100 കോടി ജസ്റ്റ് മിസായ ദുല്‍ഖര്‍ പടത്തിലെ നായിക! കോടികളുടെ ആഡംബര കാറില്‍ കറങ്ങുന്ന സുന്ദരിയെ അറിയുമോ?

ഇന്ത്യക്കാരുടെ ജനപ്രിയ ആഡംബര കാര്‍ ബ്രാന്‍ഡാണ് മെര്‍സിഡീസ് ബെന്‍സ്. മുമ്പ് കാലത്ത് സമ്പന്നരും സെലിബ്രിറ്റികളും മത്മ്രായിരുന്നു ബെന്‍സ് കാര്‍ വാങ്ങിയിരുന്നതെങ്കില്‍ ജര്‍മന്‍ ബ്രാന്‍ഡിന്റെ വണ്ടികള്‍ വാങ്ങുന്ന യംഗ് പ്രഫഷനലുകളുടെ എണ്ണവും കൂടി വരികയാണ്. മെര്‍സിഡീസിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്ന് മനസ്സിലാക്കാന്‍ അവര്‍ ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കിയ കാറുകളുടെ എണ്ണം നോക്കിയാല്‍ മതി. 2024-ല്‍ മെര്‍സിഡീസ് ഡസനിലേറെ കാറുകളാണ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic. ഇത് ഒരു ആഡംബര സെഡാന്‍ കാറാണ്.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാര്‍ നിലവില്‍ 1.86 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്സ് ഷോറൂം വിലയാണ്. ഈ ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 2.10 കോടി രൂപ പൊടിക്കണം. ഒരു പ്രമുഖ നടി ഈ വിലകൂടിയ കാര്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. മലയാളികള്‍ക്കടക്കം സുപരിചിതയായ നടിയാണ് അത്. അത് ആരാണെന്ന് നോക്കാം.

mrunal thakur spotted in mercedes s4504

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവിന്റെ പാരാമ്പര്യം അവകാശപ്പെടാതെ സ്വപ്രയ്ത്‌നത്താല്‍ ഇന്‍ഡസ്ട്രിയില്‍ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ നടനാണ് ഡിക്യു, കുഞ്ഞിക്ക എന്നെല്ലാം ആരാധകര്‍ ഇഷ്ടത്തോടെ വിളിക്കുന്ന നടന്‍. 'ലക്കി ഭാസ്‌കര്‍' എന്ന ചിത്രത്തിന്റെ ബ്ലോക്ക്്ബസ്റ്റര്‍ വിജയത്തോടെ ടോളിവുഡില്‍ ഹാട്രിക് ഹിറ്റടിക്കുന്ന നടനായി ദുല്‍ഖര്‍ മാറിയിരുന്നു. മഹാനടി, സീതാരാമം എന്നിവയായിരുന്നു ലക്കി ഭാസ്‌കറിന് മുമ്പ് തെലുഗു നാട്ടില്‍ വന്‍ വിജയം നേടിയ ദുല്‍ഖര്‍ സിനിമകള്‍.

ഇതില്‍ സീതാരാമം എന്ന സിനിമ മലയാളികളും ഏറ്റെടുത്തിരുന്നു. 98 കോടിയോളം രൂപയാണ് ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വാരിയത്. ഇതില്‍ നായികയായി അഭിനയിച്ച മൃണാള്‍ ഠാക്കൂറിനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. മഹാരാഷ്ട്ര സ്വദേശിനിയായ മൃണാള്‍ ഠാക്കൂറും നാനിയും അഭിനയിച്ച 'ഹായ് നന്ന' എന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടിയിരുന്നു. പ്രധാനമായും ഹിന്ദി, തെലുഗു ചിത്രങ്ങളിലാണ് വേഷമിടുന്നതെങ്കിലും മലയാളികള്‍ക്കടക്കം സുപരിചിതയാണ് മൃണാള്‍. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായ കല്‍ക്കിയിലും അവര്‍ അതിഥി വേഷം ചെയ്തിരുന്നു.

mrunal thakur spotted in mercedes s4504

പലപ്പോഴും ഹോട്ട് ലുക്കില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ഇപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാറില്‍ മൃണാല്‍ ഠാക്കൂര്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ വൈറലാകുകയാണ്. മൃണാള്‍ ഠാക്കൂര്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോള്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വീഡിയോ വൈറലാകാനുള്ള മറ്റൊരു കാരണം മൃണാള്‍ ഠാക്കൂറിന്റെ കൈയ്യിലുള്ള ബാഗാണ്. ഇതിന്റെ വില ഏകദേശം 31,000 രൂപയോളം വരും.

നടിയുടെ പക്കലുള്ള മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic കാറിന് 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പരമാവധി 362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

mrunal thakur spotted in mercedes s4504

64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, നാപ്പാ ലെതര്‍ ഉള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന കാര്‍ മോഡല്‍ തേടുന്നവര്‍ക്കുള്ള ഉത്തരമായി ഇത് മാറുന്നു.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 7 സീരീസ് 740i M സ്പോര്‍ട്ടുമായി മത്സരിക്കുന്നു. ഈ രണ്ട് കാറുകളും ബിസിനസുകാര്‍ക്കും സിനിമ രംഗത്തുള്ള സെലിബ്രിറ്റികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വൈറല്‍ വീഡിയോയില്‍ കണ്ട ബെന്‍സ് കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട അക്കോര്‍ഡ് തുടങ്ങിയ കാറുകളും മൃണാളിന്റെ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Saturday, November 30, 2024, 12:08 [IST]
English summary
Actress mrunal thakur seen in mercedes benz s class s450 4matic video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X