ഈ സുന്ദരിക്ക് കമ്പം ഇവികളോട്; ഗാരേജിലേക്ക് രണ്ടാമത്തെ ആഡംബര ഇവിയെത്തിച്ച് ബോളിവുഡിലെ ലേഡി മമ്മൂട്ടി
പ്രായം ഇങ്ങനെ മുന്നും പിന്നും നോക്കാതെ പോയാലും അതൊന്നും ലുക്കിൽ ഏശാത്ത കുറച്ച് നടിമാരെയുളള ബോളിവുഡിൽ.അതിൽ ഒരു പ്രധാന ആളാണ് ദിയ മിർസ എന്ന 43-കാരി. മിസ് ഇന്ത്യയിലെ മിസ് ഏഷ്യാ പസഫിക് സ്വന്തമാക്കിയതിന് ശേഷമാണ് താരം സിനിമയിൽ മുഖം കാണിക്കുന്നത്, പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓൺ സ്‌ക്രീനിലെ പ്രകടനങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും പ്രകൃതി സ്നേഹി കൂടിയായ ബോളിവുഡ് നായിക കൈയടി നേടാറുണ്ടെന്നതാണ് സത്യം. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്.
ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പുതിയ വാഹനം സ്വന്തമാക്കിയത് കൊണ്ടാണ്. ബിഎംഡബ്ല്യുവിൻ്റെ ix എന്ന ഇലക്ട്രിക് മോഡലാണ് താരം ഗാരേജിലെത്തിച്ചിരിക്കുന്നത്, ഇതിന് മുൻപ് വോൾവോയുടെ C40 റീചാർജ് എന്ന കൂപ്പെ സ്റ്റൈൽ ഇലക്ട്രിക് എസ്‌യുവിയാണ് ദിയയുടെ ഗരാജിലേക്ക് മുൻപ് എത്തിച്ചത്.

പുതിയ വാഹനത്തിന് ഏകദേശം 1.47 കോടി രൂപയോളമാണ് ഓൺ-റോഡ് വില. ഇതിൽ ഇൻഷുറൻസിനായി മാത്രം ഏകദേശം 7.18 ലക്ഷം രൂപ വരെ വരുമെന്നാണ് കണക്കുകൾ. ജർമ്മൻ കാർ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാറുകളിലൊന്നാണ് ബിഎംഡബ്ല്യു iX എന്നതിനാൽ തന്നെ ഇത് ആധുനിക കാലത്തെ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമാണ്.
പനോരമിക് ഗ്ലാസ് റൂഫ്, ഡ്രൈവിംഗ് അസിസ്റ്റൻ്റ് പ്രൊഫഷണൽ (ADAS), പാർക്കിംഗ് പ്ലസ് അസിസ്റ്റൻ്റ്, ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 8.5, പേഴ്‌സണൽ അസിസ്റ്റന്റ് പോലുള്ള ഫീച്ചറുകളും വാഹനത്തിലെ യാത്രകൾ ആഡംബര പൂർണമാക്കാനായി നൽകിയിട്ടുണ്ട്. ഇതുകൂടാതെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഹെക്‌സാഗണൽ സ്റ്റിയറിംഗ് വീൽ, ഫ്രെയിംലെസ്സ് ഡോറുകൾ, അപ്ഹോൾസ്റ്ററിക്കുള്ള ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാണ് ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്.
യാത്രക്കാർക്ക് ആഡംബരത്തിൻ്റെ പരകോടിയാണ് വാഹനം സമ്മാനിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. 111.5 kWh ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു ഇലക്ട്രിക് കാറിന്റെ ഹൃദയം. ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ഇതിന് 523 bhp പവറിൽ പരമാവധി 765 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 4-വീൽ ഡ്രൈവ് ഓപ്ഷനുമായാണ് ഇവിയുടെ വരവ്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 575 കിലോമീറ്റർ മുതൽ 635 കിലോമീറ്റർ വരെ റേഞ്ച് നൽകാനും മോഡലിനാവുമെന്നാണ് കമ്പനി പറയുന്നത്.
പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 4.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ബിഎംഡബ്ല്യു iX ഇവിക്കാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 200 കി.മീ. ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 മിനിറ്റിനുള്ളിലെ ചാർജിൽ 145 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ വാഹനത്തിനാവും. കൂടാതെ, 10-80 ശതമാനം ചാർജിംഗ് വെറും 35 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകും.

ദിയ ആദ്യം സ്വന്തമാക്കിയത് 62.95 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള വോൾവോ C40 റീചാർജിന് 66.19 ലക്ഷം രൂപയോളം വരും മുംബൈയിലെ ഓൺ-റോഡ് വില. അടിക്കടി മോഡലിന് കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളും സ്വീഡിഷ് ബ്രാൻഡ് നൽകാറുള്ളതിനാൽ ദിയ മിർസയ്ക്ക് ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. XC40 റീചാര്‍ജിന് ശേഷം വോള്‍വോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇവിയാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








