കോടികള്‍ പൊടിക്കണ്ട, സെലിബ്രിറ്റികള്‍ 6.99 ലക്ഷത്തിന്റെ ഈ ഇവിക്ക് പിന്നാലെ! പുതുതായി വാങ്ങിയത് ഈ സുന്ദരി

സെലിബ്രിറ്റികള്‍ പുതിയ വണ്ടി വാങ്ങിയെന്ന് കേള്‍ക്കുമ്പോള്‍ അത് കോടികളുടെ കാര്‍ വല്ലതുമായിരിക്കുമെന്നാണ് നാം സാധാരണയായി ചിന്തിക്കുക. എന്നാല്‍ അടുത്ത കാലത്തായി ആ ട്രെന്‍ഡിന് മാറ്റം വന്നിട്ടുണ്ട്. കാരണം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍പ്പനക്കെത്തുന്ന ഇലക്ട്രിക് കാറായ എംജി കോമെറ്റ് ഇവി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഒരു ജനപ്രിയ ചോയിസായി മാറിയിരിക്കുകയാണ്. കോടികളുടെ സമ്പത്തുള്ള പ്രമുഖ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയാണ് സമീപകാലത്ത് കോമെറ്റ് ഇവി സ്വന്തമാക്കിയ സെലിബ്രിറ്റികളില്‍ പ്രമുഖന്‍. തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിന്നുള്ള ചില നടിമാരും അടുത്തിടെ കോമെറ്റ് വാങ്ങിയിരുന്നു.

ഒതുക്കമുള്ള വലിപ്പത്തിലുള്ള ഈ കുഞ്ഞന്‍ ഇവി സിറ്റി ഡ്രൈവിംഗിന് അനുയോജ്യമാണെന്ന് മാത്രമല്ല പാര്‍ക്കിംഗ് എന്ന തലവേദന ഒഴിവാക്കുകയും ചെയ്യുന്നതിനാലാണ് സെലിബ്രിറ്റികള്‍ ഈ കാറിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എംജി കോമെറ്റ് ഇവി ഉടമയായി മാറിയ ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് കീര്‍ത്തി കുല്‍ഹാരി. ഹിന്ദി സിനിമ, സീരീസുകളിലൂടെ ശ്രദ്ധേയയായ നടിയാണ് കീര്‍ത്തി.

kirti kulhari mg comet ev

2010-ല്‍ 'ഖിച്ഡി: ദി മൂവി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കീര്‍ത്തി 2016-ല്‍ പുറത്തിറങ്ങിയ 'പിങ്ക്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വ്യാപക അംഗീകാരം നേടിയത്. ശേഷം നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 'ഫോര്‍ മോര്‍ ഷോട്ട്‌സ് പ്ലീസ്!', 'ക്രിമിനല്‍ ജസ്റ്റിസ് ആന്‍ഡ് ഹ്യൂമന്‍' എന്നീ വെബ് സീരീസുകളിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചു. autojournal_india ആണ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കീര്‍ത്തി ഗണേഷോത്സവ ആഘോഷങ്ങള്‍ക്കിടെ പുത്തന്‍ കാര്‍ വീട്ടിലെത്തിച്ച വിവരം പങ്കിട്ടത്.

കുടുംബം ചടങ്ങ് ആഘോഷിക്കുന്നതും പുതിയ കാറിനെ പൂജിക്കുന്നതടക്കമുള്ള വീഡിയോകള്‍ കാണാം. പുതിയ ഇലക്ട്രിക് കാറിന് മുന്നില്‍ വളര്‍ത്ത് നായ്ക്കള്‍ക്കൊപ്പം കീര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നതിനാലാണ് സെലിബ്രിറ്റികള്‍ അടക്കം ഈ കാറിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

kirti kulhari mg comet ev

ദിവസേന കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഉത്തമമായ വാഹനമാണിത്. അതിന്റെ മത്സരാധിഷ്ഠിത വിലനിര്‍ണയം കാരണമാണ് എംജി കോമെറ്റ് ഇവി രാജ്യത്ത് മികച്ച വില്‍പ്പന നേടുന്നത്. എംജിയുടെ GSEV പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച കുഞ്ഞന്‍ ഇവി 17.3 kWh IP67-റേറ്റഡ് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. 41 hp പവറും 110 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും കരുത്ത് പകരുന്നു.

ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നതിനാല്‍ തന്നെ ഇത് നഗര യാത്രകള്‍ക്ക് അനുയോജ്യമാണ്. എസി ചാര്‍ജര്‍ ഉപയോഗിച്ച് എംജി കോമെറ്റ് ഏകദേശം ഏഴ് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. എക്‌സ്സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍ ലഭ്യമാണ്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് മോഡുകള്‍ വ്യത്യസ്ത ഡ്രൈവിംഗ് മുന്‍ഗണനകള്‍ അനുസരിച്ച് തെരഞ്ഞെടുക്കാം.

മണിക്കൂറില്‍ 100 കിലോമീറ്ററാണ് കോമെറ്റ് ഇവിയുടെ ടോപ് സ്പീഡ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, 55-ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട പട്ടികയും കുഞ്ഞന്‍ ഇവിയില്‍ എംജി ഒരുക്കിയിരിക്കുന്നു.

നാലുപേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന ഈ കുഞ്ഞന്‍ ഇവിയുടെ വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന് 9.53 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്. എംജി കോമറ്റ് ഇവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. പക്ഷേ ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നിവയ്ക്ക് താങ്ങാനാവുന്ന ഒരു ബദലാണ് ഇത്.

എംജി കോമറ്റ് ഇവി പോലുള്ള പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്ന സെലിബ്രിറ്റികളുടെ പ്രവണത ജനങ്ങള്‍ക്കിടയില്‍ സുസ്ഥിര ഗതാഗത ഓപ്ഷനുകളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അവബോധം എടുത്തുകാണിക്കുന്നു. ഒതുക്കമുള്ള ഡിസൈനും കുറഞ്ഞ ചെലവുമുള്ള ഇവികള്‍ക്ക് നഗരപ്രദേശങ്ങളില്‍ വര്‍ധിച്ച് വരുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുകയാണ് കീര്‍ത്തിയെ പോലുള്ള സെലിബ്രിറ്റികയുടെ പുതിയ കാര്‍ വാങ്ങല്‍.

More from DriveSpark

Article Published On: Monday, September 9, 2024, 17:00 [IST]
English summary
Actress kirti kulhari bring home brand new mg comet ev details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X