ബിഗ് ബോസ് മലയാളത്തിലെ ഏക 'ലേഡി' വിന്നര്‍; യാത്രകള്‍ക്ക് കൂട്ടായി ഥാര്‍ റോക്‌സ് സ്വന്തമാക്കി ദില്‍ഷ
ലോക പ്രശസ്ത റിയാലിറ്റി ടിവി ഷോയായ ബിഗ് ബോസ് മലയാളത്തിലും ഏഴ് സീസണ്‍ പിന്നിട്ട് വലിയ വിജയമായിരിക്കുകയാണ്. ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി ടെലിവിഷന്‍ റേറ്റിംഗില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളമാണ്. റിയാലിറ്റി ഷോയുടെ മലയാളം പതിപ്പില്‍ ഇന്നേ വരെ ഒരു വനിത മാത്രമാണ് ടൈറ്റില്‍ വിന്നറായത്. അത് മറ്റാരുമല്ല ഡാന്‍സറും അഭിനേത്രിയുമായ ദില്‍ഷ പ്രസന്നനാണ് സീസണ്‍ ഫോറില്‍ വിജയിയായി ചരിത്രം രചിച്ചത്. 2014-ല്‍, ഡാന്‍സ് റിയാലിറ്റി ഷോ ആയ D 4 ഡാന്‍സിലൂടെയാണ് മലയാളികള്‍ ദില്‍ഷയെ ആദ്യം ശ്രദ്ധിക്കുന്നത്.
പിന്നാലെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച ദില്‍ഷ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കണാ കണ്‍മണി (2016) എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി. ദില്‍ഷയുടെ ജീവിതം മാറ്റിമറിച്ചത് ബിഗ്ബോസ് ആണ്. ഡോ. റോബിന്‍ രാധാകൃണന്‍, ജാസ്മിന്‍ എം മൂസ, റിയാസ് സലീം, ബ്ലെസ്ലി എന്നീ ശക്തരായ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സീസണ്‍ 4 ഷോയുടെ ചരിത്രത്തിലെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ സീസണ്‍ ആയിരുന്നു.

ബിഗ്ബോസ് വിന്നറായതിന് പിന്നാലെ ദില്‍ഷക്ക് സിനിമയിലേക്കും വിളിവന്നു. അനൂപ് മേനോന്‍ ചിത്രം ഓ സിന്‍ഡ്രെല്ലയിലൂടെയായിരുന്നു മോളിവുഡ് അരങ്ങേറ്റം. 'കടലോളം സ്നേഹം' ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദില്‍ഷ വിദേശരാജ്യങ്ങളില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് നടത്താറുണ്ട്. ബൈക്ക് റൈഡുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ദില്‍ഷ ഇപ്പോള്‍ ഒരു പുത്തന്‍ അതിഥിയെ വീട്ടിലേക്ക് വരവേറ്റിരിക്കുകയാണ്. സ്വപ്നവാഹനമായ മഹീന്ദ്ര ഥാര്‍ റോക്സ് ആണ് ദില്‍ഷ സ്വന്തമാക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയാണ് ദില്‍ഷ പുതിയ കാര്‍ ഏറ്റുവാങ്ങിയത്. കറുപ്പ് നിറത്തിലുള്ള ഥാര്‍ റോക്സിന്റെ കൂടെ വിവിധ പോസുകളില്‍ എടുത്ത ദില്‍ഷയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന് ഇത് എഴുതുമ്പോള്‍ 41000-ത്തില്‍ കൂടുതല്‍ പേര്‍ ലൈക്കടിച്ചു. ദില്‍ഷയുടെ സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം കമന്റ് ബോക്സില്‍ ആശംസകള്‍ നേര്‍ന്നു.

നിലവില്‍ 12.25 ലക്ഷം മുതല്‍ 22.06 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്സ് ലൈഫ്സ്റ്റൈല്‍ എസ്‌യുവിയുടെ എക്സ്ഷോറൂം വില പോകുന്നത്. ദില്‍ഷ ഥാര്‍ റോക്സിന്റെ ഏത് വേരിയന്റ് ആണ് വാങ്ങിയതെന്ന് വ്യക്തമല്ല. ഈ 5-ഡോര്‍ ഓഫ്റോഡറിനെ കുറിച്ച് പറയുമ്പോള്‍ 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗുകള്‍ വാരിക്കൂട്ടി റെക്കോഡ് സൃഷ്ടിച്ച മൊതലാണ് ഇത്. 6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്സ് വാങ്ങാം.
7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും 2 ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്സിന് വലിപ്പം കൂടുതലാണ്. '6-പാക്ക്' ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവയാണ് റോക്‌സിന്റെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകള്‍, എയറോഡൈനാമിക് വൈപ്പറുകള്‍, കീലെസ് എന്‍ട്രി, സ്ലൈഡിംഗ് പാസഞ്ചര്‍ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവയാണ് സുപ്രധാന ഫീച്ചറുകള്‍.
സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ എസ്‌യുവിയില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു.
2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം പെട്രോള്‍ വേരിയന്റുകള്‍ 162 bhp പവറും 330 Nm പീക്ക് ടോര്‍ക്കും ഉത്പാദിക്കുന്നു. മറുവശത്ത് പെട്രോള്‍ ഓട്ടോമാറ്റിക്കിന് പവര്‍ കൂടുതലാണ്. എസ്‌യുവിയുടെ പെട്രോള്‍ ഓട്ടോമാറ്റിക്ക് പതിപ്പ് 177 bhp പവറില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ നല്‍കും.
ഡീസല്‍ 4x4 മാനുവല്‍ വേരിയന്റുകളില്‍ എഞ്ചിന്‍ 150 bhp പവറും 330 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകള്‍ 172 bhp പവറില്‍ പരമാവധി 370 Nm ടോര്‍ക്ക് വരെ നല്‍കുന്ന വിധത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഏതായാലും കരുത്തുറ്റ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയില്‍ ദില്‍ഷയുടെ ഭാവി യാത്രകള്‍ മനോഹരമാകട്ടേയെന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications








