ഹോട്ടലായ ഹോട്ടലുകള്‍ കയറിയിറങ്ങുന്ന ഭക്ഷണപ്രിയ! ലക്ഷങ്ങളുടെ ബെന്‍സില്‍ കറങ്ങുന്ന സുന്ദരിയെ പിടികിട്ടിയോ?

ഇന്ത്യയിലെ സെലിബ്രിറ്റികള്‍ പൊതുവേ ആഡംബര കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നടീ-നടന്‍മാര്‍ കൂടാതെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അണിയറപ്രവര്‍ത്തകര്‍ വരെ ഇപ്പോള്‍ വില കൂടിയ കാറുകളാണ് വാങ്ങുന്നത്. ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ളവരും ഇതില്‍ പിന്നിലല്ല. ഹിന്ദി സീരിയല്‍ രംഗത്ത് താരപരിവേഷമുള്ള ഒത്തിരി നടിമാരുണ്ട്. അതില്‍ പ്രമുഖയാണ് മൂണ്‍മൂണ്‍ ദത്ത (Munmun Dutta). 'താരക് മേത്ത കാ ഓലത്ത് ചഷ്മ' എന്ന സീരിയലിലെ ബബിത അയ്യര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ദത്ത മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ആരാധകര്‍ അവരെ ബബിത ജി എന്ന് സ്‌നേഹത്തോടെ വിളിക്കുന്നു.

2022-ല്‍ ജാതി വെറി നിറഞ്ഞ പരാമര്‍ശങ്ങളുടെ പേരില്‍ നടി വിവാദങ്ങളില്‍ പെട്ടിരുന്നു. ദലിത് വിഭാഗക്കാരെ യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ നടി ക്ഷമാപണം നടത്തി കുരുക്കില്‍ നിന്ന് തടിയൂരി. ഇപ്പോള്‍ പ്രിയനടി വിലകൂടിയ കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ദത്ത മുംബൈയിലെ ഭക്ഷണശാലയിലെത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

munmun dutta spotted in mercedes a 200d

നടി മൂണ്‍മൂണ്‍ ദത്ത ഒരു ഭക്ഷണപ്രിയയാണ്. ഇക്കാരണത്താല്‍ മുംബൈ നഗരത്തിലെ വിവിധ റസ്റ്ററന്റ് സന്ദര്‍ശിക്കുന്നതിനിടെ അവര്‍ പലതവണ പാപ്പരാസികളുടെ മുന്നില്‍ പെട്ടിരുന്നു. മാത്രമല്ല ചില റസ്റ്ററന്റുകളില്‍ നടിക്ക് നിക്ഷേപവുമുണ്ട്. യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വൈറല്‍ വീഡിയോയില്‍ മൂണ്‍ മൂണ്‍ ദത്ത മെര്‍സിഡീസ് ബെന്‍സ് A ക്ലാസ് ലിമോസിനിലാണ് പോകുന്നത്. ആഡംബര കാറിന്റെ A 200d വേരിയന്റിലായിരുന്നു നടി കാണപ്പെട്ടത്.

ജര്‍മന്‍ ബ്രാന്‍ഡിന്റെ A ക്ലാസ് ലിമോസില്‍ ലൈനപ്പിലെ ടോപ് മോഡലാണ് 200d. കോസ്‌മോസ് ബ്ലാക്ക്, സ്‌പെക്ട്രല്‍ ബ്ലൂ, മൗണ്ടെയിന്‍ ഗ്രേ, പോളാര്‍ വൈറ്റ്, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മെര്‍സിഡീസ് ബെന്‍സ് A 200d കാറിന്റെ ഹൃദയം.

munmun dutta spotted in mercedes a 200d

പരമാവധി 150 PS പവറും 320 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. FWD ഡ്രൈവ്‌ട്രെയിനുമായി വരുന്ന ഈ കാര്‍ വെറും 8.4 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു. മണിക്കൂറില്‍ 227 കിലോമീറ്ററാണ് പരമാവധി വേഗത.

പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍, 7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ കാറില്‍ ലഭ്യമാണ്.
ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്ന 10.25 ഇഞ്ച് ഇരട്ട ഡിസ്പ്ലേകളും ഈ കാറിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്.

ഇന്ത്യന്‍ വിപണിയിലുള്ള ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ, ഔഡി A3 എന്നീ കാറുകള്‍ക്കെതിരെയാണ് മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് ലിമോസിന്‍ മത്സരിക്കുന്നത്. 48.55 ലക്ഷം രൂപയാണ് മെര്‍സിഡീസ് ബെന്‍സ് A 200d വേരിയന്റിന്റെ എക്‌സ്-ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 60 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവാകും.

ഇന്ത്യയിലെ സമ്പന്നരായ വ്യവസായികള്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയിലാണ് ഈ കാര്‍ പൊതുവേ കാണപ്പെടുന്നത്. പണത്തിനൊത്ത മൂല്യമുള്ള ഒരു ഉല്‍പ്പന്നമായി ഇത് കണക്കാക്കപ്പെടുന്നു. ആഡംബരവും സുരക്ഷിതവുമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് മെര്‍സിഡീസ് ബെന്‍സ് A 400d ഒരു മികച്ച ഓപ്ഷനാണ്. മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള ഏറ്റവും താങ്ങാനാകുന്ന വിലയുള്ള കാറുകളില്‍ ഒന്ന് കൂടിയാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 5, 2024, 13:32 [IST]
English summary
Actress munmun dutta spotted in mercedes benz a class limousine at mumbai restaurant
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X