ലക്ഷ്വറി കാറുകള്‍ക്ക് വിട, സെലിബ്രിറ്റികള്‍ക്ക് മഹീന്ദ്ര ഇവി മതി! നടിയുടെ '1000 വാട്ട്‌സ്' ചിരിയിലുണ്ട് എല്ലാം

ഇന്ത്യയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയ കാര്‍ ഏതാണെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം മഹീന്ദ്ര XEV 9e എന്നായിരിക്കും. ഇത് ഒരു ഇലക്ട്രിക് എസ്‌യുവിയാണ്. മഹീന്ദ്ര പുറത്തിറക്കിയ ആദ്യ ബോണ്‍ ഇലക്ട്രിക് കാറുകളില്‍ ഒന്നായ ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗമാണ് പ്രചാരം നേടുന്നത്. സാധാരണക്കാര്‍ക്കൊപ്പം സെലിബ്രിറ്റികളും ഈ കാര്‍ വാങ്ങാന്‍ വേണ്ടി മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഗീത മാന്ത്രികനായ എആര്‍ റഹ്‌മാന്‍ ഈ കാര്‍ സ്വന്തമാക്കിയത്. ഈ കാറിന്റെ സൗണ്ട് ഡിസൈന്‍ ചെയ്ത മദ്രാസ് മൊസാര്‍ട്ട് ഈ കാര്‍ വില കൊടുത്ത് വാങ്ങുകയായിരുന്നു. ഇപ്പോഴും മഹീന്ദ്ര XEV 9e വാങ്ങനെത്തുന്ന സെലിബ്രിറ്റികളുടെ നിര അവസാനിച്ചിട്ടില്ല.

പ്രശസ്ത നടിയും മോഡലുമായ കുബ്ര സേത്ത് (Kubbra Sait) മഹീന്ദ്ര XEV 9E ഇലക്ട്രിക് കാര്‍ വാങ്ങിയിരിക്കുകയാണ്. കാര്‍ ഡെലിവറി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കുബ്ര സേത്ത് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുത്തന്‍ ഇലക്ട്രിക് കാറിന്റെ താക്കോല്‍ കൈയ്യില്‍ കിട്ടിയ നടി അതീവ സന്തോഷവതിയായാണ് കാണപ്പെട്ടത്. ഇലക്ട്രിക് എസ്‌യുവി ഡെലിവറിയെടുക്കാന്‍ കുബ്ര സേത്തിന്റെ സുഹൃത്തും ഷോറൂമില്‍ എത്തിയിരുന്നു.

kubbra sait buy mahindra xev 9e

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നിന്ന് ഇത് നടിയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണെന്ന് മനസ്സിലാക്കാം. ടാങ്കോ റെഡ് ഷെയ്ഡിലുള്ള ഇവിയാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. മഹീന്ദ്ര കാറിന്റെ ടോപ് സ്‌പെക് പായക്ക് 3 വേരിയന്റിന്റെ ഡെലിവറിയാണ് ആരംഭിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ നടി ഇതേ വേരിയന്റാണ് വാങ്ങിയിരിക്കുന്നതെന്ന് അനുമാനിക്കാം.

ദുബായിലെ മൈക്രോസോഫ്റ്റില്‍ സാധാരണ ജീവനക്കാരരിയായാണ് കുബ്ര തന്റെ കരിയര്‍ ആരംഭിച്ചത്. ഇതിനു ശേഷം അവര്‍ മോഡലിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഈ മേഖലയില്‍ വിവിധ അവാര്‍ഡുകള്‍ നേടിയ അവര്‍ 2009-ല്‍ ഇന്ത്യന്‍ ഗ്ലോബല്‍ ബ്യൂട്ടി മത്സരത്തില്‍ 'മിസ് പേഴ്‌സണാലിറ്റി' അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. മാത്രമല്ല, 2013-ല്‍ ഇന്ത്യയിലെ 'മികച്ച വനിതാ എംസി' അവാര്‍ഡും അവര്‍ നേടി. നെറ്റ്ഫ്‌ലിക്‌സ് ഷോയായ 'സേക്രഡ് ഗെയിംസില്‍' ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായ കുക്കൂവിനെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ രംഗത്ത് ശ്രദ്ധേയയായത്.

kubbra sait buy mahindra xev 9e

മഹീന്ദ്ര XEV 9E ഇലക്ട്രിക് എസ്‌യുവിയുടെ വില 21.90 ലക്ഷം ലം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 30.50 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വില മാത്രമാണ് ഇത്. ഈ കാര്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു: 59 kWh, 79 kWh.

ചെറിയ ബാറ്ററി പായ്ക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 542 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. വലിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച വേരിയന്റുകള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 656 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മഹീന്ദ്രയില്‍ നിന്നുള്ള ഈ പുതിയ കാര്‍ റേഞ്ചിന്റെ കാര്യത്തില്‍ മാത്രമല്ല, ആഡംബര സവിശേഷതകളുടെ കാര്യത്തിലും മുന്നിട്ട് നില്‍ക്കുന്നു.

kubbra sait buy mahindra xev 9e

ഡാഷ്ബോര്‍ഡില്‍ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകള്‍ പോലുള്ള പ്രീമിയം സവിശേഷതകളുമായി വരുന്ന 'സിനിമാസ്‌കോപ്പ് കോക്ക്പിറ്റ്', പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍, വിഷന്‍എക്‌സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA (മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍), ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് കാറിലെ ശ്രദ്ധേയമായ സവിശേഷതകള്‍.

സീറ്റ് വെന്റിലേഷനോട് കൂടിയ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.യാത്രക്കാരുടെ സുരക്ഷക്കായി ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ എന്നിവയും നല്‍കിയിട്ടുണ്ട്.

കുബ്രയെയും എആര്‍ റഹ്‌മാനെയും കൂടാതെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, നടന്‍ ജാവേദ് ജാഫ്രി, അജയ് ദേവ്ഗണിന്റെ അനന്തിരവനും സംവിധായകനുമായ ഡാനിഷ് ദേവ്ഗണ്‍ തുടങ്ങിയ സെലിബ്രിറ്റികളും ഇതേ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല മഹീന്ദ്ര മുന്‍ എംഡിയും സിഇഒയുമായിരുന്ന പവന്‍ കുമാര്‍, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ, സ്വിച്ച് മൊബിലിറ്റി സിഇഒ മഹേഷ് ബാബു, ശിവസേന എംപി മിലിന്ദ് ദേവ്‌റ എന്നിവരാണ് എസ്‌യുവി സ്വന്തമാക്കിയ മറ്റ് പ്രമുഖര്‍.

More from DriveSpark

Article Published On: Monday, April 21, 2025, 18:00 [IST]
English summary
Actress kubbra sait took delivery of her brand new mahindra xev 9e electric suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X