1 കോടിയുടെ ഔഡി പോര്‍ച്ചിലിട്ട് ഈ സുന്ദരി കറങ്ങുന്നത് 6.86 ലക്ഷത്തിന്റെ കാറില്‍! കാരണങ്ങള്‍ പറഞ്ഞത് കേട്ടോ...

നാലാള്‍ അറിയുന്ന സെലിബ്രിറ്റി ആയിക്കഴിഞ്ഞാല്‍ പിന്നെ നടീ നടന്‍മാര്‍ ആദ്യം ചെയ്യുന്ന ഒരു കാര്യം നേരെ പോയി കാര്‍ മാറ്റുന്നതാണ്. സിനിമകളില്‍ നിന്നും ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ ആഡംബര കാറുകള്‍ വാങ്ങുന്നവരാണ് സിനിമ, സീരിയല്‍ മേഖലയില്‍ നിന്നുള്ള മിക്ക താരങ്ങളും. എന്നാല്‍, കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ സ്വന്തമായിട്ടുണ്ടായിട്ടും സൗകര്യം മുന്‍നിര്‍ത്തി സാധാരണ കാറുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളുടെ എണ്ണവും കൂടി വരികയാണ്. വില കൂടിയ ലക്ഷ്വറി കാര്‍ ഉണ്ടായിട്ടും ഹ്യുണ്ടായിയുടെ സാധാരണ കാര്‍ ദൈനംദിന യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഒരു സെലിബ്രിറ്റി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുകയാണ്.

ബിഗ് ബോസ് 15 വിജയിയും പ്രമുഖ ടിവി താരവുമായ തേജസ്വി പ്രകാശിനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞുവരുന്നത്. 1 കോടി രൂപ വിലവരുന്ന ഔഡി Q7 ആഡംബര എസ്‌യുവിയേക്കാള്‍ തനിക്ക് ഓടിക്കാനും കൊണ്ടുനടക്കാനും ഇഷ്ടം ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് ആണെന്നാണ് തേജസ്വി തുറന്നു പറഞ്ഞത്. അതിനുള്ള കാരണവും പ്രമുഖ ഹാസ്യനടി ഭാരതി സിംഗും ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയയും അവതരിപ്പിക്കുന്ന പോഡ്കാസ്റ്റില്‍ തേജസ്വി വെളിപ്പെടുത്തി.

tejaswi prakash prefers i20 reasons

അടുത്തിടെ താര ദമ്പതികളുടെ പോഡ്കാസ്റ്റില്‍ തേജസ്വി പങ്കെടുത്തിരുന്നു. പുതിയ എപ്പിസോഡില്‍ തേജസ്വിയുടെ കരിയര്‍, ലൈഫ്‌സ്‌റ്റൈല്‍ തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. തേജസ്വി പ്രകാശ് സ്വന്തമാക്കിയ ഔഡി Q7 ആഡംബര എസ്‌യുവിയായിരുന്നു അതില്‍ കൗതുകകരമായ ഒന്ന്. മൂന്ന് വര്‍ഷം മുമ്പ് ഔഡി വാങ്ങുന്നതിന് മുന്‍പ് റിയല്‍ എസ്റ്റേറ്റില്‍ താരം വലിയ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. എസ്‌യുവിയുടെ ഇഎംഐ അടയ്ക്കാന്‍ പിന്നീട് കഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്.

തനിക്ക് ഔഡി Q7 ഇഷ്ടമാണെങ്കിലും ദൈനംദിന ഉപയോഗത്തിന് താന്‍ i20 ആണ് തിരഞ്ഞെടുക്കുന്നതെന്ന് നടി പോഡ്കാസ്റ്റില്‍ എടുത്തുപറഞ്ഞു. i20 വളരെ സൗകര്യപ്രദമാണെന്നും എവിടെയും പാര്‍ക്ക് ചെയ്യാന്‍ എളുപ്പമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. i20 ഉപയോഗിക്കുമ്പോള്‍ സ്‌ക്രാച്ചോ പോറലുകളോ വീഴുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും, ഇത് ഓടിക്കാനും ഒതുക്കിയിടാനും എളുപ്പമാണെന്നും അവര്‍ പറഞ്ഞു. മൊത്തത്തില്‍ ഹ്യുണ്ടായി i20 വളരെ പ്രായോഗികമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 6.86 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി i20-യുടെ വില ആരംഭിക്കുന്നത്.

tejaswi prakash prefers i20 reasons

കോടികളുടെ സമ്പാദ്യവും ഗരാജില്‍ ഹൈ-എന്‍ഡ് കാറുകള്‍ ഉണ്ടായിട്ടും കുറഞ്ഞ വിലയുള്ള കാറുകള്‍ ഉപയോഗിക്കുന്ന ആദ്യ അഭിനേത്രി അല്ല തേജസ്വിയെന്ന് ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സ്ഥിരം സന്ദര്‍ശിക്കുന്നവര്‍ക്ക് അറിയാം. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയായ ശ്രദ്ധ കപൂര്‍ ആണ് അക്കൂട്ടത്തിലെ താരം. ശ്രദ്ധ കപൂറിന് ഒന്നിലധികം 'സിമ്പിള്‍' കാറുകളുണ്ട്.

അടുത്തിടെ ഷൂട്ടിംഗ് കഴിഞ്ഞ് തന്റെ പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ മടങ്ങുന്ന ശ്രദ്ധയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍ തലമുറ സ്വിഫ്റ്റിന്റെ VXI വേരിയന്റും ശ്രദ്ധ സ്വന്തമാക്കിയിരുന്നു. കറുത്ത കളര്‍ ടൊയോട്ട ഫോര്‍ച്യൂണറിലും ഒരു മാരുതി സുസുക്കി വിറ്റാര ബ്രെസയിലും അവരെ പൊതുമധ്യത്തില്‍ കാണപ്പെട്ടിട്ടുണ്ട്.

tejaswi prakash prefers i20 reasons

4.5 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഹുറാകാന്‍ ടെക്‌നിക്ക സൂപ്പര്‍കാറും 3 കോടി രൂപ വിലവരുന്ന ലെക്‌സസ് LM 350h അള്‍ട്രാ ലക്ഷ്വറി എംപിവിയും ഗരാജിലിട്ടാണ് ശ്രദ്ധ സാധാരണക്കാരുടെ കാറില്‍ കറങ്ങാറുള്ളത്. 'മൊഹബ്ബത്തേന്‍' എന്ന സിനിമയിലൂടെ പ്രശസ്തയായ കിം ശര്‍മ്മയും സാധാരണ കാറുകള്‍ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ്. അവര്‍ക്ക് വെള്ള നിറത്തിലുള്ള ടാറ്റ നാനോയുണ്ട്.

അടുത്തിടെ അവര്‍ ഒരു പുതിയ ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാനും വാങ്ങിയിരുന്നു. ഇവരെ കൂടാതെ ഔഡി Q7 ഉള്ള ബിപാഷ ബസു പലപ്പോഴും തന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍ ടൈപ്പ് 2-ല്‍ പുറത്തിറങ്ങാറുണ്ട്. സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലി ഖാനും മാരുതി സുസുക്കി ആള്‍ട്ടോ 800, ജീപ്പ് കോമ്പസ് തുടങ്ങിയ ചില സാധാരണ കാറുകള്‍ സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Wednesday, November 19, 2025, 18:55 [IST]
English summary
Actress big boss 15 winner tejasswi prakash reveals why she prefer to drive hyundai i20 over audi q7
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X