കോടീശ്വരപുത്രനുമായി ഡേറ്റിങ്ങ്; ഒരു പടത്തിന് വാങ്ങുന്നത് 4 കോടി, ആഡംബര എംപിവിയിൽ കറങ്ങുന്ന സുന്ദരിയെ കണ്ടോ

സിനിമകളേക്കാൾ കൂടുതലായ പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതമായ നടിയാണ് കൃതി സനോൺ. 2014-ൽ തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലറായ 1: നെനോക്കാഡിൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള നടിയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ ഒരു ചിത്രത്തിന് താരം വാങ്ങുന്ന പ്രതിഫലം 4 മുതൽ 8 കോടി രൂപ വരെയാണ്. താന റിലേഷൻഷിപ്പിൽ അല്ല എന്ന് നടി പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും കോടീശ്വരപുത്രനായ കഭീർ ബാഹ്യയുമായി ഡേറ്റിങ്ങ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോൾ നടിയെ ആഡംബര എംപിവിയിൽ വന്നിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ആഡംബര എംപിവികളില്‍ ഒന്നാണ് വെല്‍ഫെയര്‍. ഹൈ, വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെല്‍ഫെയര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. ഈ രണ്ട് വേരിയന്റുകളുടെയും വില യഥാക്രമം 1.39 കോടി രൂപയും 1.51 കോടി രൂപയുമാണ്. എക്സ്-ഷോറൂം വിലകളാണിത്.

kriti sanon with Toyota vellfire

വെല്‍ഫയറിന് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവും 3,000 mm വീല്‍ബേസുമാണുള്ളത്. കാറുകളിലെ കാരവാന്‍ എന്നറിയപ്പെടുന്ന വെല്‍ഫയറിന് 193 bhp പവറില്‍ പരമാവധി 240 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകകുന്നത്. ഇ-സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വെല്‍ഫെയര്‍ ലിറ്ററിന് 19.28 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും ടൊയോട്ട അവകാശപ്പെടുന്നു.

TNGA-K മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട പുതിയ വെല്‍ഫയര്‍ പണികഴിപ്പിച്ചിരിക്കുന്നത്. വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടുന്ന എക്സ്റ്റീരിയര്‍ ആരേയും മോഹിപ്പിക്കും. എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഹെഡ്‌ലാമ്പുകളുടെ താഴത്തെ ഭാഗത്തായി കൊടുത്തിരിക്കുന്നു. ഫ്രണ്ട് ബമ്പറിന്റെ വീതിയില്‍ പ്രവര്‍ത്തിക്കുന്ന യു ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും പുതിയ എംപിവിയുടെ മൊഞ്ച് കൂട്ടുന്നു.

kriti sanon with Toyota vellfire

മധ്യ നിരയില്‍ സുഖപ്രദമായ ക്യാപ്റ്റന്‍ സീറ്റുകളുള്ളതിനാല്‍ യാത്രാ സുഖം ഗംഭീരമായിരിക്കും. സീറ്റുകള്‍ക്ക് വെന്റിലേഷന്‍, ഹീറ്റഡ് ഫങ്ഷനുകള്‍, മടക്കാനാവുന്ന ടേബിളുകള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, എട്ട് തരത്തില്‍ പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, അറുപതിലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ എന്നീ സവിശേഷതകളെല്ലാം വെല്‍ഫയര്‍ ലക്ഷ്വറി എംപിവിയില്‍ ജാപ്പനീസ് കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS എന്നിവയാണ് എംപിവിയുടെ സേഫ്റ്റി കിറ്റിലുള്ളത്.

മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS600 എസ്‌യുവിയിൽ താരം വന്നിറങ്ങുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഏകദേശം 2.43 കോടി രൂപ വരുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം ബോളിവുഡ് താരങ്ങൾക്കിടയിലെ സെലിബ്രിറ്റി കൂടിയാണ് കേട്ടോ. 4.0 ലിറ്റർ ബൈ-ടർബോ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.

9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ കൂറ്റൻ V8 എഞ്ചിൻ ജോടിയാക്കിയിരിക്കുന്ന ലക്ഷ്വറി എസ്‌യുവിക്ക് 550 bhp കരുത്തിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മെർസിഡീസിൻ്റെ 4MATIC ഡ്രൈവ്ട്രെയിനും സ്റ്റാൻഡേർഡായി കിട്ടുമ്പോൾ അസാമാന്യ പെർഫോമൻസാണ് സ്പോർട് യൂട്ടിലിറ്റി വാഹനം കാഴ്ച്ചവെക്കുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ മെയ്ബാക്ക് എസ്‌യുവിയിൽ കിട്ടും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 22, 2025, 13:45 [IST]
English summary
Actress kriti sanon spotted in toyota vellfire mpv video goes viral
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X