസ്സില്‍ ലക്ഷങ്ങള്‍ പൊടിച്ച് കാര്‍ വാങ്ങിയ സുന്ദരിക്കുട്ടി! സ്വപ്‌നം സഫലമാക്കി മിനിസ്‌കീൻ സൂപ്പർ താരം
ഇന്ത്യയിലെ കുടുംബപ്രേക്ഷകരുടെ കണ്ണിലുണ്ണിയാകാന്‍ ഏറ്റവും മികച്ച മാര്‍ഗം ടിവി സീരിയലുകളില്‍ അഭിനയിക്കുക എന്നതാണ്. മലയാളമടക്കം എല്ലാ ഭാഷകളിലെയും മുന്‍നിര ചാനലുകളില്‍ എല്ലാം തന്നെ പ്രൈംടൈമില്‍ നിരവധി സീരിയലുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഹിന്ദി ടിവി സീരിയലുകള്‍ കാണുന്ന മലയാളികളുമുണ്ട്. സ്റ്റാര്‍ പ്ലസിലെ ''ഗം ഹേ കിസി കേ പ്യാര്‍ മേ' എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഭവിക ശര്‍മ. ഷോയിലെ സാവി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ഭവികയ്ക്ക് സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന് ആരാധകരുണ്ട്. 1.5 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഭവികയെ പിന്തുടരുന്നത്.
ഇപ്പോള്‍ തന്റെ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഭവിക. പുത്തന്‍ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ കാര്‍ സ്വന്തമാക്കിയ വിവരമാണ് 26-കാരിയായ നടി ആരാധകരുമായി പങ്കുവെച്ചത്. സ്വപ്നങ്ങള്‍ സഫലമാകുമെന്ന തലക്കെട്ടോടെ വാഹനത്തിന്റെ ഡെലിവറി വീഡിയോ നടി ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുണ്ട്. കാര്‍ അണ്‍ബോക്സിംഗ്, ആവശ്യമായ രേഖകളില്‍ ഒപ്പിടുന്നത്, കേക്ക് മുറിക്കല്‍ ആഘോഷം എന്നിവയാണ് ഈ വീഡിയോയില്‍ ഹൈലൈറ്റ് ചെയ്ത്.

ആഡംബര സെഡാന്‍ സ്വന്തമാക്കിയതിന്റെ ആവേശ 'ഒടുവില്‍...എന്റെ പുതിയ കാര്‍' എന്ന് പറഞ്ഞ് നടി സന്തോഷം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ബിഎംഡബ്ല്യു കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങാനായി നടിക്കൊപ്പം കുടുംബാംഗങ്ങളും എത്തിയിരുന്നു. പരമ്പരാഗത ഹൈന്ദവ ആചാര പ്രകാരം പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം ഭവിക തന്റെ പുതിയ കാറില്‍ ഇരിപ്പുറപ്പിച്ച് പുതിയ യാത്രകള്‍ക്ക് ശുഭാരംഭം കുറിച്ചു.
ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ 330i എം സ്പോര്‍ട്ട് പ്രോ വേരിയന്റാണ് ഭവിക ശര്‍മ തെരഞ്ഞെടുത്തിരിക്കുന്നത്. 3 സീരീസില്‍ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണിത്. സ്‌കൈസ്‌ക്രാപ്പര്‍ മെറ്റാലിക് ഷെയ്ഡാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 62.6 ലക്ഷം രൂപ വിലയുള്ള ഈ മോഡല്‍ അതിന്റെ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും ഡിസൈന്‍ ഘടകങ്ങളും കൊണ്ട് വേറിട്ടുനില്‍ക്കുന്നു.

ഇന്ത്യയില്‍ അടുത്തിടെ അവതരിപ്പിച്ച എം സ്പോര്‍ട് പ്രോ എഡിഷനില്‍ വ്യതിരിക്തമായ ബ്ലാക്ഡ്-ഔട്ട് കിഡ്നി ഗ്രില്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മറ്റ് പ്രീമിയം ആട്രിബ്യൂട്ടുകള്‍ക്കൊപ്പം എം-സ്‌പെസിഫിക് എയ്റോ പാക്കേജ് എന്നിവയുണ്ട്. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ എം സ്പോര്‍ട്ട് പ്രോ എഡിഷനില്‍ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കര്‍വ്ഡ് ഡിസ്പ്ലേ, എം-സ്‌പെക്ക് ആന്ത്രാസൈറ്റ് ഹെഡ്ലൈനര്‍ അപ്ഹോള്‍സ്റ്ററിയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ആറ് എയര്‍ബാഗുകളുള്ള ഒരു സമഗ്ര സുരക്ഷാ പാക്കേജ് എന്നിവ ഇന്റീരിയര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് സുഖവും സൗകര്യങ്ങളും ഉറപ്പാക്കാന്‍ വയര്‍ലെസ് ചാര്‍ജര്‍, പാര്‍ക്ക് അസിസ്റ്റന്റ് പ്ലസ്, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഈ മോഡലില്‍ ഒരുക്കിയിരിക്കുന്നു.

254 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഭവികയുടെ പുതിയ ആഡംബര സെഡാന് തുടിപ്പേടുന്നത്. കാറിന്റെ എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഈ എഞ്ചിന്‍ ചോയ്സ് BMW 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ പെര്‍ഫോമന്‍സും ആഡംബരവും സമന്വയപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ ടൈഗര്‍ ഷ്‌റോഫും ഇതേ കാര്‍ സ്വന്തമാക്കിയിരുന്നു.
ഭവിക ശര്‍മ പുതിയ കാര്‍ വാങ്ങിയത് ആഡംബരത്തോടുള്ള അവളുടെ വ്യക്തിപരമായ അഭിരുചിയുടെ തെളിവ് മാത്രമല്ല ലക്ഷ്വറി വാഹനങ്ങള്‍ വാങ്ങി തങ്ങളുടെ വിജയം ആഘോഷിക്കുന്ന സെലിബ്രിറ്റികള്‍ക്കിടയിലെ ഒരു ട്രെന്‍ഡിനെ കൂടി സൂചിപ്പിക്കുന്നു. ഇത് പോലെ വില കൂടിയ കാര്‍ സ്വന്തമാക്കാന്‍ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും കഴിയും. എന്നാല്‍ അത്തരം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് മാത്രം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








