23-ാം വയസ്സില്‍ 250 കോടി ആസ്‌തി, ഫോളോവേഴ്സില്‍ ഷാരൂഖിനെ പിന്നിലാക്കിയ നടിയുടെ യാത്രകള്‍ സാധാരണ കാറില്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ അഭിനേതാവ് ഷാരൂഖ് ഖാന്‍ ആയിരിക്കും. ബോളിവുഡിന്റെ ബാദ്ഷായുടെ ചിത്രങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകരണങ്ങളും അതുപോലെ അദ്ദേഹം പങ്കെടുക്കുന്ന ഇവന്റുകളിലെ ജനക്കൂട്ടവും അതിന് തെളിവാണ്. നിരവധി ഹോളിവുഡ് സെലിബ്രിറ്റികള്‍ പോലും ഇഷ്ടപ്പെട്ട ഇന്ത്യന്‍ നടന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ എസ്ആര്‍കെ എന്നാണ് ഉത്തരം നല്‍കാറുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന്റെ കാര്യത്തില്‍ സാക്ഷാല്‍ ഷാരൂഖിനെ വരെ പിന്നിലാക്കിയ ഒരു 23-കാരിയുണ്ട്. പേര് ജന്നത് സുബൈര്‍ റഹ്മാനി. 49.7 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖിനെ വരെ പിന്നിലാക്കിയ ജന്നത് അറിയപ്പെടുന്ന ടെലിവിഷന്‍ താരം കൂടിയാണ്.
നിലവില്‍ ഷാരൂഖ് ഖാനേക്കാള്‍ ഒരു ദശലക്ഷം ഫോളോവേഴ്‌സാണ് ജന്നത്തിനുള്ളത് (Jannat Zubair Rahmani). യുട്യൂബില്‍ 6.37 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും ജന്നത്തിനുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള സെലിബ്രിറ്റികളില്‍ ഒരാള്‍ മാത്രമല്ല ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്. 'ഫുല്‍വ', 'തു ആഷിഖി' എന്നീ ടിവി സീരിയിലുകളില്‍ ബാലതാരമായി മിനിസ്‌ക്രീന്‍ അരങ്ങേറ്റം കുറിച്ച ജന്നത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടിവി താരം കൂടിയാണ്.

റിയാലിറ്റി ഷോകളിലൂടേയും സീരിയലുകളിലൂടേയും ശ്രദ്ധ നേടിയ ജന്നത്ത് ഒറ്റ എപ്പിസോഡിന് വാങ്ങിക്കുന്നത് ലക്ഷങ്ങളാണ്. 'ഫിയര്‍ ഫാക്ടര്‍: ഖത്രോന്‍ കി ഖിലാടി' എന്ന റിയാലിറ്റി ഷോയുടെ ഒരൊറ്റ എപ്പിസോഡില്‍ ജന്നത്തിന് പ്രതിഫലമായി വാങ്ങിയത് 18 ലക്ഷം രൂപയാണ്. ലാഫ്റ്റര്‍ ചലഞ്ച് റിയാലിറ്റി ഷോയില്‍ ഒരു എപ്പിസോഡിന് രണ്ട് ലക്ഷം രൂപയും ജന്നത്തിന് ലഭിച്ചു.
ദില്‍ മില്‍ ഗയേ, കാശി: അബ് നാ രഹേ തേരാ കാക്ക, ഫുല്‍വ, മഹാറാണാ പ്രതാപ്, തു ആഷിഖി, ഫിയര്‍ ഫയല്‍സ് എന്നിവയാണ് ജന്നത്തിന്റെ ഹിറ്റ് ഷോകള്‍. റാണി മുഖര്‍ജി അഭിനയിച്ച ഹിച്ച്കി എന്ന ബോളിവുഡ് ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഒരു പോസ്റ്റിന് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ അവര്‍ വാങ്ങുന്നു.

ഇതിന് പുറമെ മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചും പണം സമ്പാദിക്കുന്നു. 21-ാം വയസ്സില്‍ മുംബൈയില്‍ വീട് വാങ്ങിയ ജന്നത്തിന്റെ ആസ്തി 250 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ സമ്പാദ്യമുണ്ടെങ്കിലും നടിക്ക് ആഡംബര കാറുകളോട് ഭ്രമമില്ലെന്നാണ് തോന്നുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എംജി ഹെക്ടറില്‍ വന്നിറങ്ങുന്ന ജന്നത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചെറുപ്രായത്തില്‍ കോടികള്‍ സമ്പാദിച്ച നടിക്ക് വേണമെങ്കില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഹൈ-എന്‍ഡ് കാറുകള്‍ വാങ്ങാം എന്നിരുന്നാലും മിഡില്‍ക്ലാസിന്റെ ഈ കാറില്‍ സഞ്ചരിക്കാനാണ് നടി ഇഷ്ടപ്പെടുന്നതെന്ന് തോന്നുന്നു. നാലോ അഞ്ചോ എപ്പിസോഡില്‍ അഭിനയിച്ചാല്‍ കിട്ടുന്ന പ്രതിഫലം മാറ്റിവെച്ചാല്‍ വേണമെങ്കില്‍ യുവ നടിക്ക് ഒരു ആഡംബര കാര്‍ വാങ്ങാം. എന്നിരുന്നാലും സാധാരണക്കാരുടെ കാറില്‍ മതി യാത്രകള്‍ എന്നായിരിക്കാം താരത്തിന്റെ തീരുമാനം. ഏതായാലും താരത്തിന്റെ സിംപ്ലിസിറ്റിയും അവര്‍ക്ക് ഏറെ ആരാധകരെ നേടിക്കൊടുക്കും.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫ്‌ലോട്ടിംഗ് ലൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ക്രോം ഔട്ട്ഡോര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍ തുടങ്ങിയവയാണ് എംജി ഹെക്ടറിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. രാജ്യത്തെ ഏറ്റവും വലിയ പോര്‍ട്രെയിറ്റ് സംവിധാനമുള്ള എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 75-ലധികം ഇന്‍-കാര്‍ കണക്റ്റിവിറ്റിയുള്ള ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യ, പ്രീമിയം അപ്ഹോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS ഫീച്ചര്‍ തുടങ്ങിയ മോഡേണ്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ ക്യാബിന്‍, സ്മാര്‍ട്ട് കീയുള്ള പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കൂടാതെ സെഗ്മെന്റിലെ ആദ്യ ഡിജിറ്റല്‍ ബ്ലൂടൂത്ത് കീ, സ്റ്റീല്‍ ബോഡി, 360 ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഹെക്ടര്‍ വാങ്ങാം.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 142 bhp പവറും 250 Nmപീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 168 bhp പവറില്‍ പരമാവധി 350 Nm ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോള്‍ എഞ്ചിനൊപ്പം മാത്രമാണ് ഹെക്ടര്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








