ഗ്ലാമർ ലൂക്കിലെത്തിയ ഓണറെ സൈഡാക്കിയ 'മഞ്ഞക്കിളി'! സീരിയലിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ബെൻസ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടെലിവിഷന്‍ നടിമാരില്‍ ഒരാളാണ് നിയ ശര്‍മ (Nia Sharma). ധീരമായ ഫാഷന്‍ ചോയ്‌സുകള്‍ക്കും ശക്തമായ സ്‌ക്രീന്‍ പ്രസന്‍സുമുള്ള നടി കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും പോകും. കഥാപാത്രത്തിനായി തല മൊട്ടയടിച്ച ആദ്യ ഇന്ത്യന്‍ ടെലിവിഷന്‍ നടിമാരില്‍ ഒരാളായിരുന്നു അവര്‍. സ്‌റ്റൈല്‍, കരിസ്മ, സോഷ്യല്‍ മീഡിയ സാന്നിധ്യം എന്നിവ ടിവി സ്‌ക്രീനിന് അപ്പുറത്തേക്ക് അറിയപ്പെടുന്ന വ്യക്തിയാക്കി നേഹയെ മാറ്റി. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷത്തിനായി സ്ട്രാപ്‌ലെസ് ലെഹങ്കയണിഞ്ഞ് എത്തിയ നിയ ഏവരെയും ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ നിയയുടെ വീഡിയോയില്‍ മറ്റൊരു താരം കൂടിയുണ്ടായിരുന്നു.

അത് നിയ സ്വന്തമാക്കിയ പുതിയ മെര്‍സിഡീസ് AMG CLE53 കൂപ്പെയാണ്. സണ്‍ യെല്ലോ നിറത്തിലുള്ള മുംബൈയിലെ ആദ്യ മെര്‍സിഡീസ് AMG CLE53 നടി ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ മെര്‍സിഡീസ് ഡീലര്‍മാരായ ഓട്ടോഹാംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വോള്‍വോ XC90, ഔഡി Q7, ഔഡി A4 എന്നീ ആഡംബര വാഹനങ്ങള്‍ അണിനിരക്കുന്ന ഗരാജിലേക്കാണ് പുതിയ മെര്‍സിഡീസ് AMG CLE53 എത്തിയിരിക്കുന്നത്.

nia sharma buys mercedes-amg cle 53

2010-ല്‍ 'കാളി ഏക് അഗ്‌നിപരീക്ഷ' എന്ന സീരിയലിലൂടെയായിരുന്നു നിയയുടെ അരങ്ങേറ്റം. 2011-13 കാലയളവില്‍ സംപ്രേഷണം ചെയ്ത 'ഏക് ഹസാറോം മേം മേരി ബെഹ്‌ന ഹേ' ആണ് നിയക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. ശേഷം ജമൈ രാജ, ഇഷ്ഖ് മേം മര്‍ജാവാന്‍, നാഗിന്‍ 4 തുടങ്ങിയ സീരിയലുകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി. ശേഷം, ഖത്രോണ്‍ കെ ഖിലാഡി സീസണ്‍ 8 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ടിവി ഷോകളിലും അവര്‍ പ്രത്യക്ഷപ്പെട്ടു

2024-ലെ കണക്ക് അനുസരിച്ച് അവരുടെ ആസ്തി ഏകദേശം 70 മുതല്‍ 75 കോടി രൂപ വരെയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ എപ്പിസോഡിനും 80000 മുതല്‍ 90000 രൂപ വരെ പ്രതിഫലം പറ്റുന്ന നടി പരസ്യങ്ങള്‍ക്ക് 60 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ 1.35 കോടി രൂപ പൊടിച്ചാണ് നടി പുതിയ സാരഥിയെ കൂടെക്കൂട്ടിയത്.

nia sharma buys mercedes-amg cle 53

ഓഗസ്റ്റിലാണ് മെര്‍സിഡീസ് ബെന്‍സ് മെര്‍സിഡീസ് AMG CLE 53 മോഡല്‍ കൊണ്ടുവന്ന് ടോപ എന്‍ഡ് ലക്ഷ്വറി പെര്‍ഫോമന്‍സ് പോര്‍ട്‌ഫോളിയോ വിപുലീകരിച്ചത്. ബ്രാന്‍ഡിന്റെ ലൈനപ്പിലെ പത്താമത്തെ AMG മോഡല്‍ ആണിത്. വാഹനത്തിന്റെ ഡിസൈനിലേക്ക് അതിന്റെ AMG-സ്പെക്ക് ഗ്രില്ലും ബോണറ്റിലെ മസ്‌കുലാര്‍ പവര്‍ ഡോമുകളും കമാന്‍ഡിങ്ങ് ലുക്ക് സമ്മാനിക്കുന്നു.

ചുവന്ന ബ്രേക്ക് കാലിപ്പറുകള്‍, ഫ്രെയിംലെസ് ഡോറുകള്‍, AMG സൈഡ് ബ്ലേഡുകള്‍ എന്നിവയുള്ള 21 ഇഞ്ച് വീലുകളാണ് വാഹനത്തിന്റെ സൈഡ് പ്രൊഫൈലിനെ കൂടുതല്‍ മനോഹരമാക്കുന്നത്. CLE 53 കൂപ്പെയുടെ പിന്‍ഭാഗത്ത് വ്യത്യസ്തമായ റാപ്പ് എറൗണ്ട് ചതുരാകൃതിയിലുള്ള ടെയില്‍ ലാമ്പുകളും ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകളും മറ്റ് മോഡലുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു.

nia sharma buys mercedes-amg cle 53

അകത്തേക്ക് കയറിയാല്‍ 11.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുന്നു.ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള വയര്‍ലെസ് സപ്പോര്‍ട്ട്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ഉയര്‍ന്ന നിലവാരമുള്ള ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റം, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് സ്‌ട്രെയിറ്റ്-സിക്‌സ് എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 449 bhp പവറും 560 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിന്‍ 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഓവര്‍ബൂസ്റ്റ് ഫംഗ്ഷനിലൂടെ 40 Nm അധികമായി ലഭിക്കുന്നു. 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും 4Matic+ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഇതില്‍ വരുന്നുണ്ട്.

പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ AMG CLE 53 കൂപ്പെ വെറും 4.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓപ്ഷണല്‍ AMG പെര്‍ഫോമന്‍സ് പാക്കേജ് ഉപയോഗിച്ച് ഇത് മണിക്കൂറില്‍ 270 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനുളള ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Sunday, October 19, 2025, 9:00 [IST]
English summary
Actress nia sharma buys brand new mercedes amg cle 53 video from diwali party goes viral
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X