അമ്മയേയും ചേച്ചിയേക്കാളും സുന്ദരി അനിയത്തി തന്നെ; ബോളിവുഡിലെ ഭാവി സൂപ്പർസ്റ്റാറിൻ്റെ യാത്ര ജി വാഗണിൽ

ബോളിവുഡിലെ വളർന്നുവരുന്ന സൂപ്പർസ്റ്റാറുകളിൽ ഏറ്റവും മുന്നിൽ തന്നെയുളളത് ബോണി കപൂറിൻ്റേയും ശ്രീദേവിയുടേയും മക്കൾ. അതിൽ തന്നെ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് ഇളയ മകൾ ഖുഷി കപൂർ. ചേച്ചി ജാൻവി കപൂർ തൻ്റെ മികച്ച അഭിനയപാടവം കൊണ്ട് തൻ്റേതായ ഒരു സ്ഥാനമുണ്ടാക്കിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഖുഷി കപൂർ വിമാനത്താവളത്തിൽ വന്നിറങ്ങി മെർസിഡീസ് ബെൻസ് ജി വാഗണിലേക്ക് കയറുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ജാൻവി കപൂറിനും സ്വന്തമായി ജി വാഗൺ ഉണ്ട്.ഡീസൽ വേരിയൻ്റിൽ പുതിയ മെഴ്‌സിഡസ് ബെൻസ് G 400d-യിൽ താരം യാത്ര ചെയ്യുന്നതിൻ്റെ വീഡിയോകളും ചിത്രങ്ങളും എപ്പോഴും വൈറലാണ്.വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുളളു എങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരു കുറവും ഇല്ല.

വിപണിയിൽ മുമ്പ് ലഭ്യമായിരുന്ന G 350d -യുടെ പകരക്കാരനാണ് 400d. കഴിഞ്ഞ വർഷമാണ് ഈ 400d മെർസിഡീസ് ബെൻസ് വിപണിയിൽ അവതരിപ്പിച്ചത്. 3.0 ലിറ്റർ OM656, ഇൻ -ലൈൻ സിക്സ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് 400d -യ്ക്ക് കരുത്ത് പകരുന്നത്. ഈ എൻജിൻ 330 PS മാക്സ് പവറും 700 Nm പരമാവധി ടോർക്കും സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എസ്‌യുവിയുടെ ട്രാൻസ്മിഷൻ ചുമതലകൾ വഹിക്കുന്നത്.

രണ്ട് വേരിയൻ്റുകളിൽ എസ്‌യുവി ലഭ്യമാണ്. എസ്‌യുവിക്ക് പരുക്കൻ രൂപവും ബോഡി എലമെന്റുകളും നൽകുന്ന ഒരു അഡ്വഞ്ചർ എഡിഷനാണ് ഇതിൽ ആദ്യത്തേത്, അടുത്തത് ബ്രാൻഡിന്റെ പെർഫോമെൻസ് ഫോക്കസ്ഡ് AMG ലൈനുൻ വേരിയന്റാണ്. ഏതൊരു മെർസിഡീസ് ബെൻസ് വാഹനത്തെയും പോലെ, G 400d ഒട്ടനവധി പ്രീമിയം ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് ഒരു സ്ലൈഡിംഗ് സൺറൂഫ്, ഒരു ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 64 കളറുകളുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി മുതലായവ സവിശേഷതകൾ ലഭിക്കുന്നു.

