2 വിവാഹമോചനങ്ങള്‍ക്ക് ശേഷം ശ്രദ്ധ ഫിറ്റ്‌നസിലും ബിസിനസിലും! ഔഡിയില്‍ കറങ്ങുന്ന നടിയെ അറിയുമോ?

ജര്‍മന്‍ കാര്‍ ബ്രാന്‍ഡ് ആയ ഔഡിക്ക് സെലിബ്രിറ്റികള്‍ക്കിടയില്‍ ഒരുപാട് ആരാധകരുണ്ട്. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമെല്ലാം ഔഡി കാറുകള്‍ ഇഷ്ടപ്പെടുന്നു. പലപ്പോഴും ഇക്കൂട്ടരില്‍ നിന്ന് ഒരാളെയാണ് ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കാറുമുള്ളത്. മെര്‍സിഡീസ് ബെന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ വില്‍ക്കുന്ന കമ്പനികളിലൊന്നാണ് ഔഡി. ബാവേറിയന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന ഒരു ജനപ്രിയ ആഡംബര സെഡാന്‍ ആണ് ഔഡി A6. ഈ കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 65.72 ലക്ഷം രൂപയാണ് വില.

അതേസമയം, അതിന്റെ ടോപ് വേരിയന്റിന്റെ വില 72.06 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.ബോളിവുഡിലെ പ്രമുഖരായ ഷാരൂഖ് ഖാന്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ക്ക് ഔഡി A6 കാര്‍ ഉണ്ട്. ഇവരെ കൂടാതെ 'ബഡേ അച്ചേ ലഗ്‌തേ ഹേ', 'ഖാബൂല്‍ ഹേ' എന്നീ ഹിന്ദി ടിവി ഷോകളിലൂടെ പ്രശസ്തയായ ചാഹത് ഖന്നയും (Chahatt Khanna) ഈ ആഡംബര കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.

chahatt khanna spotted in audi a6

2002 ല്‍ 16 വയസ്സുള്ളപ്പോള്‍ ഒരു ചോക്ലേറ്റ് പരസ്യത്തിലൂടെയാണ് ചാഹത്ത് കരിയര്‍ ആരംഭിച്ചത്. അതേ വര്‍ഷം തന്നെ സച്ചി ബാത് സഭി ജഗ് ജെയിന്‍ എന്ന ടിവി ഷോയിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. താങ്ക് യു, പ്രസ്ഥാനം തുടങ്ങിയ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. 2006ല്‍ ബിസിനസുകാരനായ ഭരത് നര്‍സിംഘാനിയെ വിവാഹം കഴിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം തന്നെ വിവാഹമോചനം നേടി.

2013-ല്‍ ചാഹത്ത് ഫര്‍ഹാന്‍ മിര്‍സയെ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. ലൈംഗികവും മാനസികവുമായ പീഡനം ചൂണ്ടിക്കാട്ടി അവര്‍ 2018-ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. വിവാഹത്തിനായി മതം മാറിയതും പിന്നീട് 'ഘര്‍വാപസി' നടത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ ശേഷം ചാഹത് ഖന്ന കരിയര്‍ കൂടാതെ ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.

chahatt khanna spotted in audi a6

അതുകൊണ്ട് തന്നെ മുംബൈയിലെ ജിമ്മുകളില്‍ നടിയെ സ്ഥിരമായി കാണാറുണ്ട്. ഇപ്പോള്‍ ജിം വസ്ത്രത്തില്‍ തന്റെ ഔഡി A6 കാറില്‍ കയറുന്ന ചാഹത് ഖന്നയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദീപാവലിക്കാണ് ചാഹത് ഈ ഔഡി വാങ്ങിയത്. ഒരു കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് വന്ന നടി പുഞ്ചിരിച്ച് കൊണ്ട് ഫോട്ടോകള്‍ക്ക് പോസ് ചെയ്ത ശേഷം കാറില്‍ കയറി പോകുകയായിരുന്നു.

നടിയെന്ന നിലയില്‍ മാത്രമല്ല സംരഭകയെന്ന നിലയിലും ചാഹത് തിളങ്ങി നില്‍ക്കുകയാണ്. അമ്മാര്‍സോ എന്ന പേരില്‍ ഒരു ഫേഷന്‍ ബ്രാന്‍ഡിന്റെ ഉടമയാണ് ചാഹത്. ചാഹത് ഖന്നയുടെ ഔഡി A6 കാറിനെ കുറിച്ച് പറയുമ്പോള്‍ ഇത് A6 45 TFSI പ്രീമിയം പ്ലസ്, A6 45 TFSI ടെക്‌നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്.

chahatt khanna spotted in audi a6

ഈ രണ്ട് വേരിയന്റുകളും 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിന്‍ പരമാവധി 265 PS പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേരുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ ആക്ടിവേറ്റഡ് വൈപ്പറുകള്‍ തുടങ്ങിയ സവിശേഷതകളും ഔഡി A6-ല്‍ ലഭ്യമാണ്.ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് എന്നിവയുമായാണ് മത്സരം.

More from DriveSpark

Article Published On: Friday, April 4, 2025, 12:57 [IST]
English summary
Actress chahatt khanna seen in her audi a6 luxury sedan viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X