ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്യാത്ത സൂപ്പര്‍ താരത്തെ കെട്ടിയ നടി! മെയ്ബാക്കില്‍ വന്നിറങ്ങി 'ഡ്രീം ഗേള്‍'
സമ്പന്നരായ ആളുകള്‍ യാത്രകളില്‍ ആഡംബരത്തിനും സുഖത്തിനും മുന്‍ഗണന നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെ മിക്ക സെലിബ്രിറ്റികളും തങ്ങളുടെ ഉപയോഗത്തിനായി ആഡംബര കാറുകള്‍ തന്നെ തെരഞ്ഞെടുക്കുന്നു. ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതലായി കാറുകള്‍ വാങ്ങുന്ന കമ്പനികളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ്. ജര്‍മന്‍ ബ്രാന്‍ഡ് പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയിലുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ 2 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് പിന്നിട്ടത്. അതില്‍ നിന്ന് തന്നെ രാജ്യത്തെ സമ്പന്നര്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ ജനപ്രീതി മനസ്സിലാക്കാം. മെര്‍സിഡീസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ജനപ്രിയ മോഡലുകളില്‍ ഒന്നാണ് മെയ്ബാക്ക് S-ക്ലാസ്. ഇത് ഒരു ആഡംബര സെഡാന്‍ ആണ്.
ബോളിവുഡില്‍ നിരവധി താരങ്ങള്‍ മെയ്ബാക്ക് S-ക്ലാസ് ഉടമകളായുണ്ട്. ഒരുകാലത്ത് ഇന്ത്യന്‍ യുവാക്കളുടെ ഹരമായിരുന്ന നടി ഈ കാറില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. മുതിര്‍ന്ന നടിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് മാത്രമായിരുന്നില്ല ആഡംബര കാറുകളിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒന്നാണ് അവര്‍ ഉപയോഗിക്കുന്നതെന്ന് വസ്തുത കൂടിയാണ് വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ കാരണം. S-ക്ലാസ് ബെന്‍സില്‍ വന്നിറങ്ങിയ ആ നടി ആരാണെന്ന് ചുവടെ വിശദമായി പറയാം.

മെര്‍സിഡീസിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ മോഡലുകളാണ് മെയ്ബാക്കിന് കീഴില്‍ പുറത്തിറക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ് നിലവില്‍ S580, S680 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണനം ചെയ്യുന്നത്. ഇതില്‍ S580 വേരിയന്റിന്റെ വില 2.77 കോടി രൂപയാണ്. S 680 വേരിയന്റിന്റെ വില 3.48 കോടി രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. ഈ രണ്ട് മോഡലുകളും നിരത്തിലെത്തിക്കാന്‍ ഓണ്‍-റോഡ് വിലയായി യഥാക്രമം 3.50 കോടി രൂപയും 4.40 കോടി രൂപയും മുടക്കേണ്ടതായുണ്ട്.
മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസിന്റെ S580 വേരിയന്റില്‍ 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 496 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറുവശത്ത്, 6.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് S 680 വേരിയന്റിന്റെ ഹൃദയം. കരുത്തുറ്റ ഈ മോട്ടോര്‍ പരമാവധി 603 bhp പവറും 900 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. കാറിന്റെ അകത്തളത്തില്‍ നിരവധി സാങ്കേതിക, സുഖ സൗകര്യങ്ങള്‍ മെര്‍സിഡീസ് കുത്തിനിറച്ചിട്ടുണ്ട്. എല്ലാ സീറ്റുകള്‍ക്കും മള്‍ട്ടി-കോണ്ടൂര്‍ മസാജ്, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഡോര്‍ പാനലുകള്‍, സീറ്റ് വെന്റിലേഷന്‍, റിയര്‍സീറ്റ് ഫുട്‌റെസ്റ്റിനുള്ള കാള്‍ഫ് മസാജര്‍ അടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ കാണാം. മുന്നിലും മധ്യത്തിലും 12.8 ഇഞ്ച് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്ള ഏറ്റവും പുതിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് കാറില്‍ വരുന്നത്.
രണ്ട് 11.6 ഇഞ്ച് റിയര്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും 1,750 വാട്ട് ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റവും കാറിലുണ്ട്. സുഖസൗകര്യങ്ങള്‍ മാത്രമല്ല സേഫ്റ്റിയുടെ കാര്യത്തിലും ഈ ആഡംബര കാര്‍ മികച്ച് നില്‍ക്കുന്നു. എവേസിവ് സ്റ്റിയറിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ക്രോസ്-ട്രാഫിക് ഫംഗ്ഷന്‍ എന്നിവയടക്കം ലെവല്‍ 2 ഓട്ടോണോമസ് ഡ്രൈവിംഗുമായാണ് ഇത് എത്തുന്നത്. രണ്ട് ബെല്‍റ്റ്-ബാഗുകളും റിയര്‍ എയര്‍ബാഗുകളും ഉള്‍പ്പെടെ 13 എയര്‍ബാഗുകളാണ് ഇതില്‍ ഓഫര്‍ ചെയ്യുന്നത്.

യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ റിയര്‍-ആക്‌സില്‍ സ്റ്റിയറിംഗും എയര്‍മാറ്റിക് എയര്‍ സസ്പെന്‍ഷനും ഓപ്ഷണലായി ലഭിക്കുന്നു. അനില്‍ കപൂര്‍, ഷാഹിദ് കപൂര്‍, കങ്കണ റണാവത്ത്, കിയാര അദ്വാനി തുടങ്ങിയവരാണ് ഇന്ത്യയില്‍ മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ് സ്വന്തമായുള്ള ചില സെലിബ്രിറ്റികള്‍. ഇപ്പോള്‍ ഇതേ കാറില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ 'ഡ്രീം ഗേള്‍'. വയസ്സ് 76 കഴിഞ്ഞിട്ടും യുവനടിമാരെ വെല്ലുന്ന അഴക് കാത്തുസൂക്ഷിക്കുന്ന ഹേമ മാലിനിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
ഹേമമാലിനി വിദേശത്തേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഈ വൈറല്‍ വീഡിയോ എടുത്തത്. ഹേമ മാലിനിയെ കുറിച്ച് പറയുമ്പോള്‍ 1960 കളില്‍ തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഹേമ മാലിനിയെ ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. 1948ല്‍ തമിഴ്നാട്ടിലെ ഒരു യാഥാസ്ഥിതിക അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ഹേമ മാലിനിയുടെ ജനനം. തമിഴ്, തെലുഗു, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി പേരെടുത്ത നടിയുടെ സുവര്‍ണകാലം 1970-കളിലും 1980-കളിലുമായിരുന്നു.

ഹിന്ദിയില്‍ ഒട്ടേറെ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച സൂപ്പര്‍ താരം ധര്‍മേന്ദ്രയെയാണ് ഹേമമാലിനി വിവാഹം ചെയ്തത്. ആദ്യഭാര്യയായ പ്രകാശ് കൗറിനെ ഡിവോഴ്‌സ് ചെയ്യാതെ ധര്‍മേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്തത് അക്കാലത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1992-ല്‍ ഷാരൂഖ് ഖാനെയും ദിവ്യ ഭാരതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 'ദില്‍ ആഷ്‌ന ഹേ' എന്ന ചിത്രം സംവിധാനം ചെയ്ത് ക്യാമറക്ക് പിന്നിലും സാന്നിധ്യം അറിയിച്ചു. ഈ ചിത്രം നിര്‍മിച്ചതും അവരായിരുന്നു.
1990-കളുടെ അവസാനത്തോടെ നൃത്തത്തിലും ടിവി പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിച്ച ഹേമ വൈകാതെ രാഷ്ട്രീയത്തിലുമിറങ്ങി. 1999 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വിനോദ് ഖന്നയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങയായിരുന്നു തുടക്കം. 2004ല്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്ന നടി 2010 മാര്‍ച്ചില്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2011- 2012 കാലഘട്ടത്തില്‍ രാജ്യ സഭാംഗമായിരുന്ന ഹേമ മാലിനി 2014 മുതല്‍ ഉത്തര്‍ പ്രദേശിലെ മധുരയില്‍ നിന്നുളള ലോക്സഭാംഗമാണ്.


Click it and Unblock the Notifications








