ഇന്‍സല്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റാക്കിയ നടി! അമ്മക്ക് ബെന്‍സ് വാങ്ങിക്കൊടുത്ത സുന്ദരിയെ മലയാളിക്കും ഇഷ്ടം
ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ളം' (2021) എന്ന സിനിമ എല്ലാര്‍ക്കും ഓര്‍മയുണ്ടാകും. ആ സിനിമയില്‍ നടന്‍ സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രം നായകനായ മുരളിയോട് പറയുന്ന ഒരു ഡയലോഗ് ഇന്നും ഇന്‍സ്റ്റഗ്രാം റീലുകളില്‍ നിറഞ്ഞോടുന്നുണ്ട്. 'ഇന്‍സല്‍ട്ടാണ് മുരളീ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്' എന്ന ആ ഡയലോഗിന്റെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഇത് പലര്‍ക്കും നല്‍കിയ മോട്ടീവേഷന്‍ ചില്ലറയൊന്നുമല്ല. സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ അപമാനം ഒരു പ്രചോദനമായെടുത്ത് ജീവിതത്തില്‍ വിജയിച്ച ഒത്തിരി പേരുടെ ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്.
ചിലര്‍ അപമാനങ്ങളില്‍ തളര്‍ന്ന് പോകുമ്പോള്‍ മറ്റ് ചിലര്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനമാക്കി എടുക്കും. ഒരിക്കല്‍ തന്റെ അമ്മയെ ബന്ധുക്കള്‍ കാറില്‍ ഇരിക്കാന്‍ അനുവദിക്കാതെ അപമാനിച്ച് വിട്ടേേപ്പാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ കാര്‍ അവര്‍ക്ക് വാങ്ങിക്കൊടുത്ത് പകരം വീട്ടിയ ഒരു അഭിനേത്രിയുണ്ട്. മലയാളികള്‍ക്കടക്കം സുപരിചിതയായ ആ നടി തന്റെ 12-ാം വയസ്സിലെടുത്ത ശപഥം 2023-ല്‍ പൂര്‍ത്തിയാക്കി. ആ നടി ആരാണെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ജനപ്രിയ നടി ആരാണെന്ന് പറയുന്നതിന് മുമ്പേ സ്‌നേഹനിധിയായ ആ മകള്‍ അമ്മക്ക് വാങ്ങിക്കൊടുത്ത കാര്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ ആഡംബര വാഹനങ്ങളില്‍ ഒന്നായ മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S 450 4Matic ആയിരുന്നു. ഇത് ഒരു ആഡംബര സെഡാന്‍ കാര്‍ ആണ്. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ സ്വന്തമാക്കാം. ഇവിടെ താരം വാങ്ങിയത് കാറിന്റെ പെട്രോള്‍ വേരിയന്റ് ആണ്.
362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഈ കാര്‍ വെറും 5 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ജര്‍മന്‍ ബ്രാന്‍ഡ് നിജപ്പെടുത്തിയിട്ടുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഫോര്‍വീല്‍ ഡ്രൈവും സ്റ്റാന്‍ഡേര്‍ഡായി തന്നെ കാറിനൊപ്പം ഒരുക്കിയിട്ടുണ്ട്.

12.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, നാപ്പാ ലെതര്‍ ഉള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ S-ക്ലാസില്‍ ബെന്‍സില്‍ ഓഫര്‍ ചെയ്യുന്നു.
ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള അപ്‌ഹോള്‍സ്റ്ററി, MBUX കണക്റ്റഡ് കാര്‍ ടെക്, 'ഹേ മെര്‍സിഡീസ്' വോയ്സ് അസിസ്റ്റന്റ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, പ്രീമിയം ബര്‍മസ്റ്റര്‍ 3D സൗണ്ട് സിസ്റ്റം, അലക്സ ഹോം ഇന്റഗ്രേഷന്‍, റിക്ലൈന്‍ ചെയ്യാനാവുന്ന റിയര്‍ സീറ്റ്, പിന്‍ സീറ്റില്‍ കാല്‍ഫ് മസാജ് തുടങ്ങി നിരവധി സവിശേഷതകളും ഈ കാറില്‍ കാണാം. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 7 സീരീസ് 740i എം സ്പോര്‍ട് ഉള്‍പ്പെടെയുള്ള കാറുകളുമായാണ് മെര്‍സിഡീസ് S-ക്ലാസ് മത്സരിക്കുന്നത്.

