കണ്ടാല്‍ 50 വയസായെന്ന് പറയുമോ! 1.25 കോടി പൊടിച്ച് ബെന്‍സ് വാങ്ങി കപൂര്‍ കുടുംബത്തിലെ ആദ്യ നായിക
ഇന്ത്യയിലെ ഏറ്റവും വലിയ താര കുടുംബത്തില്‍ ഒന്നായ കപൂര്‍ കുടുംബത്തിലെ ആദ്യ നായികയാണ് കരിഷ്മ കപൂര്‍. ശേഷം വന്ന അനിയത്തി കരീന കപൂര്‍ ബോളിവുഡിലെ നമ്പര്‍ 1 നായികയായി തിളങ്ങിയിട്ടുണ്ടെങ്കിലും 90-കളില്‍ കരിഷ്മയുണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. 1991-ല്‍ 'പ്രേം ഖാഇദി' എന്ന ചിത്രത്തിലൂടെയാണ് കരിഷ്മ കപൂര്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'രാജാ ഹിന്ദുസ്ഥാനി' എന്ന സിനിമ മാത്രം മതി കരിഷ്മയെ ഓര്‍ക്കാന്‍. ഇക്കാലത്ത് സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും നിരവധി വെബ് സീരീസുകളിലും പരസ്യങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന കരിഷ്മ 13 വര്‍ഷത്തെ ദാമ്പത്ത്യത്തിന് ശേഷം വിവാഹമോചനം നേടിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ നിന്ന് ഏറെ കാലം വിട്ടുനിന്ന നടി നാച്ച് ബാലിയേ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തി. 2028-ല്‍ വെള്ളിത്തിരയിലേക്കും മടങ്ങിയെത്തി. ഇപ്പോള്‍ വയസ്സ് 50 ആയെങ്കിലും സ്‌റ്റൈലിലും ഫാഷനിലും തന്റെ ഇളയവരോട് മത്സരിക്കുകയാണ് താരം.

സിനിമകളില്‍ വീണ്ടും സജീവമായി തുടങ്ങിയ കരിഷ്മ ഇപ്പോള്‍ ഒരു പുതിയ വാങ്ങിയിരിക്കുായാണ്. മെര്‍സിഡീസ് ബെന്‍സ് GLE ആണ് നയന്റീസ് കിഡ്‌സിന്റെ സ്വപ്‌ന നായിക സ്വന്തമാക്കിയിരിക്കുന്നത്. നടനും ബന്ധുവായ ആധാര്‍ ജയിനിന്റെയും അലേഖയുടെയും പ്രീ വെഡ്ഡിംഗ് പരിപാടിക്കെത്തിയ കരിഷ്മയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് കരിഷ്മ പുത്തന്‍ കാര്‍ വാങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തത്.
ആധാര്‍ ജയിനിന്റെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കരിഷ്മ കപൂര്‍ മെര്‍സിഡീസ് ബെന്‍സ് GLE കാറില്‍ വന്നിറങ്ങുന്നത് വീഡിയോയില്‍ കാണാം. കരിഷ്മയുടെ പുത്തന്‍ കാറും സിംപിളായ വസ്ത്രധാരവും ശ്രദ്ധിക്കപ്പെട്ടതിനൊപ്പം വീഡിയോ മറ്റൊരു രീതിയിലാണ് വൈറലായത്. കാരണം കാറില്‍ നിന്നിറങ്ങുന്നതിനിടെ അപതീക്ഷിതമായി നടി കാല്‍ വഴുതി വീണു. ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് 50-കാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സെലിബ്രിറ്റികളുടെ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വിവിധ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്മാര്‍ട് ഷെയര്‍ നിക്ഷേപങ്ങള്‍, ഷെയര്‍ ഹോള്‍ഡിംഗുകള്‍, പ്രോപ്പര്‍ട്ടി നിക്ഷേപം എന്നിവയിലൂടെ പണം സമ്പാദിക്കുന്ന കരിഷ്മക്ക് 400 കോടി രൂപയിലധികം ആസ്തിയുണ്ട്. 1.5 കോടി രൂപയാണ് ഒരു പരസ്യത്തിന് അവള്‍ ഈടാക്കുന്നത്. അതുകൊണ്ടു തന്നെ അല്‍പ്പം വില കൂടിയ കാറാണ് കരിഷ്മ ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്.
കരിഷ്മ കപൂര്‍ വാങ്ങിയ പുതിയ മെര്‍സിഡീസ് ബെന്‍സ് GLE കാര്‍ വളരെ ചെലവേറിയതാണ്. ഏകദേശം 1.10 കോടി രൂപയാണ് കരിഷ്മ കപൂര്‍ വാങ്ങിയ GLE 450 4Matic വേരിയന്റിന്റെ വില. ഇത് എക്‌സ്‌ഷോറൂം വില മാത്രമാണ്. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.25 കോടി രൂപ ചെലവ് വരും. 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് ബെന്‍സ് GLE 450 4Matic-ന് കരുത്തേകുന്നത്.

ഇതിനുപുറമെ, 2.0-ലിറ്റര്‍ ഡീസല്‍, 3.0-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും മെര്‍സിഡീസ് ബെന്‍സ് GLE-യില്‍ വാഗ്ദാനം ചെയ്യുന്നു. കരിഷ്മയുടെ കാറിലെ 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 381 PS പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.
ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഈ കാറിലുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു X5, ഔഡി Q7, വോള്‍വോ XC90 എന്നിവയുമായാണ് മെര്‍സിഡീസ് GLE മത്സരിക്കുന്നത്. ആഡംബരവും സുഖപ്രദവുമായ യാത്ര പ്രതീക്ഷിക്കുന്ന സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും പറ്റിയ ഒരു മികച്ച ഓപ്ഷനാണ് ഇത്. ഏതായാലും കരിഷ്മയുടെ ഭാവി യാത്രകള്‍ മംഗളമാകട്ടെയെന്ന് ആശംസിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








