സ്വന്തം വിവാഹത്തിന് 8 കോടിയുടെ കാറില്‍ മാസ് എൻട്രി! ദിലീപിന്റെ നായികയെ മനസ്സിലായോ?

തെന്നിന്ത്യയിലെ പ്രശസ്ത അഭിനേത്രിയായിരുന്ന രാധയുടെ മകള്‍ കാര്‍ത്തിക സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കെവി ആനന്ദ് സംവിധാനം ചെയ്ത 'കോ' എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത നടി അടുത്തിടെ വിവാഹിതയായിരുന്നു. വിവാഹദിനം എട്ട് കോടിയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറില്‍ വന്നിറങ്ങുന്ന കാര്‍ത്തികയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

1980-കളില്‍ തെന്നിന്ത്യയിലെ താരറാണിയായിരുന്ന രാധയുടെ മകളായ കാര്‍ത്തിക തന്റെ 17-ാമത്തെ വയസിലാണ് സിനിമ അരങ്ങേറ്റം കുറിച്ചത്. നാഗചൈതന്യക്കൊപ്പം 'ജോഷ്' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമലോകത്ത് എത്തിയത്. എന്നാല്‍ നടന്‍ ജീവക്കൊപ്പം അഭിനയിച്ച 'കോ' എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് കാര്‍ത്തികയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നാലെ നടി മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിലും എത്തി.

karthika nair wedding car

എന്നാല്‍ 2017-ന് ശേഷം സിനിമ ലോകത്ത് നിന്ന് അപ്രത്യക്ഷമായ ശേഷം ഇപ്പോള്‍ വിവാഹത്തോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നവംബര്‍ 19-ന് തിരുവനന്തപുരത്തെ ഉദയ്‌സമുദ്ര റിസോര്‍ട്ടില്‍ നടന്ന താരസമ്പന്നമായ ചടങ്ങില്‍ വെച്ചാണ് കാര്‍ത്തിക വിവാഹിതയായത്. രോഹിത് മേനോനാണ് വരന്‍. ആഡംബരത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെടുന്ന റോള്‍സ് റോയ്‌സ് കാറിലാണ് സര്‍വാഭരണവിഭൂഷിതയായി കാര്‍ത്തിക വേദിയിലേക്ക് വന്നിറങ്ങിയത്.

വലിയ അഭിനേതാക്കളില്‍ പലര്‍ക്കും റോള്‍സ് റോയ്സ് സ്വന്തമായുണ്ട്. നടി രാധയുടെ കുടുംബത്തിനും റോള്‍സ് റോയ്‌സ് സ്വന്തമായുണ്ടോ എന്നാണ് ഇത് കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഈ വിലകൂടിയ കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റിന് തുടിപ്പേകുന്നത്.

karthika nair wedding car

571 bhp പവറും 850 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയതിരിക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ആഡംബര കാറിന് സാധിക്കും.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 1300 വാട്ട്‌സ് ഓഡിയോ സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഇല്യൂമിനേറ്റര്‍ ഡാഷ്ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകള്‍ ഇതിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. 6.95 കോടി രൂപ മുതലാണ് ഗോസ്റ്റിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. കാറിന്റെ ഉയര്‍ന്ന വേരിയന്റിന് നിലവില്‍ 7.95 കോടി രൂപയാണ് മുടക്കേണ്ടത്.

karthika nair wedding car

ഇക്കാരണം കൊണ്ട് തന്നെ സമ്പന്നരായ വ്യവസായികളും സെലിബ്രിറ്റികളും മാത്രമാണ് ഈ കാര്‍ സ്വന്തമാക്കുന്നത്. വാഹന പ്രേമികളുടെ ഒരു സ്വപ്‌നമായിരിക്കും റോള്‍സ് റോയ്‌സ് കാറില്‍ ഒരുവട്ടമെങ്കിലും യാത്ര ചെയ്യുകയെന്നത്. ഈ സാഹചര്യത്തിലാണ് പ്രിയ നടി ചുവപ്പ് നിറത്തിലുള്ള സാരിയും സ്വര്‍ണാഭണങ്ങളും അണിഞ്ഞ് വിവാഹത്തിന് റോള്‍സ് റോയ്‌സില്‍ വന്നിറങ്ങിയത്. കാറിലുള്ള നടിയുടെ എന്‍ട്രി തന്നെ ഗ്രാന്‍ഡ് ആയിരുന്നു.

കാര്‍ത്തികയുടെ വിവാഹത്തിന് ഇന്ത്യന്‍ സിനിമ ലോകത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. തെലുഗു സൂപ്പര്‍ താരം ചിരഞ്ജീവി, ഹിന്ദി നടന്‍ ജാക്കി ഷ്രോഫ, നടിമാരായ രാധിക ശരത്കുമാര്‍, സുഹാസിനി മണിരത്‌നം, രേവതി, മേനക തുടങ്ങിയവരാണ് വിവാഹത്തിനെത്തിയ പ്രമുഖര്‍. രാധയുടെ സമകാലികരായി സിനിമയില്‍ നിറഞ്ഞുനിന്ന നടിീ-നടന്‍മാര്‍ക്കെല്ലാം വിവഹം ഒരു ഒത്തുകൂടല്‍ വേദി കൂടിയായിരുന്നു. വിവാഹ ശേഷം നടി രാധ നവദമ്പതികള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകള്‍ നേര്‍ന്നു.

karthika nair wedding car

കാറുകള്‍ സ്റ്റാറ്റസ് സിംബലാകുന്ന ഇക്കാലത്ത് റോള്‍സ് റോയ്‌സ് സ്വന്തമാക്കുകയെന്നത് അഭിനേതാക്കളെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ബോളിവുഡ് നടന്‍മാരായ ആമിര്‍ ഖാന്‍, ഋതിക് റോഷന്‍, സഞ്ജയ് ദത്ത്, നടി പ്രിയങ്ക ചോപ്ര, തമിഴ് നടന്‍ വിജയ് എന്നിവരാണ് ഇന്ത്യയിലെ ഗോസ്റ്റ് ഉടമകളായ സെലിബ്രിറ്റികള്‍. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റര്‍ എംഎസ് ധോണി എന്നിവര്‍ റോള്‍സ് റോയ്‌സിന്റെ മറ്റ് ചില മോഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, November 22, 2023, 19:43 [IST]
English summary
Actress karthika nair arrived for wedding in 8 crore worth rolls royce car viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X