ഐറ്റം ഡാന്‍സറായി വന്ന് താരറാണിയായി! പുത്തന്‍ ബെന്‍സ് വാങ്ങിയ ഈ നടിക്ക് 41 വയസായെന്ന് പറയുമോ?
എണ്‍പതുകള്‍ മുതല്‍ ഇന്നുവരെ ബോളിവുഡ് സിനിമകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ഐറ്റം സോങ്ങുകള്‍. ഒരുകാലത്ത് ഹെലന്‍, ബിന്ദു, യാന്‍ ഗുപ്ത, അരുണ ഇറാനി തുടങ്ങിയ മുന്‍കാല നടിമാരായിരുന്നു ഈ ഐറ്റം ഡാന്‍സര്‍മാരുടെ റോളുകളില്‍ തിളങ്ങിയത്. എന്നാല്‍ ഇന്ന് സൂപ്പര്‍ താരങ്ങള്‍ വരെ സിനിമയിലെ ഐറ്റം സോങ്ങുകളില്‍ ഡാന്‍സ് ചെയ്ത് പോകുന്നു. പുതിയ കാലത്ത് ഐറ്റം സോങ്ങുകളില്‍ നൃത്തമാടി ബോളിവുഡിനെ ഇളക്കി മറിച്ച നായികമാരാണ് മലൈക അറോറ, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, കരുന കപൂര്‍, മല്ലിക ഷെരാവത്ത് എന്നിവര്‍.
ഇവരെയൊക്കെ കൂടാതെ മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ഒരു താരവും ഐറ്റം നമ്പറുകള്‍ വെച്ച് പ്രേക്ഷകരെ കൈയ്യിലെടുത്തിരുന്നു. ആ നടി മറ്റാരുമല്ല ഗൗഹര്‍ ഖാനാണ്. ജല്ലാ ബല്ല, ഹുവാ ഛോക്ര ജവാന്‍, പര്‍ദ-പര്‍ദ തുടങ്ങിയ ഗാനങ്ങളിലെ ഗൗഹറിന്റെ ശക്തമായ നൃത്തച്ചുവടുകള്‍ ജനപ്രിയമായിരുന്നു. 2009-ല്‍ പുറത്തിറങ്ങിയ 'റോക്കറ്റ് സിങ്: സെയില്‍സ്മാന്‍ ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിലൂടെ ആണ് ഗൗഹര്‍ ഖാന്‍ സിനിമയിലേയ്ക്ക് എത്തിയത്.

ഐറ്റം ഡാന്‍സറായാണ് തുടക്കമെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രേക്ഷക പ്രശംസ നേടുന്നത്. പിന്നാലെ ജനപ്രിയ ടിവി റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിന്റെ ഏഴാം സീസണിന്റെ വിജയിയായി. നിരവധി ഹിന്ദി ടിവി പരിപാടികളുടെ അവതാര കൂടിയാണ് അവര്‍. 10 ലക്ഷത്തിലധികം പേരാണ് നടിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്‍ഡ് പ്രമോഷന്‍ നടത്തുന്ന അവര്‍ ഒരു പോസ്റ്റിന് രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെ ഈടാക്കുന്നു.
ഹെര്‍ സിന്ദഗിയുടെ കണക്കുകള്‍ പ്രകാരം ഗൗഹര്‍ ഖാന്റെ ആസ്തി 49 കോടി രൂപയാണ്. അതുകൊണ്ട് തന്നെ ആഡംബര പൂര്‍ണമായ ജിവിതശൈലിയാണ് 41-കാരി പിന്തുടര്‍ന്ന് പോരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിമിറ്റഡ് എഡിഷന്‍ ഔഡി Q7, മെര്‍സിഡീസ് ബെന്‍സ് GLE എന്നീ കാറുകള്‍ അവരുടെ പക്കലുണ്ട്. ഇപ്പോള്‍ ഒരു പുത്തന്‍ ബെന്‍സ് കൂടി ചേര്‍ത്ത് ഗരാജ് വലുതാക്കിയിരിക്കുകയാണ് ഗൗഹര്‍ ഖാന്‍. പുതിയ തലമുറ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് LWB സെഡാനാണ് നടി സ്വന്തമാക്കിയത്.

