37-ാം വയസ്സിലും പ്രതിഫലത്തില്‍ യുവസുന്ദരികളെ പിന്നിലാക്കും! ബിഎംഡബ്ല്യു വാങ്ങിയ നടി ആരാണെന്നറിയാമോ?

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ ആഡംബര കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു. ബാവേറിയന്‍ ബ്രാന്‍ഡിന്റെ ആഡംബര കാറുകള്‍ സെലിബ്രിറ്റികളും ബിസിനസുകാരുമെല്ലാം ഇഷ്ടപ്പെടുന്നു. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്പോര്‍ട് യൂടിലിറ്റി വാഹനമാണ് (എസ്‌യുവി) ബിഎംഡബ്ല്യു X1. എന്‍ട്രി ലെവല്‍ എസ്‌യുവി sDrive18i M സ്പോര്‍ട്ട്, X1 sDrive18d M സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ ബിഎംഡബ്ല്യു X1 sDrive 18i M സ്പോര്‍ടിന്റെ വില 50.80 ലക്ഷം രൂപയാണ്. അതേസമയം X1 sDrive18d M സ്പോര്‍ട്ടിന് 53.80 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്സ്ഷോറൂം വിലകളാണ് ഇത്.

ഇതില്‍ X1 sDrive18i M സ്‌പോര്‍ട് വേരിയന്റിന് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും, X1 sDrive18d M സ്‌പോര്‍ട് വേരിയന്റിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് തുടിപ്പേകാന്‍ എത്തുന്നത്. രണ്ട് എഞ്ചിനുകളും 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. ബിഎംഡബ്ല്യു X1 പെട്രോള്‍ വേരിയന്റ് 9.2 സെക്കന്‍ഡില്‍ പുജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

hina khan bmw x1

മറുവശത്ത് ഡീസല്‍ പതിപ്പിന് ഇതേ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡ് സമയം മതി. ഇതൊരു ബിഎംഡബ്ല്യു കാറായതിനാല്‍ അത്യാധുനികവും ആഡംബരപൂര്‍ണവുമായ സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12-സ്പീക്കര്‍ ഹാര്‍മണ്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ട സവിശേഷതകളാണ്.

മെമ്മറി, മസാജ് ഫംഗ്ഷനുകള്‍ ഉള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകളാണ് ഈ എസ്‌യുവിയില്‍ വരുന്നത്. സുരക്ഷയുടെ കാര്യത്തില്‍ മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റന്‍സ് ഫംഗ്ഷനോട് കൂടിയ എബിഎസ് എന്നിവക്കൊപ്പം ലെയ്ന്‍ ഡിപാര്‍ചര്‍ വാണിംഗ്, ഫ്രണ്ട് കൊളീഷന്‍ വാണിംഗ്, മാനുവല്‍ സ്പീഡ് ലിമിറ്റ് എന്നീ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ഫീച്ചറുകളും കാറില്‍ വരുന്നു.

hina khan bmw x1

മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ, ഔഡി Q3 എന്നീ കാറുകളുമായാണ് ബിഎംഡബ്ല്യു X1 ഏറ്റുമുട്ടുന്നത്. കുറഞ്ഞ വിലയും അതിനൊത്ത സൗകര്യങ്ങളുമുള്ള ഈ കാര്‍ സെലിബ്രിറ്റികള്‍ക്കും ഇഷ്ടമാണ്. ഇപ്പോള്‍ പ്രശസ്ത ഹിന്ദി, പഞ്ചാബി നടിയായ ഹിന ഖാന്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി നിറഞ്ഞ് നില്‍ക്കുന്ന 37-കാരി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ നടിമാരില്‍ ഒരാളാണ്.

ടിവി ഷോകള്‍ക്കായി ഒരു എപ്പിസോഡിന് 1.5 മുതല്‍ 2 ലക്ഷം രൂപ വരെയാണ് ഹിന ഖാന്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 52 കോടി രൂപയാണ് നടിയുടെ ആസ്തി. നടി തന്റെ പുതിയ ബിഎംഡബ്ല്യു X1 കാറില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സെലിബ്രിറ്റികളുടെ കാറുകൾ പരിചയപ്പെടുത്തുന്ന കാര്‍സ് ഫോര്‍യൂ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

hina khan bmw x1

ബിഎംഡബ്ല്യു X1 കൂടാതെ ഒന്നിലേറെ ആഡംബര കാറുകള്‍ ഹിന സ്വന്തമാക്കിയിട്ടുണ്ട്. ഔഡി A4, ബിഎംഡബ്ല്യു 5 സീരീസ് എന്നിവ അണിനിരക്കുന്ന ഹിന ഖാന്റെ ഗരാജില്‍ വളരെ വിലകുറഞ്ഞ ഒരു റെനോ ട്രൈബര്‍ കാറുമുണ്ട്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ആഡംബര കാറുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു X1. കുറഞ്ഞ വിലയ്ക്ക് ഒരു ജര്‍മന്‍ ആഡംബര എസ്‌യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് X1 പരിഗണിക്കാവുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, February 2, 2025, 10:00 [IST]
English summary
Actress hina khan gifts herself bmw x1 luxury suv worth rs 50 80 lakh details
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X