ബിസിനസുകാര്‍ക്കും സിനിമാ താരങ്ങള്‍ക്കും ഇടയില്‍ വളരെ ജനപ്രിയമായ കാറുകളാണ് ഇവ. ബന്ധുക്കളോടുള്ള വാശിക്ക് കോടികള്‍ വിലയുള്ള കാര്‍ വാങ്ങി മാതാവിന് സമ്മാനിച്ച ആ നടിയുടെ പേര് മൃണാല്‍ താക്കൂര്‍ എന്നാണ്. മലയാളികള്‍ക്ക് ഇവരെ അറിയാന്‍ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ സീതാരാമത്തിലെ സീതാമഹാലക്ഷമി അല്ലെങ്കില്‍ പ്രിന്‍സസ് നൂര്‍ജഹാന്‍ എന്ന ഒറ്റ കഥാപാത്രം ഓര്‍ത്താല്‍ മതി. തെലുഗു സിനിമയാണെങ്കിലും മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച പടം കേരളക്കരയിലും നിറഞ്ഞോടിയിരുന്നു.
'ഹായ് നന്ന' എന്ന നാനി ചിത്രത്തിലും മൃണാല്‍ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ കോസ്‌മോപൊളിറ്റന്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കാറുകള്‍ ഇത്രകണ്ട് ഇഷ്ടപ്പെടാന്‍ കാരണം തന്റെ അമ്മയാണെന്ന് നടി തുറന്ന് പറഞ്ഞത്. താന്‍ ആദ്യമായി ഒരു ലക്ഷ്വറി കാര്‍ വാങ്ങിയതിന് പിന്നില്‍ തികച്ചും 'പേഴ്‌സണല്‍' ആയ ഒരു കഥയുണ്ടെന്നും അത് കുഞ്ഞുന്നാളില്‍ അമ്മക്ക് കൊടുത്ത വാക്കായിരുന്നുവെന്നും മൃണാല്‍ പറഞ്ഞു.

അന്ന് അമ്മയെ ബന്ധുക്കള്‍ അപമാനിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഞാനൊരു 'ക്രേസി' കാര്‍ വാങ്ങിത്തരും കാത്തിരിക്കൂ എന്നായിരുന്നു കുഞ്ഞു മൃണാല്‍ പറഞ്ഞത്. സിനിമയില്‍ വലിയ താരമായി മാറിയതോടെ 2023 ഫെബ്രുവരിയില്‍ താരം വാക്ക് പാലിച്ചു. അമ്മക്ക് മെര്‍സിഡീസ് സമ്മാനിച്ചപ്പോള്‍ തങ്ങള്‍ ഇരുവരും അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നുവെന്ന് നടി പറഞ്ഞു. മൃണാലിന്റെ കുടുംബത്തില്‍ ആദ്യമായി മെര്‍സിഡീസ് വാങ്ങുന്ന പെണ്‍കുട്ടിയും അവളായിരുന്നു.
ആഡംബര സെഡാന്റെ പെട്രോള്‍ മോഡലാണ് മൃണാലിന്റെ പക്കലുള്ളത്. 1.79 കോടി രൂപയോളം എക്‌സ്‌ഷോറൂം വില വരുന്ന ആഡംബര സെഡാന് മുംബൈയില്‍ ടാക്സും ഇന്‍ഷുറന്‍സും എല്ലാം ചേര്‍ത്ത് ഏകദേശം 2.25 കോടി രൂപയോളം ഓണ്‍-റോഡ് വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ കാറില്‍ നടി നിരവധി തവണ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മെര്‍സിഡീസ് കൂടാതെ ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകളും നടിയുടെ ഗരാജിലുണ്ട്.


Click it and Unblock the Notifications








