യഥാര്‍ത്ഥ 'സന്തൂര്‍ മമ്മി'! റേഞ്ച് റോവറില്‍ കറങ്ങുന്ന സുന്ദരി ഡബ്ബിംഗ് സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരി
മലയാള സിനിമകളുടെ മൊഴിമാറ്റ പതിപ്പുകള്‍ ഇന്ന് കാലത്ത് മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തെലുഗു ഡബ്ബ്ഡ് സിനിമകള്‍ കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അല്ലു അര്‍ജുന്‍ ചിത്രങ്ങളായിരുന്നു ഇതിന് അടിത്തറ പാകിയത്. പിന്നാലെ തെലുങ്കില്‍ ഹിറ്റാകുന്ന പല സിനിമകളും മലയാളത്തിലെത്തി. അക്കൂട്ടത്തില്‍ ഒന്നായിരുന്നു ടോളിവുഡിലെ ഓള്‍ടൈം ബ്ലോക്ക്ബസ്റ്റുകളില്‍ ഒന്നായ 'മഗദീര'. എസ്എസ് രാജമൗലി ഒരുക്കിയ ഈ ചിത്രത്തില്‍ നായികയായി എത്തിയ കാജല്‍ അഗര്‍വാളിനെ അന്ന് തൊട്ട് മലയാളികള്‍ക്ക് അറിയാം. 2009-ല്‍ തന്നെ 'ആര്യ 2' എന്ന അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നായികയായതോടെ പിന്നീട് നടി മലയാളികള്‍ക്ക് സുപരിചതയായി.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തായി കോളിവുഡ്, ടോളിവുഡ് ഇന്‍ഡസ്ട്രികളില്‍ തിരക്കുള്ള നടിയാണ് കാജല്‍. പൊതുവേ വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവരാണ് നടിമാരില്‍ അധികവും. ചിലര്‍ കുട്ടികള്‍ ജനിക്കുന്നത് വരെ അഭിനയിക്കുന്നു. ശേഷം അവരെ വളര്‍ത്തി വലുതാക്കുന്നതിനായി ഫീല്‍ഡ് വിടുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് കാജല്‍. 2020-ലായിരുന്ന ഗൗതം കിച്ച്ലുവുമായുള്ള കാജലിന്റെ വിവാഹം. എന്നാല്‍, വിവാഹ ശേഷവും അഭിനയം തുടര്‍ന്ന കാജല്‍ കുഞ്ഞ് ജനിച്ച ശേഷവും കരിയറില്‍ ബ്രേക്ക് എടുത്തിട്ടില്ല.

തമിഴില്‍ വിജയ്, അജിത്, സൂര്യ, കാര്‍ത്തി, ധനുഷ് തുടങ്ങിയ മുന്‍നിര നടന്മാരോടൊപ്പം കാജല്‍ അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹം നടന്ന 2020-ല്‍ മാത്രമാണ് കാജലിന്റെ സിനിമകള്‍ പുറത്തിറങ്ങാതിരുന്നത്. അതിനു ശേഷമുള്ള 2021, 2022, 2023, 2024 എന്നിവയുള്‍പ്പെടെയുള്ള വര്‍ഷങ്ങളില്‍ കാജലിന്‍േറതായ പുതിയ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ട്. കാജല്‍ അഗര്‍വാള്‍ അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് സിക്കന്ദര്‍.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സിക്കന്ദര്‍ ഈദ് ആഘോഷമാക്കാന്‍ വേണ്ടി ഈ മാസം 30-ാം തീയതി തീയറ്ററുകളില്‍ എത്താന്‍ പോകുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രചാരണത്തിന് കാജല്‍ അഗര്‍വാള്‍ എത്തുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

യൂട്യൂബില്‍ പങ്കുവെക്കപ്പെട്ട ഈ വൈറല്‍ വീഡിയോയില്‍ കാജല്‍ അഗര്‍വാള്‍ ഉപയോഗിക്കുന്നത് ഒരു റേഞ്ച് റോവര്‍ സ്പോര്‍ട്ടാണ്. റേഞ്ച് റോവര്‍ വോഗ്, ഔഡി Q7, ഔഡി A4, സ്‌കോഡ ഒക്ടാവിയ എന്നീ കാറുകള്‍ ഉള്‍ക്കൊള്ളുന്ന കാജലിന്റെ കാര്‍ ശേഖരം അത്യാവശ്യം വലുതാണ്. ഏകദേശം 6 മാസം മുമ്പാണ് നടി ഒരു പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവി സ്വന്തമാക്കിയത്.
അതിന് ശേഷം നിരവധി തവണ നടി ഈ റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. റേഞ്ച് റോവര്‍ സ്പോര്‍ട് നിലവില്‍ രണ്ട് വേരിയന്റുകളിലാണ് വില്‍ല്‍പ്പനക്കെത്തുന്നത്. രണ്ട് വേരിയന്റുകളുടെയും എക്സ്-ഷോറൂം വില 1.40 കോടി രൂപയാണ്. ഓണ്‍-റോഡ് വില ഏകദേശം 1.75 കോടി രൂപ വരും.

3.0 ലിറ്റര്‍ എഞ്ചിനുള്ള പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ റേഞ്ച് റോവര്‍ സ്പോര്‍ട് ലഭ്യമാണ്. എന്നാല്‍ കാജല്‍ അഗര്‍വാള്‍ വാങ്ങിയത് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ വേരിയന്റാണോ അതോ ഡീസല്‍ വേരിയന്റാണോ എന്ന കാര്യം ഉറപ്പില്ല.ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ റേഞ്ച് റോവര്‍ കാറുകള്‍ ജനപ്രിയമാണ്.
പെര്‍ഫോമന്‍സ്, ഓഫ്-റോഡ് ശേഷി, സ്റ്റൈല്‍, ആഡംബരം എന്നിവ സംയോജിക്കുന്നത് കൊണ്ടാണ് റേഞ്ച് റോവര്‍ സ്പോര്‍ട് സമ്പന്നര്‍ക്കിടയില്‍ ജനപ്രിയമായത്. കാജലിനെ കൂടാതെ ബോളിവുഡ് നടന്‍ സിദ്ധാന്ത് ചതുര്‍വേദിയും ഗായകന്‍ കൈലാഷ് ഖേറും ഒരു റേഞ്ച് റോവര്‍ സ്‌പോര്‍ട് കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും കൂടുതല്‍ സെലിബ്രിറ്റികള്‍ ഈ കാര്‍ മോഡല്‍ വാങ്ങാന്‍ സാധ്യതയുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