78.50 ലക്ഷം രൂപ മുതല്‍ 92.5 ലക്ഷം രൂപ വരെയാണ് ഈ ആഡംബര കാറിന്റെ എക്‌സ്‌ഷോറൂം വില. 2024 മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് E 200, E 220d, E 450 എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇതില്‍ ഏത് വേരിയന്റാണ് ഗൗഹാര്‍ തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ഇന്ത്യയിലെ ഏറ്റവും ആഡംബര കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ പോളാര്‍ വൈറ്റ് പെയിന്റ് സ്‌കീമാണ് താരം തിരഞ്ഞെടുത്തത്.
48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ പുതിയ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് LWB വാഗ്ദാനം ചെയ്യുന്നു. E 200-ലെ 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 194 bhp പവറും 320 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 197 bhp പവറും 400 Nm ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമാണ്.

രണ്ട് മോട്ടോറുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ടോപ്പ്-സ്‌പെക്ക് E 450- വേരിയന്റിന് 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp പവറും 500 Nm ടോര്‍ക്കും നല്‍കുന്ന ഇത് പ്രാദേശികമായി അസംബിള്‍ ചെയ്ത ഏറ്റവും ശക്തമായ മെര്‍സിഡീസ് E-ക്ലാസാണ്.
പിന്നിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ്‌റൂമും ഷോള്‍ഡര്‍ റൂമും നല്‍കിക്കൊണ്ട് പുതിയ E-ക്ലാസിന്റെ നീളവും വീല്‍ബേസും യഥാക്രമം 17 mm, 15 mm കൂട്ടിയപ്പോള്‍ ഉയരം 2 mm കുറച്ചു. ഏറ്റവും പുതിയ തലമുറ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന് ഒരു ഡിസൈന്‍ മേക്ക് ഓവര്‍ ലഭിച്ചിട്ടുണ്ട്.
മിനി ട്രൈ-സ്റ്റാര്‍ ഇന്‍സേര്‍ട്ടുകളുള്ള വലിയ ഗ്രില്‍, ക്രോം സറൗണ്ടുകള്‍, പുതിയ സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍കളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 14.4 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചര്‍ക്കായി 12.3 ഇഞ്ച് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയുള്ള പുതിയ കൂറ്റന്‍ സൂപ്പര്‍സ്‌ക്രീന്‍ ക്യാബിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മാനുവല്‍ കണ്‍ട്രോളുകള്‍ക്ക് പകരം ടച്ച്സ്‌ക്രീന്‍ ഉപയോഗിച്ച് എയര്‍ഫേ്‌ലാ, ഡയരക്ഷന്‍ ക്രമീകരിക്കാന്‍ യാത്രക്കാരെ പ്രാപ്തമാക്കുന്ന ഒരു ഡിജിറ്റല്‍ വെന്റ് കണ്‍ട്രോള്‍ സിസ്റ്റവും ലഭിക്കുന്നു. 40 മില്ലിമീറ്റര്‍ വരെ ഉയര്‍ത്താന്‍ കഴിയുന്ന ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍ സീറ്റുകളും ലഭിക്കുന്നു. ബാക്ക്റെസ്റ്റില്‍ 36 ഡിഗ്രി വരെ ചാരിയിരിക്കാം.
ഇലക്ട്രിക്കലി ഓപറേറ്റ് ചെയ്യാവുന്ന സണ്‍ ബ്ലൈന്‍ഡുകളും സോഫ്റ്റ് ഹെഡ്റെസ്റ്റുകളും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, 730-വാട്ട് ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവയയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.


Click it and Unblock the Notifications








