തുടങ്ങിയത് മോളിവുഡില്‍, വളര്‍ത്തിയത് കോളിവുഡ്! ഥാര്‍ റോക്‌സ് സ്വന്തമാക്കി RDX നായിക

2024-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍ റോക്‌സ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തിലെ മുന്‍നിര മോഡലായ ഥാറിന്റെ 5 ഡോര്‍ പതിപ്പാണ് റോക്‌സ്. 2024 ഓഗസ്റ്റില്‍ കൊച്ചിയില്‍ നടന്ന ഇവന്റില്‍ വെച്ചാണ് റോക്‌സ് പുറത്തിറക്കിയത്. പോയ വര്‍ഷം നിരവധി അവാര്‍ഡുകളാണ് റോക്‌സ് നേടിയെടുത്തത്. സാധാരണക്കാര്‍ക്കൊപ്പം നിരവധി സെലിബ്രിറ്റികളെയും ആകര്‍ഷിക്കാന്‍ ഈ കാറിനായി. മോളിവുഡിലും നിരവധി സെലിബ്രിറ്റികളും ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി മലയാളത്തിലും തമിഴിലും തിളങ്ങിയ ഒരു യുവനടി ഈ കാര്‍ ഇപ്പോള്‍ സ്വന്തം ഗരാജിലെത്തിച്ചിട്ടുണ്ട്. ആ യുവ സുന്ദരി ആരാണെന്ന് നോക്കാം.

ആദ്യം നമുക്ക് ഥാര്‍ റോക്‌സിനെ കുറിച്ച് പറയാം. 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗുകള്‍ വാരിക്കൂട്ടിയ റോക്സ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ്. 6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നിങ്ങനെ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

mahima nambiar buys mahindra thar roxx

റോക്സ് ഐവറി, മോക്ക ബ്രൗണ്‍ എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്സിന് വലിപ്പം കൂടുതലാണ്. '6-പാക്ക്' ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവയാണ് റോക്‌സിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. നിരവധി മോഡേണ്‍ ഫീച്ചറുകളും ഈ കാറിന്റെ അകത്തളത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകള്‍ എന്നിവയാണ് ഈ കാറില്‍ പായ്ക്ക് ചെയ്തിരിക്കുന്ന പ്രധാന ഫീച്ചറുകള്‍.

mahindra thar roxx white

സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

2.2 ലിറ്റര്‍ എംഹോക് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിനുകളാണ് മഹീന്ദ്ര ഥാര്‍ റോക്‌സിന് തുടിപ്പേകുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ഈ ഓഫ്‌റോഡര്‍ എസ്‌യുവി വാങ്ങാം. ഡീസല്‍ പവര്‍ട്രെയിനിനൊപ്പം മാത്രമാണ് ഫോര്‍-വീല്‍ ഡ്രൈവ്‌ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നത്. ഥാര്‍ റോക്‌സ് RWD പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

mahima nambiar buys mahindra thar roxx

ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് 4WD വേരിയന്റിന് 23.09 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നീ 5 ഡോര്‍ ഓഫ്‌റോഡര്‍ എസ്‌യുവികളുമായാണ് റോക്‌സ് നേരിട്ട് ഏറ്റുമുട്ടുന്നത്. അതേസമയം ഇന്ത്യയിലെ ജനപ്രിയ മിഡ്സൈസ് എസ്‌യുവികള്‍ക്കും റോക്സ് വെല്ലുവിളിയാകും.

ഇപ്പോള്‍ ഈ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് യുവ മലയാളി നടിയായ മഹിമ നമ്പ്യാര്‍. എവറസ്റ്റ് വൈറ്റ് നിറത്തിലുള്ള കാർ ആണ് മഹിമ തെരഞ്ഞെടുത്തിരിക്കുന്നത്. മഹിമയുടെ പേരിലുള്ള ഫാൻ പേജുകളിൽ ഒന്നാണ് താരം പുത്തൻ കാർ വാങ്ങിയ കാര്യം അറിയിച്ചിരിക്കുന്നത്. 15ാം വയസ്സില്‍ ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കാര്യസ്ഥനിലൂടെയാണ് മഹിമ നമ്പ്യാര്‍ വെള്ളിത്തിരയിൽ അരങ്ങേറിയത്. ശേഷം ചെറിയ ഗ്യാപ്പിട്ട ശേഷം രണ്ടാം വരവ് കോളിവുഡിലൂടെയായിരുന്നു.

mahima nambiar buys mahindra thar roxx

അസുരഗുരു, മഗമുനി, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിത ചിത്രമായ 800 എന്നീ സിനിമകളിലെ ശക്തമായ പ്രകടനത്തിലൂടെ തമിഴകത്തെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി. ഇടക്ക് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്, മധുരരാജ, വാലാട്ടി എന്നീ ചിത്രങ്ങളിലൂടെ ക്യാരക്ടര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മലയാളികള്‍ ഏറ്റെടുത്തത് 'ആര്‍ഡിഎക്‌സ്' എന്ന ചിത്രത്തിലെ നായികാ വേഷമാണ്. ആര്‍ഡിഎക്‌സിലെ വേഷത്തിന് ശേഷമാണ് പലരും മഹിമ മലയാളിയാണെന്ന് പോലും അറിഞ്ഞത്.

ഇന്ന് തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയയയാണ് ഈ കാസര്‍ഗോഡുകാരി. ഇതിനകം തമിഴിലും മലയാളത്തിലുമായി 25-ഓളം ചിത്രങ്ങളില്‍ നടി വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മഹിമയുടെ 'ബ്രോമാന്‍സ്' എന്ന ചിത്രവും ബോക്‌സ്‌ഒോഫീസില്‍ ശ്രദ്ധ നേടിയിരുന്നു. സൂരി നായകനാവുന്ന 'മണ്ടാടി' എന്നതാണ് തമിഴില്‍ ഇനി പുറത്തിറങ്ങാനുള്ള സിനിമ. കരിയറില്‍ ഉയരം കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ കുടുതല്‍ വാഹനങ്ങള്‍ വാങ്ങാനും മഹിമക്ക് സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Monday, April 21, 2025, 11:21 [IST]
English summary
Actress mahima nambiar buys brand new mahindra thar roxx
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X