ജയിലിലുള്ള മുന്‍ കാമുകന്‍ സമ്മാനിച്ച പ്രൈവറ്റ് ജെറ്റുണ്ട്! പക്ഷേ, നിരത്തിൽ കറങ്ങാന്‍ നടിക്ക് ഇഷ്ടം ജാഗ്വാർ
പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സിനിമാതാരങ്ങള്‍ക്ക് അവരുടെ ഔട്ട്‌ലുക്ക് പോലെ തന്നെ പ്രധാനമാണ് അവരുടെ കാറുകളും. സിനിമാ സെലിബ്രിറ്റികളുടെ സ്വാധീനവും അവരുടെ സമ്പത്തുമെല്ലാം ആളുകള്‍ വിലയിരുത്തുന്നത് അവര്‍ ഉപയോഗിക്കുന്ന കാറുകളെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടാണ് സിനിമാ മേഖലയിലേക്ക് കടന്നുവര്‍ അധികവും വില കൂടിയ കാറുകള്‍ വാങ്ങിക്കൂട്ടുന്നത്. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവറും ഡിഫെന്‍ഡറും പോലെ തന്നെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാറിന്റെ കാറുകളും സിനിമാ താരങ്ങള്‍ക്കിടയില്‍ ജനപ്രിയമാണ്. ഇപ്പോള്‍ ഒരു പ്രശസ്ത നടി ജാഗ്വാറില്‍ ചണ്ഡിഗഡ് നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാണ്. വിവാദ നായികയായ ആ നടിയുടെ കാറിനെ കുറിച്ച് വായിക്കാം.
നിലവില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്ന ഏക മോഡലാണ് ജാഗ്വാര്‍ എഫ്-പേസ്. എല്ലാ ആഡംബര എസ്‌യുവികളെയും പോലെ ജാഗ്വാര്‍ എഫ്-പേസും ഒരു പ്രീമിയം ക്യാബിന്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ഈ എസ്‌യുവിയെ ജനപ്രിയമാക്കുന്നത് ഇതിന്റെ പെര്‍ഫോമന്‍സും ഹാന്‍ഡ്‌ലിംഗുമാണ്. അതുകൊണ്ട് തന്നെ റിയര്‍ സീറ്റില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ഡ്രൈവര്‍ സീറ്റിലിരിക്കുന്നതാണ് ഏറ്റവും ത്രില്ലിംഗായ അനുഭവം സമ്മാനിക്കുക.

ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, പോര്‍ട്ടോഫിനോ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. മാര്‍സ് റെഡ്, എബണി സിയീന ടാന്‍, എബണി എന്നീ രണ്ട് ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളുമുണ്ട്. ജാഗ്വാര്‍ എഫ്-പേസ് ഇന്ത്യയില്‍ ഒരു 'ആര്‍-ഡൈനാമിക് എസ്' വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളുള്ള ഈ വേരിയന്റിന്റെ വില 72.90 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലയാണിത്.
പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ജാഗ്വാര്‍ എഫ്-പേസ് ലഭ്യമാണ്. ആദ്യത്തെ 2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 250 PS പവറും 365 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തെ 2-ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ 204 PS പവറും 430 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

കണക്റ്റഡ് കാര്‍ ടെക്‌നോളജിയുള്ള 11.4 ഇഞ്ച് കര്‍വ്ഡ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവ കാറിന്റെ ഫീച്ചര്‍ പട്ടിയില്‍ ഉള്‍പ്പെടുന്നു. പവര്‍ഡ് ടെയില്‍ഗേറ്റ്, എയര്‍ പ്യൂരിഫയര്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 12-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നിവയും ഇതിലുണ്ട്.ഒന്നിലധികം എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഈ കാറിന്റെ സേഫ്റ്റി ഫീച്ചറുകള്‍.
ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു X3, മെര്‍സിഡീസ് ബെന്‍സ് GLC, ഔഡി Q5, ലെക്സസ് NX എന്നിവയാണ് ജാഗ്വാര്‍ എഫ്-പേസിന്റെ പ്രധാന എതിരാളികള്‍.ഇപ്പോള്‍ ജാഗ്വാര്‍ എഫ്‌പേസില്‍ കറങ്ങുന്ന ബോളിവുഡ് നടിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ബോളിവുഡില്‍ ശ്രദ്ധേയയായ ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവാദ നായികയാണ്.

തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരനുമായുള്ള ബന്ധത്തിന്റെ പേരിലാണ് നടി വിവാദങ്ങളില്‍ പെട്ടെത്. സുകേഷ് മുഖ്യപ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്‌ട്രേറ്റ് നടിയെയും പ്രതി ചേര്‍ത്തിരുന്നു. ഇവരുടെ 7.27 കോടി രൂപയുടെ സ്വത്തും 15 ലക്ഷം രൂപയും കണ്ടുകെട്ടുകയും ചെയ്തു. എന്നാല്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും സുകേഷുമായുള്ള ബന്ധം തന്റെ ജീവിതം നരകതുല്യമാക്കിയെന്നും ജാക്വിലിന്‍ പറഞ്ഞിരുന്നു.
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ഇപ്പോഴും ജാക്വിലിന് കത്തുകള്‍ അയക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ പ്രണയ ദിനത്തില്‍ ഒരു പ്രൈവറ്റ് ജെറ്റ് ആണ് സുകേഷ് ജാക്വിലിന് സമ്മാനമായി അയച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ ജെറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നടിയുടെ ജനന തീയതി ആണെന്നും ഈ സമ്മാനങ്ങള്‍ക്ക് നികുതി നല്‍കിയതിനാല്‍ നിയമാനുസൃതമാെണന്നും സുകേഷ് അവര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
അലാദിന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മര്‍ഡര്‍ 2 എന്ന ചിത്രത്തിലെ ഗ്ലാമര്‍ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ശേഷം ഹൗസ്ഫുള്‍ 2, റേസ് 2, കിക്ക്, വിക്രാന്ത് റോണ, ഹൗസ്ഫുള്‍ 3, ജുദ്‌വാ 2 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായി. 2021-ല്‍ സുകേഷുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജാക്വിലിന്റെ കരിയറിനും തിരിച്ചടിയായിട്ടുണ്ട്. ഏതായാലും ഇപ്പോള്‍ ചണ്ഡിഗഡില്‍ വെച്ചാണ് നടി പാപ്പരാസികളുടെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications








