ഷാരൂഖിൻ്റെ ഭാഗ്യനായിക വന്നിറങ്ങിയ ആഡംബര എസ്‌യുവി കണ്ടോ! ഈ പ്രായത്തിലും എന്നാ ഒരിതാ എന്ന് പറഞ്ഞു പോകും
ബോളിവുഡിലെ ഭാഗ്യ ജോടികളാരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഷാരൂഖ്-കാജോൾ ആണ്. എണ്ണിയാൽ തീരാത്ത പടങ്ങളാണ് താരജോടികൾ അഭിനയിച്ചത്. 1992-ല്‍ ആരംഭിച്ച അഭിനയ കരിയറില്‍ ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ പുരസ്‌കാരങ്ങള്‍ നടി സ്വന്തമാക്കിയിട്ടുണ്ട്. 51 വയസ്സായെങ്കിലും ലുക്കിൻ്റെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ല.താരത്തിൻ്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം ഒരു ചടങ്ങിൽ പങ്കെടുക്കാൻ അതീവ സുന്ദരിയായി സാരിയുടുത്ത് തൻ്റെ ബിഎംഡബ്ല്യു X7-ൽ വന്നിറങ്ങുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി തുടർന്ന് വായിക്കാൻ മറക്കരുതേ.
വീഡിയോയിൽ കാണുന്നത് 1.57 കോടി രൂപയോളം ഓൺ-റോഡ് വില വരുന്ന ബിഎംഡബ്ല്യു X7 എസ്‌യുവിയാണ്. ബിഎംഡബ്ല്യു X7 എസ്‌യുവി xDrive40i M സ്പോർട്ട്, xDrive40d M സ്‌പോർട്ട് എന്നിങ്ങനെ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. മോഡലിന്റെ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് ഡീസൽ വേരിയന്റ് 340 bhp പവറിൽ 700 Nm torque നൽകും. 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ വാഹനം കാര്യക്ഷമവുമാണ്. കാഴ്ച്ചയിലും അഡാറ് ലുക്കാണ് വണ്ടിക്കുള്ളതെന്ന് കാണുമ്പോൾ തന്നെ മനസിലാകുമല്ലോ. കൂറ്റൻ കിഡ്‌നി ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ്പ് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അത്യാഡംബരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ഡ്യുവൽ സ്‌ക്രീനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ ആദ്യത്തെ പ്രത്യേകത. ഇതിൽ ഒന്ന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റൊന്ന് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമായാണ് പ്രവർത്തിക്കുന്നത്.
പനോരമിക് സൺറൂഫ്, 14-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൽ കീ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ പോലുള്ള ആഡംബര ഫീച്ചറുകളാൽ സമ്പന്നവുമാണ് ഈ ജർമൻ കാർ. പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, സീറ്റ് വെന്റിലേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) തുടങ്ങിയ സവിശേഷതകളും ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവ പോലുള്ള ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ADAS സേഫ്റ്റി ഫീച്ചറും ബിഎംഡബ്ല്യു എസയുവിയുടെ ഭാഗമാണ്. ഇന്ത്യൻ വിപണിയിലെ ലക്ഷ്വറി എസ്‌യുവി സെഗ്മെന്റിലെ മെർസിഡീസ് ബെൻസ് GLS, ഔഡി Q7, വോൾവോ XC90, ലാൻഡ് റോവർ ഡിസ്‌കവറി പോലുള്ള എതിരാളികളുമായാണ് X7 മാറ്റുരയ്ക്കുന്നത്.
കാജോളിൻ്റെ ഗാരേജിലുളള രണ്ടാമത്തെ കാറും ജര്‍മനാണ്. ബിഎംഡബ്ല്യു i7 ലക്ഷ്വറി ഇലക്ട്രിക് സെഡാന്‍ നടി കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. ഈ കാറില്‍ കാജോളും അജയ് ദേവ്ഗണും സഞ്ചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ബിഎംഡബ്ല്യു i7 പവര്‍ എടുക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








