മോളിവുഡ് വിട്ടുകളഞ്ഞ മാണിക്യം! രക്ഷപ്പെടുത്തിയത് തമിഴ് പടങ്ങൾ; ക്രിസ്റ്റയിൽ വന്നിറങ്ങിയ സുന്ദരിയെ കണ്ടോ
പല മലയാളി നടിമാരും നേരിടുന്ന ഒരു പ്രശ്നമാണ് ഒരു മികച്ച തുടക്കം അല്ലെങ്കിൽ മികച്ച കരിയർ കെട്ടിപ്പടുക്കുക എന്നത്. ഒരു സിനിമയിൽ തല കാണിച്ചതിന് ശേഷം പിന്നീട് അവരെ കാണുന്നത് മറ്റ് ഭാഷകളിലെ സിനിമകളിലായിരിക്കും. അത്തരത്തിൽ നിരവധി നടിമാരുണ്ട്. അത്തരത്തിലൊരു നടിയാണ് കീർത്തി സുരേഷ്. ഇപ്പോൾ നടി കൂടുതലായും തെലുങ്ക്, തമിഴ് സിനിമകളിലാണ് സജീവമായിരിക്കുന്നത്. ഒരു ദേശീയ ചലച്ചിത്ര അവാർഡ്, അഞ്ച് സൈമ അവാർഡുകൾ, രണ്ട് ഫിലിംഫെയർ സൗത്ത് അവാർഡുകൾ എന്നിവയെല്ലാം നടി സ്വന്തമാക്കിയിട്ടുണ്ട്. താരത്തിൻ്റെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.
വിവാഹത്തിന് ശേഷം താരത്തിൻ്റെ ആരാധകരുടെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ല. താരത്തിൻ്റെ എല്ലാ വിഡിയോകളും സോഷ്യൽ മീഡിയിയൽ വൈറലാകുന്നത് പതിവാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം വിമാനത്താവളത്തിൽ ഭർത്താവുമൊത്ത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ വന്നിറങ്ങുന്ന വീഡിയോ ആണ് വൈറലായിരിക്കുകയാണ്. ഇന്ത്യയിലെ പ്രീമിയം എംപിവി വിഭാഗത്തിലെ കിരീടം വെക്കാത്ത രാജാവാണ് ഇന്നോവ ക്രിസ്റ്റ.

പുതുതലമുറ മോഡലായ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തിയപ്പോള്‍ ജാപ്പനീസ് കമ്പനി ക്രിസ്റ്റ താല്‍ക്കാലികമായി നിര്‍ത്തലാക്കിയെങ്കിലും വിപണിയില്‍ നിന്നുള്ള വമ്പന്‍ ഡിമാന്‍ഡ് കാരണം തിരികെയെത്തിച്ചിരുന്നു. ഏഴ്, എട്ട് സീറ്റ് വേരിയന്റുകളിലാണ് ക്രിസ്റ്റ ഓഫര്‍ ചെയ്യുന്നത്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് നിലവില്‍ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ സാധിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഉണ്ടായിരുന്നിട്ടും എംപിവി അതിന്റെ ഉയര്‍ന്ന വിശ്വാസ്യതയും മികച്ച മൈലേജും കാരണം വാണിജ്യ വാഹന വിഭാഗത്തില്‍ വളരെ ജനപ്രിയമാണ്. 2.4 ഡീസല്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 148 bhp കരുത്തില്‍ പരമാവധി 343 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഈ എഞ്ചിന്‍ ഇക്കോ, പവര്‍ ഡ്രൈവ് മോഡുകളോട് കൂടിയാണ് വരുന്നത് എന്നതിനാല്‍ ആവശ്യാനുസരണം പെര്‍ഫോമന്‍സില്‍ മാറ്റം വരുത്താനാവും സാധിക്കും. നിങ്ങള്‍ക്ക് ഒരു ഓട്ടോമാറ്റിക് ഇന്നേവ വേണമെങ്കില്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രം ലഭിക്കുന്ന ഇന്നാവ ഹൈക്രോസ് ഉണ്ട്. സാധാരണ 2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്സുമായി വരുമ്പോള്‍ പെട്രോള്‍ ഹൈബ്രിഡ് സജ്ജീകരണത്തില്‍ ഇ-സിവിടി ഓപ്ഷന്‍ ലഭ്യമാണ്.
ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ലഭ്യമാണ്. 7 എയര്‍ബാഗുകള്‍, മുമ്പിലും പിന്നിലും പാാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പ്രീമിയം എംപിവിയുടെ സേഫ്റ്റി കിറ്റില്‍ വരുന്നു.

19.99 ലക്ഷം രൂപ മുതല്‍ 26.55 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില പോകുന്നത്. ടൊയോട്ടയുടെ വാഹനനിരയില്‍ ഇന്നോവ ഹൈക്രോസിന് താഴെയായാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്. എംപിവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും കിയ കാരെന്‍സ്, നിർത്തലാക്കിയ മഹീന്ദ്ര മറാസോ പോലുള്ള താങ്ങാനാവുന്ന ഓപ്ഷനുകളുമായിട്ടാണ് ഇത് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








