ബ്ലാക്ക്‌ബെല്‍റ്റാണ് കക്ഷി! 48-ാം വയസ്സിലും ഉടയാത്ത ശരീരമുള്ള നായികയുടെ കരുത്തുറ്റ കാര്‍

ഇന്ത്യയില്‍ സ്വന്തം മാതൃഭാഷയിലല്ലാതെ അനയഭാഷകളില്‍ പോയി കഴിവുതെളിയിച്ച ഒത്തിരി നടിമാരുണ്ട്. മലയാളത്തിലേക്ക് വന്നാല്‍ നയന്‍താര, അസിന്‍, പ്രിയാമണി എന്നിവര്‍ അതിന് ഉദാഹരണമാണ്. ഏറ്റവും പുതിയ തലമുറയില്‍ അനുപമ പരമേശ്വരന്‍, മമിത ബൈജു എന്നിവരും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേരെടുക്കുന്നു. ഇവര്‍ക്കെല്ലാം മുമ്പേ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ ഹിന്ദിക്കാരിയായിരുന്നു ഇഷ കോപ്പിക്കര്‍ (Isha Koppikar). തമിഴ്, കന്നഡ, തെലുഗു, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ഇഷ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചില ജനപ്രിയ കോളിവുഡ്, ബോളിവുഡ് പടങ്ങളിലൂടെ അവര്‍ മലയാളികള്‍ക്കും പ്രിയങ്കരിയാണ്.

ഇപ്പോഴിതാ ഇഷ കോപ്പിക്കറുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജിമ്മില്‍ വര്‍ക്ക്ഔട്ട് കഴിഞ്ഞ് പുറത്തിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. അതിനുശേഷം അവര്‍ ഒരു കാറില്‍ കയറി പോകുന്നു. കാറിന്റെ കുറഞ്ഞ ഭാഗം മാത്രമേ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുള്ളൂ. അതിനാല്‍ ഇഷ കോപ്പിക്കര്‍ സഞ്ചരിച്ചത് ഏത് കാറിലാണെന്ന് ഉറപ്പിക്കാന്‍ സാധ്യമല്ല. എങ്കിലും വശങ്ങളിലെ ഡിസൈനും അലോയ് വീലുകളിലെ ലോഗോയും വെച്ച് നോക്കുമ്പോള്‍ ഇത് മെര്‍സിഡീസ് ബെന്‍സ് GLE (Mercedes-Benz GLE) ആണെന്ന് അനുമാനിക്കാം.

isha koppikar spotted in mercedes gle

ഇഷ കോപ്പിക്കര്‍ 2022 അവസാനത്തോടെ മെര്‍സിഡീസ് ബെന്‍സ് GLE സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആ കാറിലാകാം ജിമ്മില്‍ പോയതെന്ന് കരുതാം. മെര്‍സിഡീസ് ബെന്‍സ് GLE 300d വേരിയന്റാണ് ഇഷ കോപ്പിക്കറുടെ പക്കലുള്ളത്. മെര്‍സിഡീസ് ബെന്‍സ് GLE ഒരു ആഡംബര എസ്‌യുവി മോഡലാണ്. അത്യാധുനിക ഫീച്ചറുകളും മികച്ച സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ വാഹനം മികച്ച യാത്രാനുഭവത്തിനും പേരുകേട്ടതാണ്.

നിലവില്‍ ഈ വേരിയന്റിന് 99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇതിന്റെ ഓണ്‍റോഡ് വില ഏകദേശം 1.25 കോടി രൂപ വരും. ഇതുകൂടാതെ ഈ കാറില്‍ മറ്റ് 2 വേരിയന്റുകളും നിലവില്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ 450 4Matic വേരിയന്റിന് ഏകദേശം 1.40 കോടി രൂപയാണ് ഓണ്‍റോഡ് വില. മറ്റൊന്ന് 450d 4Matic വേരിയന്റാണ്. ഇതിന് ഏകദേശം 1.50 കോടി രൂപയാണ് ഓണ്‍റോഡ് വില.

isha koppikar

മെര്‍സിഡീസ് ബെന്‍സ് GLE-യില്‍ ആകെ 3 എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണവ. ഈ 3 എഞ്ചിനുകളോടൊപ്പം 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും നല്‍കിയിട്ടുണ്ട്.

ഇഷ കോപ്പിക്കറിലേക്ക് മടങ്ങിവന്നാല്‍ ബോംബേയില്‍ ജനിച്ച അവരുടെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം ദക്ഷിണേന്ത്യന്‍ ഭാഷകളിലൂടെയായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ കാതല്‍ കവിതൈ എന്ന സിനിമയില്‍ പ്രശാന്തിനോടൊപ്പമാണ് കോളിവുഡിലെത്തിയത്. 1999-ല്‍ അരവിന്ദ് സ്വാമിയുടെ എന്‍ ശ്വാസ കാട്രേ, വിജയുടെ നെഞ്ചിനിലേ എന്നീ സിനിമകളിലും അഭിനയിച്ചു. അതേ വര്‍ഷം തന്നെ പ്രശാന്ത് നായകനായ ജോഡി എന്ന സിനിമയില്‍ അതിഥി വേഷത്തിലും അഭിനയിച്ചു.

isha koppikar spotted in mercedes gle

നെഞ്ചിനിലേ എന്ന സിനിമയില്‍ വിജയ്‌യുടെ നായികയായതോടെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ ലഭിച്ചെങ്കിലും 2000-ങ്ങളുടെ തുടക്കത്തിര്‍ ബോളിവുഡിലേക്ക് ചേക്കേറി. 2024-ല്‍ പുറത്തിറങ്ങിയ അയലാന്‍ എന്ന സിനിമയിലൂടെ ഇഷ വീണ്ടും കോളിവുഡില്‍ മടങ്ങിയെത്തിയിരുന്നു. 2009-ല്‍ ബിസിനസുകാരനായ ടിമ്മലി നരാംഗിനെ വിവാഹം ചെയ്ത ഇഷ 2023-ല്‍ ബന്ധം വേര്‍പെടുത്തി. ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്. 48-കാരിയായ ഇഷ ആയോധനകലകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. തായ്‌ക്വോണ്‍ഡേയില്‍ ബ്ലാക്ക്‌ബെല്‍റ്റാണ് കക്ഷി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 26, 2025, 18:31 [IST]
English summary
Actress isha koppikar spotted in mercedes benz gle suv after gym session
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X