ബെൻസ് വാങ്ങി തട്ടത്തിൻ മറയത്തെ സുന്ദരി, ഇനിയുള്ള യാത്രകൾ 75 ലക്ഷത്തിന്റെ ലക്ഷ്വറി കാറിൽ
ഇഷ തൽവാർ, ഈ പേര് കേൾക്കുമ്പോൾ തന്നെ തട്ടമിട്ട ഒരു മുഖമാവും നമ്മുടെ മനസിൽ മിന്നി മറയുന്നത്. അതേ 2012 -ൽ ആയിഷയായി തട്ടത്തിൻ മറയത്തിലൂടെ എത്തി മലയാളികളുടെ മനം കവർന്ന താരമാണ് ഇഷ തൽവാർ. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ താരത്തിന് വൻ സ്വീകാര്യതയാണ് മലയാളി മനസുകളിൽ ലഭിച്ചത്.
അതിനുശേഷം കുട്ടന്റെ സ്വപ്ന സുന്ദരിയായ മീനാക്ഷിയായി ബംഗളൂർ ഡേയ്സിലെ ഒരു ശ്രദ്ധേയമായ കഥാപാത്രവും ഇഷ നമുക്ക് സമ്മാനിച്ചിരുന്നു. ഇപ്പോൾ തന്റെ യാത്രകൾക്കായി പുത്തൻ കൂട്ടാളിയെ സ്വന്തമാക്കിയാണ് താരണം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. പുതിയ തലമുറ മെർസിഡീസ് ബെൻസ് GLC എസ്‌യുവിയാണ് താരത്തിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ അഡീഷൻ.

എസ്‌യുവിയുടെ ഒരു സിൽവർ മെറ്റാലിക് ഷെയ്ഡാണ് ഇഷ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം. എന്നിരുന്നാലും വാഹനത്തിന്റെ കൃത്യമായ വേരിയന്റുകളും ഓപ്ഷനുകളും വ്യക്തമല്ല. ജർമ്മർ ആഡംബര ബ്രാൻഡായ മെർസിഡീസ് ബെൻസിന്റെ മുംബൈയിലെ മുൻനിര ഡീലർമാരായ ഓട്ടോ ഹാംഗറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.
ഒരു വാഹനം എന്നതിലുപരി വലിയൊരു സന്തോഷമാണ് കൈമാറിയിരിക്കുന്നത് എന്ന കുറിപ്പോടെയാണ് ഡീലർഷിപ്പ് താരത്തിന്റെയും വാഹനത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. GLC സ്വന്തമാക്കിയത് പുതിയൊരു അധ്യായത്തിന്റെ തുടക്കം ആവട്ടെ എന്നും, കൂടാതെ ഇതിലുള്ള യാത്രകൾ വളരെ പ്രിയപ്പെട്ടതും മനോഹരവുമായി ഓർമകൾ സമ്മാനിക്കട്ടെ എന്നും ഓട്ടോ ഹാങ്ങൾ ആശംസിക്കുന്നു.

ഇനി എസ്‌യുവിയെക്കുറിച്ച് പറയുകയാണെങ്കിൽ, GLC 300 4മാറ്റിക്, GLC 200d 4മാറ്റിക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് മെർസിഡീസ് ബെൻസ് ഇതിനെ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ആഡംബര എസ്‌യുവി ലഭ്യമാണ്. അതോടൊപ്പം കൂടുതൽ കാര്യക്ഷമതയ്ക്കായി 48V മൈൽഡ് ഹൈബ്രിഡ് സംവിധാനവും സ്റ്റാൻഡേർഡായി രവുന്നു.
GLC -യുടെ പെട്രോൾ പതിപ്പിന് 74.20 ലക്ഷം രൂപയോളം എക്സ്-ഷോറൂം വില വരുന്നു, അതേസമയം ഡീസൽ പതിപ്പിന് 75.20 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. GLC 300 4മാറ്റിക്കിൽ 258 PS മാക്സ് പവറും 400 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വരുന്നത്.

അതേസമയം 220d -ൽ വരുന്ന ഡീസൽ യൂണിറ്റ് 197 PS മാക്സ് പവറും 440 Nm torque ഉം സൃഷ്ടിക്കുന്നു. മെർസിഡീസ് 4മാറ്റിക് ഓൾ വീൽഡ്രൈവ് സിസ്റ്റത്തിനൊപ്പം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിലെ ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. 11.9 ഇഞ്ച് പോട്രേറ്റ് സ്റ്റൈൽ ടച്ച്സ്ക്രീൻ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് കസ്റ്റർ എന്നിവ വാഹനത്തിന് ലഭിക്കുന്നു.
അതോടൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന ബ്രാൻഡിന്റെ ഏറ്റവും പുതിയ ടെലിമാറ്റിക്സും വാഹനത്തിൽ വരുന്നു. ടച്ച്സ്ക്രീനിൽ തന്നെ ഇൻഫൊടെയിൻമെന്റ് & HVAC കൺട്രോളുകൾ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. അതോടൊപ്പം എയർ പ്യൂരിഫയർ, 360 ഡിഗ്രി ക്യാമറ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനുള്ള ഹീറ്റഡ് ഫ്രണ്ട് സിറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ കമ്പനി നൽകുന്നുണ്ട്.
ആഡംബരത്തിന്റെ മികവുറ്റ പായ്ക്കേജ് എന്നതിനൊപ്പം ADAS ഉൾപ്പടെ വമ്പൻ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴ് എയർബാഗുകൾ, പ്രീ-സേഫ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ലെയിൻ കീപ്പ് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ് & പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയ ADAS ഫീച്ചറുകളും ഇതിൽ വരുന്നു.


Click it and Unblock the Notifications








