അമ്മ ഇന്ത്യന്‍ സിനിമയുടെ 'മുഖശ്രീ'! 3 കോടിയുടെ കാറിലെത്തിയ മകളും അമ്മയെ പോലെ സുന്ദരിയെന്ന് ആരാധകര്‍

ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്ത് മെര്‍സിഡീസ് നിരവധി കാര്‍ മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്. അതില്‍ ഏറ്റവും ജനപ്രിയമായ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളില്‍ (എസ്‌യുവി) ഒന്നാണ് ജി-വാഗണ്‍ അല്ലെങ്കില്‍ ജി-ക്ലാസ്. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് G-ക്ലാസിന്റെ പ്രാരംഭ വില 2.55 കോടി രൂപയാണ്. അതേസമയം ഈ എസ്‌യുവി മോഡലിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന് നാല് കോടി രൂപ മുടക്കേണ്ടതായുണ്ട്. എക്സ്‌ഷോറൂം വിലകളാണിത്. ആഡംബര എസ്‌യുവി നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ പിന്നെയും പൊടിയും.

ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ വാങ്ങാന്‍ സിനിമ, ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ബിസിനസുകാരും മത്സരിക്കുന്നു.ഇന്ത്യയിലെ പല പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് ഈ കാര്‍ സ്വന്തമായുണ്ട്. രണ്‍ബീര്‍ കപൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, സാറ അലി ഖാന്‍ തുടങ്ങിയ സിനിമ താരങ്ങളുടെ പക്കലും ഈ കാറുണ്ട്.

khushi kapoor spotted in mercedes amg g400d

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ കുടുംബങ്ങളില്‍ ഒന്നാണ് കപൂര്‍ കുടുംബം. അതില്‍ ചിലര്‍ അഭിനയ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍ സിനിമ നിര്‍മാണ രംഗത്ത് വെന്നിക്കൊടി പാറിച്ചവരുണ്ട്. ബോണി കപൂര്‍ ആണ് ഉദാഹരണം. അനില്‍ കപൂറും സഞ്ജയ് കപൂറും അഭിനയ രംഗത്തെത്തിയപ്പോള്‍ ബോണി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ നിര്‍മാതാക്കളില്‍ ഒരാളായി പേരെടുത്തു. ബോണി കപൂര്‍ അന്തരിച്ച നടി ശ്രദേവിയെയായിരുന്നു വിവാഹം ചെയ്തിരുന്നത്. ഇന്ത്യന്‍ സിനിമയുടെ സ്വപ്‌നസുന്ദരിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇരുവര്‍ക്കും രണ്ട് മക്കളാണ്. സിനിമ തന്നെ കരിയറാക്കിയ രണ്ട് പെണ്‍മക്കള്‍ക്കും വാഹനങ്ങളോട് നല്ല കമ്പമാണ്. അതില്‍ ഇളയ മകള്‍ അടുത്തിടെ ഒരു മെര്‍സിഡീസ് G-ക്ലാസ് സ്വന്തമാക്കിയിരുന്നു. ബോണി കപൂര്‍-ശ്രീദേവി ദമ്പതികളുടെ മക്കളില്‍ മുത്തവളായ ജാന്‍വി കപൂര്‍ ഇതിനോടകം ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ചുവടുറപ്പിച്ചിട്ടുണ്ട്. ഇളയ മകളായ ഖുഷി കപൂര്‍ (Khushi Kapoor) നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയിരുന്നു.

khushi kapoor spotted in mercedes amg g400d

ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന 'നാദാനിയാന്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വരവറിയിക്കാന്‍ പോകുകയാണ് ഖുഷി. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹീം അലി ഖാനാണ് ഈ ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ ഖുഷി കപൂറിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യുട്യൂബില്‍ പങ്കുവെക്കപ്പെട്ട ഈ വീഡിയോയില്‍ ഖുഷി കപൂര്‍ മെര്‍സിഡീസ് ബെന്‍സ് G-ക്ലാസില്‍ യാത്ര ചെയ്യുന്നത് കാണാം.

ജിമ്മില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ എടുത്തതാണ് വീഡിയോ എന്നാണ് സൂചന. ഖുഷി കപൂറിനെ കാണാന്‍ ശ്രീദേവിയെ പോലെ തന്നെയിരിക്കുന്നുവെന്ന് നിരവധി പേര്‍ വീഡിയോയുടെ കമന്റ് ബോക്‌സില്‍ പറയുന്നുണ്ട്. ഈ വീഡിയോയില്‍ കാണുന്നത് മെര്‍സിഡീസ് ബെന്‍സ് G-ക്ലാസിന്റെ AMG G400d വേരിയന്റാണ്. ഈ കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റാണിത്. 2.55 കോടി രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ഓണ്‍-റോഡ് വില ഏകദേശം 3.07 കോടി രൂപയായിരിക്കും.

khushi kapoor spotted in mercedes amg g400d

3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ വേരിയന്റിന് കരുത്തേകുന്നത്. പരമാവധി 330 PS പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഓഫ്റോഡ് സാഹസികതകള്‍ക്ക് പറ്റിയ കാര്‍ കൂടി ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇത് വല്ലാതെ ഇഷ്ടപ്പെടുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവയുമായാണ് മെര്‍സിഡീസ് ബെന്‍സ് G-ക്ലാസ് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 26, 2024, 17:44 [IST]
English summary
Actress khushi kapoor spotted in mercedes benz g class worth 3 crore viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X