തമിഴും തെലുങ്കും മലയാളവും കീഴടക്കിയ താരപുത്രി! പണമുണ്ടെങ്കിലും കറങ്ങാന്‍ അച്ഛന്റെ കാര്‍ മതി
ആഡംബരത്തിലും സ്ഥലസൗകര്യത്തിലും പേരുകേട്ട ഒരു കാര്‍ മോഡലാണ് ബിഎംഡബ്ല്യു X7. ഇന്ത്യയിലെ സമ്പന്നരുടെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആഡംബര കാര്‍ മോഡലാണിത്. പല മുന്‍നിര സിനിമാതാരങ്ങളും ഈ കാര്‍ മോഡല്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ബിഎംഡബ്ല്യു X7 ആഡംബര കാറിന്റെ വില ആരംഭിക്കുന്നത് 1.18 കോടി രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന് 1.78 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്.ഇപ്പോള്‍ ബിഎംഡബ്ല്യു X7 കാറില്‍ കൊച്ചിയിലൂടെ കറങ്ങിയ മറ്റൊരു നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. അത് ആരാണെന്ന് നമുക്ക് നോക്കാം.
ആകര്‍ഷകമായ ഡിസൈനിനൊപ്പം ബിഎംഡബ്ല്യു X7 കാറിനെ ജനപ്രിയമാക്കുന്നത് അതിലെ ആധുനിക സാങ്കേതിക സവിശേഷതകളാണ്. ഇതില്‍ ലേസര്‍ ഹെഡ്ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 5-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സൗകര്യം, മൂന്ന് നിരകളിലും ചാരിയിരിക്കുന്ന സീറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ബവേറിയന്‍ ബ്രാന്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇതിനുപുറമെ ബിഎംഡബ്ല്യു X7 ആഡംബര കാറില്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഐ-ഡ്രൈവ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-ഫംഗ്ഷന്‍ കണ്‍ട്രോളുകള്‍ ഉള്ള സ്റ്റിയറിംഗ് വീല്‍, ക്രിസ്റ്റല്‍ ഇഫക്റ്റ് ഗിയര്‍ ലിവര്‍, വോയ്സ് കമാന്‍ഡ് സപ്പോര്‍ട്ട് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം.
3.0 ലിറ്റര്‍ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ പെട്രോള്‍, 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ മോട്ടോര്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. ആദ്യത്തെ എഞ്ചിന്‍ 335 bhp പവറും 450 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ എഞ്ചിന്‍ 260 bhp പവറും 620 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു.

പ്രമുഖ തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന്റെ പക്കല്‍ ഈ ഒരു കാര്‍ ഉണ്ട്. ഇപ്പോള്‍ മാസ്‌ക് ധരിച്ച് കൊണ്ട് ഈ കാറില്‍ കറങ്ങുന്ന ഒരു സിനിമാ നടിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. അത് മറ്റാരുമല്ല മലയാള സിനിമയിലെ പ്രമുഖ യുവനടിമാരില്‍ ഒരാളായ കല്യാണി പ്രിയദര്‍ശനാണ് (Kalyani Priyadarshan) ആ താരം. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി.
യഥാര്‍ത്ഥത്തില്‍ ഈ ബിഎംഡബ്ല്യു X7 കാര്‍ കല്യാണിയുടേതല്ല. മറിച്ച് പിതാവ് പ്രിയദര്‍ശന്റെ പേരിലുള്ള കാറിലാണ് കല്യാണി കറങ്ങുന്നതെന്നാണ് വാഹന്‍ പോര്‍ട്ടല്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. കറുത്ത നിറത്തിലുള്ള ഈ ബിഎംഡബ്ല്യു X7 തിരുവനന്തപുരത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎംഡബ്ല്യു X7-ന്റെ പെട്രോള്‍ വേരിയന്റാണ് പ്രിയന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

2017-ല്‍ തെലുഗു സിനിമയായ ഹലോയിലൂടെയായിരുന്നു കല്യാണിയുടെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം. 2019-ല്‍ ഹലോയിലൂടെ കോളിവുഡിലെത്തിയ ശേഷമാണ് മലയാള ചലച്ചിത്ര ലോകത്ത് എത്തിയത്. പിറ്റേവര്‍ഷം ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി എന്നിവര്‍ നായകന്‍മാരായി എത്തിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി. ശേഷം മാനാട്, ഹൃദയം, തല്ലുമാല, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ നായികയായി.
ഇപ്പോള്‍ ഒരുപിടി ചിത്രങ്ങളുമായി സിനിമാ ലോകത്ത് സജീവമാണ് കല്യാണി. ഫഹദ് ഫാസിലിന്റെ കൂടെ 'ഓടും കുതിര ചാടും കുതി', നസ്‌ലെന്റ കൂടെയുള്ള പേരിട്ടിട്ടില്ലാത്ത ചിത്രം എന്നിവയില്‍ പ്രതീക്ഷകള്‍ ഏറെയാണ്. കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ തിരക്കേറിയ കല്യാണി അച്ഛന്റെ കാറില്‍ കറങ്ങാതെ വൈകാതെ തന്നെ പുതിയ കാര്‍ വാങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








