51-ാം വയസിലും യുവനടിമാരെ വെല്ലുന്ന ഫിറ്റ്‌നസുള്ള സുന്ദരി! സ്വന്തമാക്കിയത് കോടികളുടെ റേഞ്ച് റോവര്‍
ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്ക് ആഡംബരപൂര്‍ണമായ കാറുകളോടുള്ള പ്രണയം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബോളിവുഡ് സെലിബ്രിറ്റികള്‍ സ്‌റ്റൈലായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അവരുടെ വാഹനങ്ങളും വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നു. ബോളിവുഡ് നടിമാരില്‍ ഭൂരിഭാഗവും വലിയ ലക്ഷ്വറി കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ലംബോര്‍ഗിനി, പോര്‍ഷ മുതല്‍ റോള്‍സ് റോയ്സ്, ഔഡി വരെയുള്ള ബ്രാന്‍ഡുകളെല്ലാം ബി ടൗണ്‍ സുന്ദരിമാര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യയിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍. ബോളിവുഡിലെ ഒരു പ്രമുഖ നടി ഇപ്പോള്‍ പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.
ആഡംബരം, പ്രകടനം, മികച്ച റോഡ് പ്രസൻസ് എന്നിവ സമ്മേളിക്കുന്നത് കാരണം റേഞ്ച് റോവര്‍ സെലിബ്രിറ്റികള്‍ക്കും പ്രമുഖര്‍ക്കും ഇടയിലെ ഒരു ജനപ്രിയ ചോയ്‌സാണ്. ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, നിമ്രത് കൗര്‍, ആദിത്യ റോയ് കപൂര്‍, സോനം കപൂര്‍, പൂജ ഹെഗ്ഡെ, കാര്‍ത്തിക് ആര്യന്‍, രണ്‍ദീപ് ഹൂഡ എന്നീ പ്രമുഖര്‍ ഇതിനോടകം റേഞ്ച് റോവര്‍ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് മലൈക അറോറ (Malaika Arora). ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത നടിയാണ് മലൈക അറോറ. പ്രശസ്ത ഫാഷന്‍ ഐക്കണ്‍, ഫിറ്റ്‌നസ് പ്രേമി, മോഡല്‍, നടി, റിയാലിറ്റി ഷോ ജഡ്ജ്, ചലച്ചിത്ര നിര്‍മ്മാതാവ്, സംരംഭക എന്നിങ്ങനെ വിവിധ റോളുകളില്‍ ഒരേസമയം തിളങ്ങുകയാണ് അവര്‍. ഇനിയും മനസ്സിലാകാത്തവര്‍ക്ക് മണിരത്‌നത്തിന്റെ ക്ലാസിക് സിനിമയായ ദില്‍സേയില്‍ 'ഛയ്യ ഛയ്യ' എന്ന ഹിറ്റ് ഗാനത്തിന് ഷാരൂഖ് ഖാനോടൊപ്പം നൃത്തം ചവിട്ടിയ പെണ്‍കുട്ടിയെ ഓര്‍ത്താല്‍ മതി.
സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചന ശേഷം വിവിധ മേഖലകളില്‍ കൈവെച്ച് ഉയരങ്ങള്‍ കീഴടക്കുകയാണ് മലൈക. തന്നേക്കാള്‍ പ്രായത്തില്‍ ഇളയ അര്‍ജുന്‍ കപൂറുമായുള്ള പ്രണയവും വേര്‍പിരിയലും വിവാദങ്ങളുമൊന്നും അവരെ തളര്‍ത്തിയില്ല. അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ആരോഗ്യം, ജീവിതശൈലി, വെല്‍നസ് മേഖലകളിലേക്ക് കടന്നുകൊണ്ട് നടി തന്റെ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്തു.
വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനോടകം ഏകദേശം 100 കോടിയുടെ ആസ്തിയാണ് മലൈകക്കുള്ളത്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB, ബിഎംഡബ്ല്യു 7 സീരീസ് 730Ld DPE സിഗ്‌നേച്ചര്‍, ഔഡി Q7, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വില കൂടിയ കാറുകളും നടിയുടെ ഗരാജിലുണ്ട്. ഇതിനോടകം ബ്രിട്ടീഷ് എസ്‌യുവി ഉപയോഗിച്ച് പരിചയമുള്ള മലൈക ഇപ്പോള്‍ പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
നടി പുത്തന്‍ കാറിന് സമീപത്ത് നില്‍ക്കുന്ന വീഡിയോ ഇന്‍സ്റ്റന്റ് ബോളിവുഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വ്യത്യസ് വേരിയന്റുകളില്‍ എത്തുന്ന റേഞ്ച് റോവറിന് ഇന്ത്യയില്‍ 2.75 കോടി മുതല്‍ 4.80 കോടി രൂപ വരെയാണ് വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം തെരഞ്ഞെടുക്കാനാവും. ഇതില്‍ ഏത് മോഡലാണ് മലൈക വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമല്ല. താല്‍ക്കാലിക നമ്പര്‍പ്ലേറ്റാണ് എസ്‌യുവിയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

റേഞ്ച് റോവര്‍ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിന് 523 PS പവറില്‍ 750 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ എഞ്ചിനാണ് വരുന്നത്. അതേസമയം ഡീസല്‍ പതിപ്പില്‍ 346 PS പവറില്‍ 700 Nm ടോര്‍ക്ക് സൃഷ്ടിക്കുന്ന 3.0 ലിറ്റര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. നിരവധി ആഡംബര സവിശേഷതകളുള്ള വിശാലമായ ഇന്റീരിയറാണ് റേഞ്ച് റോവറിന് ലഭിക്കുന്നത്.
പുതിയ 13.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോര്‍ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, പിന്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകള്‍. ഇതുകൂടാതെ പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ്, 35-സ്പീക്കര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം പോലെയുള്ള ഫീച്ചറുകളും ലഭിക്കുന്നു.
കൗണ്ടര്‍ ക്യാന്‍സലിംഗ് സിഗ്‌നലുകള്‍ ഉപയോഗിച്ച് വീല്‍ വൈബ്രേഷനുകള്‍, ടയര്‍ ശബ്ദം, എഞ്ചിന്‍ ശബ്ദങ്ങള്‍ എന്നിവ ഫില്‍ട്ടര്‍ ചെയ്യുന്ന ആക്ടിവ് നോയ്സ് ക്യാന്‍സലേഷനും മലൈക വാങ്ങിയ എസ്‌യുവിയുടെ പ്രത്യേകതകളാണ്. ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷനും ഓള്‍ ടെറെയ്ന്‍ പ്രേഗ്രസ് കണ്‍ട്രോള്‍ എന്നിവയാണ് റേഞ്ച് റോവര്‍ ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് പ്രത്യേകതകള്‍. ജിഎസ്ടി ഇളവ് കാരണം ഇവയുടെ വില കുറയുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ റേഞ്ച് റോവര്‍ ഉടമകളാകുന്നത് നമുക്ക് കാണാം.


Click it and Unblock the Notifications








