മമ്മൂട്ടിയുടെ നായിക എയർപോർട്ടിലെത്തിയത് കോടികളുടെ ബെൻസിൽ! പടം പൊട്ടിയെങ്കിലും ആള് വേറെ ലെവലായി

തെന്നിന്ത്യന്‍, ബോളിവുഡ് ആരാധകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് ഹുമ ഖുറേഷി (Huma Qureshi). നടി മുംബെ വിമാനത്താവളത്തില്‍ എത്തിയപ്പോഴുള്ള ഏറ്റവും പുതിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തമിഴില്‍ സൂപ്പര്‍താരം രജനീകാന്തിന്റെ 'കാലാ', തല അജിത്തിന്റെ 'വലിമൈ' തുടങ്ങിയ വമ്പന്‍ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരം തന്റെ ആഡംബര എസ്‌യുവിയിലാണ് വിമാനത്താവളത്തില്‍ എത്തിയത്. പ്രമുഖ ബോളിവുഡ് മാധ്യമങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ഹുമ ഖുറേഷിയും കാറും ഫീച്ചര്‍ ചെയ്യപ്പെട്ടത്.

ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ജിഎല്‍എസില്‍ (Mercedes-Benz GLS) ആണ് താരം വിമാനത്താവളത്തിലെത്തിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യയിലും മികച്ച കരിയര്‍ കെട്ടിപ്പടുത്ത ഹുമ ഖുറേഷി മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. 2016-ല്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത 'വൈറ്റ്' (White) എന്ന പ്രണയ ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായാണ് ഹുമ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിലെ റോഷ്‌നി മേനോന്‍ എന്ന ഹുമയുടെ കഥാപാത്രവും മമ്മൂട്ടിയുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോളിവുഡിനോടുള്ള തന്റെ ബഹുമാനവും മമ്മൂട്ടിയെ പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും താരം അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വൈറ്റ് ബോക്‌സ്ഓഫീസില്‍ ദുരന്തമായിരുന്നു.

അനുരാഗ് കശ്യപിന്റെ 'ഗ്യാങ്‌സ് ഓഫ് വസീപൂര്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹുമയ്ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഹോളിവുഡിലും സാന്നിധ്യമറിയിച്ച നടി 'ആര്‍മി ഓഫ് ദി ഡെഡ്' എന്ന സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.അഭിനയത്തിന് പുറമെ ഹുമ വളരെ മികച്ചൊരു എഴുത്തുകാരി കൂടിയായ ഹുമ അടുത്തിടെ സ്വന്തമായി ഒരു നോവലും പ്രസിദ്ധീകരിച്ചിരുന്നു.

ഹുമ ഖുറേഷിയുടെ ഈ ആഡംബര എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍-ലൈന്‍ ഡീസല്‍ എഞ്ചിനാണ്. ഈ അത്യാധുനിക ഡീസല്‍ മോട്ടോര്‍ പരമാവധി 330 bhp പവറും 700 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. മെര്‍സിഡീസിന്റെ പ്രശസ്തമായ 9-സ്പീഡ് ട്രോണിക് (9G-TRONIC) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നത്.

4Matic ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റമുള്ള ഈ വാഹനം കഠിനമായ ഓഫ്-റോഡ് പാതകളില്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നു. ഈ ആഡംബര വാഹനത്തിന്റെ അകത്തളത്തിലേക്ക് കടന്നാല്‍ ഒരു ഫസ്റ്റ്-ക്ലാസ് വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം ഫീച്ചറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡാഷ്ബോര്‍ഡില്‍ 12.3 ഇഞ്ചിന്റെ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ഡ്രൈവര്‍ക്കായി അതേ വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഒരേ ഫ്രെയിമില്‍ ഒരുക്കിയിരിക്കുന്നു.

mercedes-benz gls interior

ഇവ കൂടാതെ വലിയ പനോരമിക് സണ്‍റൂഫ്, ക്യാബിന് ഭംഗി കൂട്ടുന്ന 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, യാത്രക്കാര്‍ക്ക് താപനില ക്രമീകരിക്കാന്‍ 5-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയും ഇതിലുണ്ട്. സുരക്ഷയ്ക്കായി 9 എയര്‍ബാഗുകളും ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റും നല്‍കിയിട്ടുണ്ട്.

ഹുമ ഖുറേഷി ഈ ആഡംബര വാഹനം സ്വന്തമാക്കുന്ന സമയത്ത് ഇതിന്റെ ഇന്ത്യയിലെ പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 1.19 കോടി രൂപയായിരുന്നു. നികുതികളും മറ്റ് പ്രീമിയം അക്‌സസറികളും ഉള്‍പ്പെടുമ്പോള്‍ ഇതിന്റെ ഓണ്‍-റോഡ് വില വിപണിയില്‍ ഇതിലും വളരെ കൂടുതലാകും. ഇന്ത്യന്‍ ലക്ഷ്വറി എസ്‌യുവി വിപണിയില്‍ ബിഎംഡബ്ല്യു X7, ഔഡി Q7, വോള്‍വോ XC90 തുടങ്ങിയ കരുത്തരായ മോഡലുകളോടാണ് മെര്‍സിഡീസ് ബെന്‍സ് GLS മത്സരിക്കുന്നത്.

Article Published On: Monday, June 22, 2026, 6:00 [IST]
English summary
Actress huma qureshi spotted in mercedes benz gls luxury suv airport viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X