ഗര്‍ഭകാലത്ത് വീണ്ടും വിവാഹിതയായി, കഴിഞ്ഞ വര്‍ഷം ഡിവോഴ്‌സ്! BMW എസ്‌യുവിയില്‍ കറങ്ങുന്ന 'ധൂം' ഗേള്‍
ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് രാജ്യത്തെ സമ്പന്നര്‍ക്ക് ഏറെ പ്രിയപ്പെട്ട ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ബിഎംഡബ്ല്യു. ജര്‍മന്‍ ബ്രാന്‍ഡ് ആയ ബിഎംഡബ്ല്യു രാജ്യത്ത് നിരവധി ജനപ്രിയ കാറുകള്‍ പുറത്തിറക്കുന്നുണ്ട്. അതില്‍ പെട്ട ഒന്നാണ് ബിഎംഡബ്ല്യു X5. ഈ ആഡംബര കാര്‍ നിലവില്‍ 4 വേരിയന്റുകളില്‍ ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കും. നിലവില്‍ ബിഎംഡബ്ല്യു X5 മോഡലിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 96 ലക്ഷം രൂപ മുതലാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്റിന്റെ വില 1.09 കോടി രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. ഓണ്‍-റോഡ് വില ഏകദേശം 1.20 കോടി മുതല്‍ ഉയര്‍ന്ന വേരിയന്റിന് 1.40 കോടി രൂപ വരെ പോകുന്നു.
ബിഎംഡബ്ല്യു X5 കാറിന്റെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ മുന്‍വശത്തെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എയറോ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ബിഎംഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്‍ എന്നിവയാണ്. വശങ്ങളിലേക്ക് നീങ്ങിയാല്‍ 21 ഇഞ്ച് അലോയ് വീലുകളും പിന്നില്‍ എല്‍ഇഡി ടെയില്‍ലൈറ്റുകളും മൊഞ്ച് കൂട്ടാന്‍ എത്തുന്നു.

വില കൂടിയ കാര്‍ ആയതിനാല്‍ തന്നെ ബിഎംഡബ്ല്യു X5 ആഡംബര എസ്‌യുവിയില്‍ പനോരമിക് സണ്‍റൂഫ്, 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയുള്‍പ്പെടെ നിരവധി നൂതന സവിശേഷതകള്‍ വരുന്നു.
ബിഎംഡബ്ല്യു X5 പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്. ആദ്യത്തെ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 381 bhp പവറും 520 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തെ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി 285 bhp പവറും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ രണ്ട് എഞ്ചിനുകള്‍ക്കൊപ്പം, 48V മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു X5-ന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് വെറും 5.4 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 243 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഡീസല്‍ എഞ്ചിനാകട്ടെ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് എടുക്കും. മണിക്കൂറില്‍ 243 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
തുടക്കത്തില്‍ പറഞ്ഞ പോലെ ഇന്ത്യയിലെ സമ്പന്നര്‍ക്കിടയില്‍ പ്രചാരത്തിലുള്ള കാറുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു X5. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടി പ്രീതി സിന്റ എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ഈ ആഡംബര എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ ഒരു
പ്രശസ്ത നടി ബിഎംഡബ്ല്യു എസ്‌യുവിയില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഈ വൈറല്‍ വീഡിയോയില്‍ പ്രശസ്ത ബോളിവുഡ് നടി ഇഷ ഡിയോളിനെയാണ് നമുക്ക് കാണാന്‍ സാധിക്കുക. ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയുടെയും നടി ഹേമ മാലിനിയുടെയും മകളാണ് ഇഷ ഡിയോള്‍. മാതാപിതാക്കള്‍ മാത്രമല്ല ഇഷയുടെ സഹോദരന്‍മാരായ സണ്ണി ഡിയോളും ബോബി ഡിയോളും ഹിന്ദി സിനിമാ മേഖലയിലെ പ്രമുഖരായ നടന്‍മാരാണ്.
2002-ല്‍ കോയി മേരെ ദില്‍സേ പൂച്ചോ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷയുടെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം. ആയുധ എഴുത്ത്, ധൂം, ദസ്, കാല്‍, നോ എന്‍ട്രി എന്നിവയാണ് പ്രധാന സിനിമകള്‍. തുടര്‍പരാജയങ്ങളെ തുടര്‍ന്ന് കുറച്ച് നാള്‍ ഇടവേളയെടുത്ത നടി 2022-ല്‍ രുദ്ര: ദി എഡ്ജ് ഓഫ് ഡാര്‍ക്ക്‌നസ് എന്ന സീരീസിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങിവന്നത്.

2012-ല്‍ ഇഷ് ബിസിനസുകാരനായ ഭരത് തഗ്ഥാനിയെ വിവാഹം കഴിച്ചിരുന്നു. ഇഷക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ഇഷ ഗര്‍ഭകാലത്ത് ഭരതിനെ വീണ്ടും വിവാഹം കഴിച്ചത് 2017-ല്‍ വലിയ വാര്‍ത്തയായിരുന്നു. സിന്ധി കുടുംബത്തിലേക്ക് വിവാഹിതയായി പോയ ഇഷ ബേബി ഷവറിന്റെ (ഗര്‍ഭിണിയാകുമ്പോള്‍ നടക്കുന്ന ഒരു ചടങ്ങ്) ഭാഗമായാണ് ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്തത്. സിന്ധി ആചാരപ്രകാരം ഉത്തരേന്ത്യക്കാര്‍ ബേബി ഷവര്‍ ദിനത്തില്‍ വിവാഹത്തിന്റേതായ എല്ലാ ചടങ്ങുകള്‍ നടത്താറുണ്ട്.
എന്നാല്‍ 2024 ഫെബ്രുവരിയില്‍ ഇരുവരും 12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. ഇപ്പോള്‍ കുടുംബവും അഭിനയവും മറ്റുമായിതിരക്കിലാണ് ഇഷ. ഇഷ ഡിയോള്‍ ഉപയോഗിക്കുന്ന ബിഎംഡബ്ല്യു X5 ആഡംബര സവിശേഷതകളും ശക്തമായ എഞ്ചിനുമുള്ള പ്രീമിയം കാര്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സാണ്.


Click it and Unblock the Notifications








