1 സീരിയല്‍ എപ്പിസോഡിന് വാങ്ങുന്നത് 50000 രൂപ! ബെന്‍സിന്റെ ആഡംബരത്തിലേക്ക് മാറി യുവനടി

സാധാരണക്കാരെ പോലെ തന്നെ സെലിബ്രിറ്റികളുടെ ജീവിതത്തിലെയും ഉയര്‍ച്ചയെ കാണിക്കുന്നതാണ് അവരുടെ വാഹനങ്ങള്‍. നമുക്കറിയാം കരിയര്‍ ഗ്രാഫ് ഉയരുമ്പോള്‍ നടീനടന്‍മാര്‍ പുത്തന്‍ വാഹനങ്ങള്‍ വാങ്ങി തങ്ങളുടെ ഗരാജുകള്‍ വലുതാക്കാറുണ്ട്. ബോളിവുഡില്‍ ഇത് നിത്യ സംഭവമാണ്. നടന്‍മാരെ പോലെ തന്നെ ബോളിവുഡ് നടിമാരും ഇപ്പോള്‍ ആഡംബര കാറുകള്‍ക്ക് പിറകെയാണ്.

ബോളിവുഡില്‍ നിന്ന് ഏറ്റവും പുതുതായി ആഡംബര കാര്‍ സ്വന്തമാക്കിയ അഭിനേതാവാണ് നിഖിത ദത്ത (Nikita Dutta). 2012-ലെ ഫെമിന മിസ് ഇന്ത്യ കോണ്ടസ്റ്റിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായ നിഖിത ദത്ത 2014-ല്‍ റൊമാന്റിക് കോമഡി ചിത്രമായ ലേകര്‍ ഹം ദീവാന ദില്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് അരങ്ങേറിയത്. ആ സിനിമ പക്ഷേ സാമ്പത്തികമായി വിജയമായില്ല. പിറ്റേ വര്‍ഷം മിനി സ്‌ക്രീനില്‍ അരങ്ങേറിയ താരം ഒരുപാട് ആരാധകരെ നേടിയെടുത്തു.

actor nikita dutta mercedes benz glc

'ഏക് ദുജെ കെ വാസ്‌തെ' എന്ന സീരിയലാണ് നിഖിതയുടെ കരിയര്‍ മാറ്റിമറിച്ചത്. സീരിയലില്‍ അഭിനയിക്കുന്നതിനായി ഒരു എപ്പിസോഡിന് നിഖിത 50,000 രൂപയിലേറെയാണ് താരം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാര്‍ ചിത്രമായ ഗോള്‍ഡിലൂടെ 2018-ല്‍ സിനിമയിലേക്ക് മടങ്ങിയെത്തിയ നിഖിത ശേഷം ലസ്റ്റ് സ്‌റ്റോറീസ്, കബീര്‍ സിംഗ്, ബിഗ് ബുള്‍, ഡിബുക് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ നിറസാന്നിധ്യമായി.

ഇതില്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിംഗിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഗരത് ഗണപതി, ജുവല്‍ തീഫ്, ഗുല്‍ ഗുലെ ബകാവാലി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ റിലീസ് കാത്തിരിക്കുന്നതിനിടെ നിഖിത പുതുതായി ഒരു കാര്‍ വാങ്ങിയിരിക്കുകയാണ്. പുതിയ തലമുറ മെര്‍സിഡീസ് ബെന്‍സ് GLC ആഡംബര എസ്‌യുവിയാണ് താരം വീട്ടിലെത്തിച്ചത്.

actor nikita dutta mercedes benz glc

എസ്‌യുവിയുടെ ഓള്‍ ബ്ലാക്ക് നിറമാണ് നടി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് തോന്നുന്നത്. മുംബൈയിലെ ഡീലര്‍ഷിപ്പിലെത്തിയാണ് നിഖിത കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. ഡെലിവറിയുടെ ചിത്രങ്ങള്‍ ഡീലര്‍ഷിപ്പ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സ് പുതുതലമുറ GLC എസ്‌യുവി ഇന്ത്യന്‍ തീരത്തെത്തിച്ചത്. 74.45 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഈ കാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ് GLC എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ ഇത് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ നിഖിത ദത്ത എസ്‌യുവിയുടെ ഏത് പതിപ്പാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. 254 bhp പവറും 400 Nm പീറ്റ് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറുള്ള GLC 300 വേരിയന്റില്‍ ഈ എസ്‌യുവി തെരഞ്ഞെടുക്കാം.

actor nikita dutta mercedes benz glc

194 bhp പവറും 440 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഹൃദയമായി വരുന്ന GLC 220d കുറച്ച് കൂടി ജനപ്രിയം. രണ്ട് എഞ്ചിനുകളും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ കൊണ്ടുവരുന്ന 8V മെല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. ഇതുവഴി 22.6 bhp പവറും 200 Nm ടോര്‍ക്കും അധികമായി ലഭിക്കുന്നു.

4MATIC ഓള്‍-വീല്‍-ഡ്രൈവ് യൂണിറ്റ് വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്ന 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിനുകള്‍ ഇണചേര്‍ത്തിരിക്കുന്നു. വെര്‍ച്വല്‍ ട്രാന്‍സ്പരന്റ് ബോണറ്റ്, ഏഴ് എയര്‍ബാഗുകള്‍, പ്രീ-സേഫ് ADAS, ഗ്രൗണ്ട് ക്ലിയറന്‍സ് 20 മില്ലിമീറ്റര്‍ ഉയര്‍ത്താന്‍ കഴിയുന്ന എയര്‍ സസ്പെന്‍ഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകളും മെര്‍സിഡീസ് GLC എസ്‌യുവിക്ക് ലഭിക്കുന്നു. നൂതന സവിശേഷതകളും സാമാന്യം വിശാലമായ ക്യാബിനുമാണ് മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നാക്കി GLC-യെ മാറ്റുന്നത്.

actor nikita dutta mercedes benz glc

എല്‍ഇഡി ലൈറ്റിംഗ്, പുതിയ സ്ലിം എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, 11.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, MBUX UI, എയര്‍ക്രാഫ്റ്റ്-സ്‌റ്റൈല്‍ എയര്‍ വെന്റുകള്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ ജര്‍മന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു.

More from DriveSpark

Article Published On: Tuesday, May 14, 2024, 18:00 [IST]
English summary
Actress nikita dutta buys new mercedes benz glc luxury suv worth rs 74 45 lakh details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X