5 വര്‍ഷത്തിലേറെ ഗ്യപ്പ് എടുത്തിട്ടും മമ്മൂട്ടിയുടെ അത്രേം പ്രതിഫലം വാങ്ങുന്ന നടി! വാങ്ങിയത് 6 കോടിയുടെ ഫെറാറി
ബോളിവുഡിന്റെ സ്വപ്‌ന നായികയായിരുന്ന മാധുരി ദീക്ഷിതിനെ അറിയാത്ത നയന്റീസ് കിഡ്‌സ് കുറവായിരിക്കും. 1980-കളില്‍ ബോളിവുഡ് അടക്കി ഭരിച്ച നായികയാണ് മാധുരി ദീക്ഷിത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഹിന്ദി സിനിമ ലോകത്ത് സ്വന്തമായി ഒരു സിംഹാസനം നേടിയെടുത്ത മാധുരി മുന്‍നിര താങ്ങളുടെയെല്ലാം നായികയായി വിലസി. അഭിനയ വൈദഗ്ധ്യത്തിന് പുറമെ ബോളിവുഡിലെ ഏറ്റവും മികച്ച നര്‍ത്തകിമാരില്‍ ഒരാള്‍ കൂടിയാണ് മാധുരി. അതുകൊണ്ട് തന്നെ ഡാന്‍സ് പ്രമേയമായി വന്ന മികച്ച ചിത്രങ്ങളിലെല്ലാം അവര്‍ വേഷമിട്ടിരുന്നു. മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തില്‍ മയങ്ങി വീണവരില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുണ്ട്.
ഇന്ത്യന്‍ പിക്കാസോ എന്നറിയപ്പെടുന്ന ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ മാധുരിയുടെ കടുത്ത ആരാധകനാണ്. നടിയുടെ 'ഹം ആപ്‌കേ ഹേം കോന്‍' എന്ന സിനിമ 67 തവണയാണ് എംഎഫ് ഹുസൈന്‍ കണ്ടത്. കൂടാതെ നടി 2007-ല്‍ തിരിച്ചുവരവ് നടത്തിയ 'ആജാ നച്ലെ' കാണാന്‍ ദുബായിലെ ഒരു തിയേറ്റര്‍ മൊത്തമായി എംഫ് ഹുസൈന്‍ ബുക്ക് ചെയ്തതും വാര്‍ത്തയായിരുന്നു.

സെലിബ്രിറ്റികള്‍ അടക്കം പിന്നാലെയുണ്ടായിരുന്നുവെങ്കിലും മാധുരി ദീക്ഷിതിന്റെ ഹൃദയം കവര്‍ന്നത് ഒരു ഹൃദയ ശസ്ത്രക്രിയ വിദഗ്ദനായിരുന്നു. പേര് ഡോക്ടര്‍ ശ്രീറാം നേനെ. 1999-ല്‍ വിവാഹിതയായ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന മാധുരി ഭര്‍ത്താവിനും മക്കള്‍ക്കുമെപ്പം യുഎസിലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരിച്ചെത്തിയ നടി ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.
2024-ലെ ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ 'ഭൂല്‍ ഭുലയ്യ 3' ആയിരുന്നു അവരുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഡിഎന്‍എ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം ഹൊറര്‍-കോമഡി ചിത്രത്തില്‍ അഭിനയിച്ചതിന് 5 മുതല്‍ 8 കോടി രൂപ വരെ മാധുരിക്ക് പ്രതിഫലം ലഭിച്ചു. അതായത് മലയാളത്തിലെ സൂപ്പര്‍ താരമായ മമ്മൂട്ടിയുടെ അത്രയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ വരും ഇത്.

മാധുരി ദീക്ഷിതിന്റെ ആസ്തി 250 കോടി രൂപയാണെന്ന് ദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസും പൊതുവില്‍ ലഭ്യമായ ഡാറ്റയും പറയുന്നു. സെലിബ്രിറ്റി ദമ്പതികള്‍ തങ്ങളുടെ സമ്പത്തിന്റെ വലിയൊരു പങ്കും റിയല്‍ എസ്റ്റേറ്റിലും ഹൈ-എന്‍ഡ് കാറുകളിലുമാണ് നിക്ഷേപിക്കുന്നത്. 2.5 കോടിയിലധികം വിലയുള്ള മെര്‍സിഡീസ്-മെയ്ബാക്ക് S560 ഫീച്ചര്‍ ചെയ്യുന്ന ദീക്ഷിതിന്റെ കാര്‍ ശേഖരം ഇതിനകം തന്നെ ശ്രദ്ധേയമാണ്.
റേഞ്ച് റോവര്‍ വോഗ് (2.31 കോടി മുതല്‍ 3.41 കോടി വരെ), പോര്‍ഷ 911 ടര്‍ബോ S (3.35 കോടി) എന്നിവയാണ് ദമ്പതികളുടെ ഗരാജിലെ മറ്റ് വാഹനങ്ങള്‍. മാധുരിയുടെ ശേഖരത്തിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ സ്‌കോഡ് ഒക്ടാവിയ VRS ആണ്. 26.29 ലക്ഷം രൂപ വരെയാണ് കാറിന്റെ വില. ഇപ്പോള്‍ ഒരു പുത്തന്‍ ഫെറാറി കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ ഗരാജ് വലുതാക്കിയിരിക്കുകയാണ് മാധുരി.

ഏകദേശം 6 കോടി രൂപ വില വരുന്ന ഫെറാറി 296 GTS റോസോ കോര്‍സയാണ് മാധുരി ഏറ്റവും പുതുതായി വാങ്ങിയത്. ഒരു ബില്‍ഡിംഗില്‍ നിന്ന് പുറത്ത് വന്ന് പുത്തന്‍ 2 സീറ്റര്‍ കൂപ്പെ ഓടിച്ച് പോകുന്ന കപ്പിള്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫെറാറി 296 GTS റോസോ കോര്‍സ കണ്‍വേര്‍ട്ടബിള്‍ കാര്‍ ഒരൊറ്റ വേരിയന്റിലാണ് വാങ്ങാന്‍ സാധിക്കുക. 14 നിറങ്ങളില്‍ ഇത് തെരഞ്ഞെടുക്കാം.
MH 01 EX 0006 എന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റ് പേറുന്ന റെഡ് കളറിലുള്ള കാര്‍ 2025 ജനുവരി ഏഴിനാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 14 നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. ഫെറാറി 296 GTS മോഡലിന്റെ 663 bhp 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. ലിറ്ററിന് 10 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.
2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ 0-100 kmph വേഗത കൈവരിക്കും. ഫെറാറി 296 GTS-ന് ഡ്രൈവര്‍ ഫാക്കസ്ഡ് കണ്‍ട്രോളുകള്‍, ഒരു പാസഞ്ചര്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍, അല്‍കന്റാര പൊതിഞ്ഞ ഇലക്ട്രിക് സീറ്റുകള്‍, ടച്ച് കപ്പാസിറ്റീവ് സൈഡ് പാനല്‍ കണ്‍ട്രോളുകള്‍ എന്നിവയോടുകൂടിയ ഫുള്‍ ഡിജിറ്റല്‍ കോക്ക്പിറ്റ് ഉണ്ട്. പ്രൊഫഷണല്‍ വശം നോക്കുമ്പോള്‍ സുരേഷ് ത്രിവേണിയുടെ അടുത്ത പ്രോജക്റ്റിലാണ് അവര്‍ അഭിനയിക്കാന്‍ പോകുന്നത്. ത്രിപ്തി ദിമ്രിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








