ദുൽഖറിൻ്റെ ലക്കി നായിക; ഫെമിന മിസ് ഇന്ത്യ വന്നിറങ്ങിയത് ടൊയോട്ടയുടെ ജനപ്രിയ എംപിവിയിൽ

സെലിബ്രിറ്റികൾ പുതിയ വാഹനം വാങ്ങുന്നത് വലിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ച് ബോളിവുഡിൽ. ചില നായികമാരൊക്കെ അഭിനയിക്കുന്ന പടം ഹിറ്റായാൽ പുതിയ വാഹനം വാങ്ങുന്നതാണ് പതിവ്. അതും വില കൂടിയ ആഡംബര വാഹനം ആയിരിക്കും വാങ്ങുക. ലക്കി ഭാസ്കറിലൂടെ ജനങ്ങളുടെ മനസിലേക്ക് കയറികൂടിയ സുന്ദരിയാണ് മീനാക്ഷി ചൗധരി. ഫെമിന മിസ് ഇന്ത്യ 2018-ൽ ഹരിയാന സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കൊണ്ട് മീനാക്ഷി ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇൻ്റർനാഷണൽ വിജയി ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മീനാക്ഷി ഇന്നോവ ക്രിസ്റ്റയിൽ വന്നിറങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ജനപ്രിയ എംപിവിയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ക്രിസ്റ്റ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുക. എന്നിരുന്നാലും സാധാരണ ഉപഭോക്താക്കളും ടാക്‌സിക്കാരും ഇന്നും ഇന്നോവ തേടി എത്തുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX, GX പ്ലസ്, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. 7, 8 സീറ്റര്‍ പതിപ്പുകളില്‍ ഇത് ലഭ്യമാണ്.

Meenakshi Chaudhary innova crysta

8 സീറ്റര്‍ പതിപ്പിന് 21.44 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX പ്ലസ് വേരിയന്റില്‍ ഓട്ടോ ഫോള്‍ഡിംഗ് ഔട്ട്സൈറ്റ് റിയര്‍വ്യൂ മിററുകള്‍ (ORVM), ഫാബ്രിക് സീറ്റുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഡയമണ്ട് കട്ട് അലോയി വീലുകള്‍, വുഡന്‍ പാനലുകള്‍, പ്രീമിയം ഫാബ്രിക് സീറ്റുകള്‍ എന്നിവ ഈ വേരിയന്റിന്റെ പ്രത്യേകതകളാണ്.

ഇന്നോവ ക്രിസ്റ്റയുടെ GX പ്ലസിന് റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മൂന്ന് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC) എന്നീ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു. 148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഇന്നോവ വേണ്ടവര്‍ ഹൈക്രോസ് മോഡല്‍ തെരഞ്ഞെടുക്കേണ്ടി വരും. ക്രിസ്റ്റക്ക് ലിറ്ററിന് 14 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ ഉണ്ട്. വിശ്വാസ്യത, വിശാലമായ ഇന്റീരിയര്‍, ശക്തമായ പെര്‍ഫോമന്‍സ്, യാത്രസുഖം എന്നിവയുടെ ഫലമായി ക്രിസ്റ്റ ഇന്നും ഒരു ഫാമിലി കാര്‍ നോക്കുന്നവര്‍ക്കും ഫ്‌ലീറ്റ് സര്‍വീസുകള്‍ക്കും പ്രിയപ്പെട്ട മോഡലായി നിലനില്‍ക്കുന്നു.

ഇന്നോവ ക്രിസ്റ്റയുടെ ZX വേരിയന്റിന് 27,000 രൂപയുടെ വില വർധനവാണ് നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം ഡീസൽ എംപിവിയുടെ VX വേരിയന്റിന് ഇപ്പോൾ 25,000 രൂപയും കമ്പനി വർധിപ്പിക്കുകയുണ്ടായി. എന്നാൽ GX പ്ലസ് മോഡൽ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള വിലയേക്കാൾ 22,000 രൂപ കൂടുതൽ നൽകേണ്ടിവരും. ഇന്നോവ ക്രിസ്റ്റയുടെ എൻട്രി ലെവൽ GX വേരിയന്റിന്റെ വിലയിൽ ടൊയോട്ട ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

Meenakshi Chaudhary innova crysta

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റാൻഡേർഡായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, 7 എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം ലഭിക്കും. അടുത്തിടെ ക്രിസ്റ്റയുടെ കൂടുതൽ പരുക്കനാക്കായ തഷാൻ എഡിഷനും ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചിരുന്നു. അധിക ആക്‌സസറികൾ നൽകി എംപിവിയെ കളറാക്കിയിരിക്കുന്ന മോഡലാണിത്.

Meenakshi Chaudhary innova crysta

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 14, 2025, 15:45 [IST]
English summary
Actress meenakshi chaudhary spotted in toyota innova crysta viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X