ഒരു ബിഗ്‌ബോസ് പ്രണയം കൂടി വിവാഹത്തിലേക്ക്! പുത്തന്‍ കാര്‍ വാങ്ങിയ സുന്ദരിയെ പിടികിട്ടിയോ?
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ടിവി റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലും അര ഡസനിലേറെ ഭാഷകളില്‍ ഈ ഷോ സംപ്രേഷണം ചെയ്യുന്നു. ബിഗ് ബോസ് എന്ന പരിപാടി ഒത്തിരി പേരുടെ കരിയര്‍ മാത്രമല്ല വ്യക്തി ജീവിതത്തെയും മാറ്റി മറിച്ചിട്ടുണ്ട്. കുടുംബവുമായി പിണങ്ങി നിന്നവര്‍ ഒന്നായതും. ബിഗ് ബോസ് ഹൗസില്‍ വെച്ച് പുതിയ കുടുംബ ജീവിതത്തിന് അടിത്തറ പാകിയവരും ഒത്തിരിയാണ്. മലയാളം ബിഗ് ബോസിലും അത്തരമൊരു പ്രണയമുണ്ടായിരുന്നു. ബിഗ് ബോസ് മലയാളം സീണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദുമാണത്.
ഷോയില്‍ വെച്ച് പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരായി. ഇതേ ട്രെന്‍ഡ് മറ്റ് ഭാഷകളിലെ ബിഗ് ബോസിലും നടക്കാറുണ്ട്. കന്നഡയിലെ ബിഗ് ബോസ് സീസണ്‍ എട്ടിലെ മത്സരാര്‍ത്ഥിയായിരുന്നീ നടി ദിവ്യ ഉറുദുഗ. നിലവില്‍ കളേഴ്സ് കന്നഡ ചാനലില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന 'നിനംഗഗി' എന്ന സീരിയലില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത് ദിവ്യയാണ്. 'അര്‍ദ്ധംബര്‍ദ്ധ പ്രേംകഥേ' എന്ന ചിത്രത്തിലൂടെ സാന്‍ഡല്‍വുഡില്‍ അരങ്ങേറിയെങ്കിലും പ്രതീക്ഷിച്ച വിജയമായില്ല.

ദിവ്യക്ക് ഒട്ടേറെ ആരാധകരെയും ഭാവി വരനെയും സമ്മാനിച്ചത് ബിഗ് ബോസ് ആയിരുന്നു. ബിഗ് ബോസില്‍ സഹ മത്സരാര്‍ത്ഥിയായിരുന്ന അരവിന്ദ് കെപിയെ ആണ് ദിവ്യ വിവാഹം കഴിക്കാന്‍ പോകുന്നത്. ബിഗ ബോസ് ഹൗസില്‍ നിന്ന് ഉടലെടുത്ത സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുമ്പ് കുടുംബത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് നടി.
ഒരു പുത്തന്‍ ടാറ്റ ഹാരിയര്‍ എസ്‌യുവിയാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു. പുതിയ കാര്‍ വാങ്ങിയ ദിവ്യക്ക് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും ആശംസകള്‍ നേരുകയാണ്. കറുപ്പ് നിറത്തിലുള്ള കാറിന് ദിവ്യ ഭഗീര എന്ന് പേരിട്ടതായി ഇന്‍സ്റ്റ പോസ്റ്റിൽ നിന്ന് മനസ്സിലാക്കാം.

ലാന്‍ഡ് റോവര്‍ പ്ലാറ്റ്‌ഫോമില്‍ ടാറ്റ പണിത ജനപ്രിയ എസ്‌യുവിയാണ് ഹാരിയര്‍. ഇത് ഒരു 5 സീറ്റര്‍ എസ്‌യുവിയാണ്. സ്മാര്‍ട്, പ്യുവര്‍, അഡ്വഞ്ചര്‍, ഫിയെര്‍ലസ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. ടാറ്റ ഹാരിയറിന്റെ ബേസ് മോഡലിന് 14.99 ലക്ഷം രൂപയാണ് വില. കാറിന്റെ ടോപ് എന്‍ഡ് വേരിയന്റ് സ്വന്തമാക്കാന്‍ 25.89 ലക്ഷം രൂപ വരെ മുടക്കേണ്ടതായുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്.
പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവിക്ക് ആകര്‍ഷകമായ എക്സ്റ്റീരിയര്‍ ഡിസൈന്‍ ലഭിക്കുന്നു. കോറല്‍ റെഡ്, പെബിള്‍ ഗ്രേ, ലൂണാര്‍ വൈറ്റ്, ഒബ്റോണ്‍ ബ്ലാക്ക്, സീവീഡ് ഗ്രീന്‍ തുടങ്ങി വിവിധ നിറങ്ങളിലും ഇത് ലഭ്യമാണ്. ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. യാത്രയ്ക്കിടയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ 445 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് സ്‌പേസ് ഇതില്‍ ഉള്‍പ്പെടുന്നു.

2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. 170 PS പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു. ഹാരിയറിന്റെ മാനുവല്‍ വേരിയന്റിന് ലിറ്ററി 16.8 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 14.60 കിലോമീറ്ററാണ് മൈലേജ് അവകാശപ്പെടുന്നത്.
പുതിയ ഹാരിയര്‍ എസ്‌യുവിയില്‍ ഡസന്‍ കണക്കിന് നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 10 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.
സേഫ്റ്റിയുടെ കാര്യത്തിലും പേരുകേട്ട കാറാണ് ഹാരിയര്‍. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ ഹാരിയര്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. 7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), ഹില്‍ അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ എന്നിവയാണ് എസ്‌യുവിയുടെ സേഫ്റ്റി സ്യൂട്ടില്‍ ഉള്ളത്.


Click it and Unblock the Notifications








