ഈ സുന്ദരി ഏത് കാറില്‍ പോയാലും ആളുകള്‍ നോക്കിപ്പോകും! ലക്ഷങ്ങള്‍ പൊടിച്ച് വാങ്ങിയത് പുത്തന്‍ ഡിഫെന്‍ഡര്‍

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. പല ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി സ്വന്തമായുണ്ട്. അമിതാഭ് ബച്ചന്‍, കരീന കപൂര്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, സുനില്‍ ഷെട്ടി എന്നിവരാണ് ഡിഫെന്‍ഡര്‍ ഉടമകളായ ബോളിവുഡ് താരങ്ങളില്‍ ചിലര്‍. ഇപ്പോള്‍ ഈ എലൈറ്റ് ക്ലബില്‍ അംഗത്വം നേടിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടിയായ കരിഷ്മ തന്ന. ഒരു പുത്തന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 ആണ് കരിഷ്മ തന്നെ ഗരാജില്‍ എത്തിച്ചിരിക്കുന്നത്. കരിഷ്മ തന്നയുടെ ഏറ്റവും പുതിയ കാറിനെ കുറിച്ച് വിശദമായി വായിക്കാം.

ബോളിവുഡില്‍ നിരവധി സിനിമകളിലും വെബ്‌സീരീസുകളിലും വേഷമിട്ട നടിയാണ് കരിഷ്മ തന്ന. ബിഗ് ബോസ് 14 ല്‍ റണ്ണറപ്പായിരുന്ന താരം റിയാലിറ്റി ടിവി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ വരുണ്‍ ബംഗേരയാണ് കരിഷ്മയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ചേര്‍ന്ന് 20 കോടി രൂപയിലധികം ആസ്തിയുണ്ട്. മെര്‍സിഡീസ് ബെന്‍സ് GLS 450, ടൊയോട്ട ഫോര്‍ച്യൂണര്‍, ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ എന്നിങ്ങനെ കഴിവുറ്റ എസ്‌യുവികള്‍ ഇതിനോടകം തന്നെ ദമ്പതികള്‍ക്ക് സ്വന്തമായുണ്ട്.

karishma tanna land rover defender

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110-ന്റെ കൂട്ടിച്ചേര്‍ക്കല്‍ അവരുടെ ഗരാജിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവ് വരുണ്‍ ബംഗേരക്കൊപ്പം മുംബൈയിലെ ലാന്‍ഡ് റോവര്‍ ഷോറൂമില്‍ എത്തിയാണ് കരിഷ്മ ഡിഫെന്‍ഡര്‍ ഏറ്റുവാങ്ങിയത്. കാറിന്റെ ഡെലിവറി വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുകയാണ്. കാര്‍വേയില്‍ ഫിനിഷ് ചെയ്ത ഇന്റീരിയറോട് കൂടിയുള്ള കാര്‍പത്ത്യാന്‍ ഗ്രേ നിറത്തിലുള്ള ഡിഫെന്‍ഡറാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഇതിലും വലിയ ലാന്‍ഡ് റോവര്‍ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടെന്നും നടി പറയുന്നുണ്ട്.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ മൂന്ന് ബോഡി സ്‌റ്റൈലുകളില്‍ ലഭ്യമാണ്. 90 (ഷോര്‍ട്ട് വീല്‍ബേസ്), 110 (സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ്) എന്നിവയാണവ്. 110 മോഡലാണ് കരിഷ്മ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ ഈ മോഡലിന്റെ പ്രാരംഭ വില 97 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 2.30 കോടി രൂപയാണ് വില. എക്‌സ്-ഷോറൂം വിലകളാണിത്.

karishma tanna land rover defender

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 നാല് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭ്യമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുയോജ്യമായ ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ അതിന്റെ ഓഫ്-റോഡ് കഴിവുകള്‍ക്ക് പേരുകേട്ട മോഡലാണ്. ഇത് ഇന്ത്യയിലെ കാര്‍ പ്രേമികളുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട എസ്‌യുവിയാക്കി മാറ്റുന്നു. പരുക്കന്‍ ലുക്കിന് പുറമെ ഡിഫെന്‍ഡര്‍ 110 എസ്‌യുവിയില്‍ അത്യാധുനിക ഫീച്ചറുകളും സാങ്കേതികവിദ്യയും സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 എസ്‌യുവിയുടെ വിശാലമായ ഇന്റീരിയര്‍ ഇതിനെ ഫരു ഫാമിലി ഫ്രണ്ട്‌ലി വാഹനമാക്കുന്നു.

karishma tanna land rover defender

ഓഫ്-റോഡ് മികവിന്റെയും ആഡംബര സവിശേഷതകളുടെയും സംയോജനം നിരവധിയാളുകളെ ഈ കാറിലേക്ക് അടുപ്പിക്കുന്നു. പെര്‍ഫോമന്‍സും ആഡംബര ഫീച്ചറുകളും പ്രദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ വാങ്ങുന്ന പ്രവണതയാണ് സെലിബ്രിറ്റികള്‍ക്കിടയില്‍ കണ്ടുവരുന്നത്. കരിഷ്മ തന്നയുടെ പുത്തന്‍ കാറും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം പുത്തന്‍ ലാന്‍ഡ് റോവര്‍ വാങ്ങുമെന്ന് പറയുന്ന കരിഷ്മ റേഞ്ച് റോവര്‍ ആയിരിക്കുമോ തെരഞ്ഞെടുക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 5, 2024, 10:26 [IST]
English summary
Actress karishma tanna took delivery of her brand new land rover defender 110 viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X