E-ക്ലാസ് ബെന്‍സ് സ്വന്തമാക്കി വെബ്സീരീസുകളിലെ സൂപ്പര്‍ നായിക! അടുത്ത പടം തമന്നയുടെ മുന്‍ കാമുകന്റെ കൂടെ
സുഖകരമായ യാത്രയും അത്യാധുനികവും ആഡംബരവും സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന മെര്‍സിഡീസിന്റെ ഒരു കാര്‍ മോഡലാണ് E-ക്ലാസ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട കാര്‍ മോഡലുകളില്‍ ഒന്ന് കൂടിയാണ് ഇത്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കോടികള്‍ പ്രതിഫലം പറ്റുന്ന ഷാരൂഖ് ഖാന്റെ സെലിബ്രിറ്റി മാനേജരായ പൂജ ദദ്ലാനിയും ഇതേ കാര്‍ ആണ് ഉപയോഗിക്കുന്നത്. S-ക്ലാസിനും EQS-നും പിറകില്‍ ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും വിലപിടിപ്പുള്ള സെഡാനാണ് E-ക്ലാസ്.
മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 79.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. E200, E 450 4Matic, E220d എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം.

മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ലക്ഷ്വറി സെഡാനിന്റെ ഓരോ വേരിയന്റിലും വ്യത്യസ്ത പവര്‍ട്രെയിനാണുള്ളത്. E 450 വേരിയന്റിന് 3.0 ലിറ്റര്‍ 6് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 381 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
E200 വേരിയന്റിന് 204 bhp പവറുള്ള 2.0 ലിറ്റര്‍ ഫോര്‍് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. E220d വേരിയന്റിന് 197 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുന്നു. മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്നു.
എല്ലാ മെര്‍സിഡീസ് മോഡലുകളെയും പോലെ നിരവധി ആഡംബര സവിശേഷതകളുമായാണ് ഈ കാറും വരുന്നത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്.
ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു. ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്.

മുകളില്‍ പറഞ്ഞ സവിശേഷതകളും ജര്‍മ്മന്‍ എഞ്ചിനീയറിംഗും ചേര്‍ന്നത് കൊണ്ടാകാം ഈ കാര്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമാകാന്‍ കാരണം. ഇപ്പോള്‍ ഈ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഹിന്ദി നടി കൃതിക കമ്ര. നടി പുത്തന്‍ കാര്‍ ഡെലിവറിയെടുത്തതിന്റെ ചിത്രങ്ങള്‍ മെര്‍സിഡീസ് ഡീലര്‍ഷിപ്പായ ഓട്ടോഹാംഗര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് കളറിലുള്ള കാറിന്റെ ഡെലിവറിയെടുക്കാന്‍ കറുപ്പ് നിറത്തിലുള്ള ഉടുപ്പണിഞ്ഞാണ് നടിയെത്തിയത്.
ഡെലിവറി ചടങ്ങില്‍ നടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും സന്നിഹിതരായിരുന്നു. നടിയെ അറിയാത്തവര്‍ക്കായി അവരെ ഒന്ന് പരിചയപ്പെടുത്താം. അനുഭവ് സിന്‍ഹയുടെ ബീദ് (2023) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കൃതിക ആമസോണ്‍ പ്രൈം സീരീസുകളായ ബംബൈ മേരി ജാന്‍, താണ്ഡവ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പീപ്ലി ലൈവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ പ്രശസ്ത സംവിധായിക അനുഷ റിസ്വിയുമായുടെ വരാനിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി കൃതികയാണ് എത്താന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡല്‍ഹി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഫാഷന്‍ കമ്മ്യുണിക്കേഷന്‍ പഠിച്ച് കൊണ്ടിരിക്കേയാണ് കൃതിക അഭിനത്തിലേക്ക് മാറിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു തുടക്കം. കിത്നി മുഹബ്ബത് ഹേ, കുച്ച് തോ ലോഗ് കഹേംഗാ, റിപ്പോര്‍ട്ടേഴ്സ് എന്നീ സീരിയലുകളിലൂടെ മിനി സ്‌ക്രീന്‍ പേക്ഷകരുടെ പ്രിയങ്കരിയായി മാറി. 2018-ല്‍ മിത്രോം എന്ന ചിത്രത്തിലൂടെ ബിഗ്സ്‌ക്രീന്‍ അരങ്ങേറ്റം കുറിച്ചെങ്കിലും കന്നി ചിത്രം പരാജയമായിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ താണ്ഡവ് വെബ്സീരീസാണ് കൃതികയുടെ കരിയറില്‍ വഴിത്തിരിവായത്.
2024-ല്‍ പുറത്തിറങ്ങിയ ഗ്യാരാ ഗ്യാരാ ആണ് അവസാന ചിത്രം. നാഗരാജ് മഞ്ജുലെ സംവിധാനം ചെയ്യുന്ന മട്ക സിംഗ് എന്ന സീരീസിലാണ് അവര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരറാണി തമന്നയുടെ മുന്‍ കാമുകനായ വിജയ് വര്‍മയാണ് ഇതില്‍ നായകന്‍. 'മേരാ ജഹാന്‍' (2017), 'ഹായ് പ്യാര്‍ ക്യാ' (2019) എന്നീ മ്യൂസിക്കല്‍ വീഡിയോകളിലൂടെയും കൃതിക ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇനി സീരിയലുകളിലേക്ക് മടങ്ങിപ്പോകുന്നില്ലെന്നും വെബ് സീരീസുകളിലാണ് ശ്രദ്ധയെന്നും നടി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