ചേച്ചിയുടെ കാര്യത്തിലേക്ക് വന്നാൽ തെരഞ്ഞെടുക്കുന്ന സ്റ്റൈലുകളുടെ പ്രത്യേകതകൾകൊണ്ട് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ എപ്പോഴും ഫാഷൻ രംഗത്ത് ശ്രദ്ധ നേടാറുണ്ട്. അതുപോലെ തന്നെയാണ് കാറുകളുടെ കാര്യത്തിലും താരം മുടക്കുന്നത് കോടികളാണ്. ബ്രീട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവി സ്വന്തമാക്കിയതിന് പിന്നാലെ തന്റെ യാത്രകൾക്കായി പുതിയൊരു അത്യാഡംബര കാർ കൂടി വാങ്ങിയിരുന്നു.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തുടങ്ങിയവർ ഗരാജിലെത്തിച്ച ലെക്‌സസിന്റെ അത്യാഡംബര എംപിവിയായ LM 350mh മോഡലാണ് ബോളിവുഡ് താരം ജാന്‍വി കപൂറും യാത്രകൾക്ക് കൂട്ടായി സ്വന്തമാക്കിയത്. ചലിക്കുന്ന കൊട്ടാരം പോലെയാണ് ഈ വാഹനം. മിസ്റ്റർ ആൻഡ് മിസിസ് മഹി', 'ഉലജ്' എന്നീ തൻ്റെ സമീപകാല ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് പുതിയ ലക്ഷ്വറി കാറിലേക്ക് താരം യാത്രകൾ മാറ്റിയിരിക്കുന്നത്.

ഇന്ത്യയിൽ 2.50 കോടി രൂപയിലധികം എക്സ്ഷോറൂം വിലവരുന്ന കാറിന് നികുതിയും ഇന്‍ഷുറന്‍സും ഉൾപ്പടെ മുംബൈയിൽ ഏകദേശം 2.96 കോടി രൂപയോളം ഓൺറോഡ് വിലവരുമെന്നാണ് കണക്കുകൾ. നിലവിൽ സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും ഫാൻസുള്ള മോഡലായി ലെക്‌സസ് LM 350mh മാറിയിട്ടുണ്ട്. ഇതിൽ ഒരുക്കിയിരിക്കുന്ന ഹൈ-ടെക് സംവിധാനങ്ങൾ കാരവാനിലേതു പോലെ സൌകര്യങ്ങളാണ് താരങ്ങളെ പ്രധാനമായും ആകർഷിക്കുന്നത്.

അത്യാഡംബര സംവിധാനങ്ങള്‍ കോർത്തിണക്കിയ ഈ ആഡംബര വാഹനത്തിന്റെ ഇന്റീരിയർ വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായാണ് ഒരുക്കിയിരിക്കുന്നതെന്ന് വേണം പറയാൻ. 48-ഇഞ്ച് അൾട്രാവൈഡ് സ്‌ക്രീൻ, റിയർ മൾട്ടി-ഓപ്പറേഷൻ പാനൽ, അഡ്വാൻസ്ഡ് ഇൻഫ്രാറെഡ് റേസ് മാട്രിക്സ് സെൻസർ എയർ കണ്ടീഷനിംഗ് സിസ്റ്റം, എയർലൈൻ-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, ഹീറ്റഡ് ആംറെസ്റ്റ് ഓട്ടോമൻ സീറ്റുകൾക്കുള്ള ഫുട്‌റെസ്റ്റ് പോലുള്ള സവിശേഷതകളാൽ വാഹനം സമ്പന്നമാണ്.

23-സ്പീക്കർ സറൗണ്ട്-സൗണ്ട് ഓഡിയോ സിസ്റ്റം, പില്ലോ സ്റ്റൈലിലുള്ള ഹെഡ്‌റെസ്റ്റുകൾ, പ്രത്യേക ഫ്രണ്ട്, റിയർ ഓഡിയോ ഔട്ട്‌പുട്ട്, ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, ഒട്ടോമൻസ്, നിരവധി യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഫ്രിഡ്ജ്, റിയർ ഗ്ലൗബോക്സുകൾ, അംബർല ഹോൾഡർ എന്നിവ പോലുള്ള എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളാണ് ലെക്‌സസിന്റെ ആഡംബര എംപിവിയിൽ ഒരുക്കിയിട്ടുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 7, 2025, 11:31 [IST]
English summary
Actress khushi kapoor spotted in mercedes benz g 400 d viral video inside
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X