5000 രൂപയുമായി കാനഡയില്‍ നിന്ന് ഇന്ത്യയിലെത്തിയ നടി! ഇന്ന് കറക്കം ബെന്‍സില്‍, ആസ്തി 30 കോടിയിലധികം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര വാഹനങ്ങള്‍ വില്‍ക്കുന്ന ഒരു കമ്പനിയാണ് മെര്‍സിഡീസ് ബെന്‍സ്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഒന്നിലേറെ വാഹനങ്ങള്‍ രാജ്യത്തെ സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയില്‍ ജനപ്രിയമാണ്. അത്തരത്തില്‍ ഒന്നാം മെര്‍സിഡീസ് ബെന്‍സ് CLA. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി മെര്‍സിഡീസ് ബെന്‍സ് CLA കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചുവെങ്കിലും പല പ്രമുഖരും ഇപ്പോഴും ഈ കാര്‍ ഉപയോഗിക്കുന്നു. അവരില്‍ പ്രമുഖയാണ് നടി നോറ ഫത്തേഹി. കനേഡിയന്‍ പൗരയായ നോറ നിലവില്‍ ഇന്ത്യയില്‍ ഒന്നിലേറെ ഭാഷകളില്‍ പ്രശസ്തയായ നടിയാണ്. പ്രധാനമായും അവര്‍ ഹിന്ദി, തെലുഗു ഭാഷകളിലാണ് അഭിനയിച്ചിട്ടുള്ളത്.
മലയാളികള്‍ക്കും ഈ നടിയെ പരിചയമുണ്ട്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ 'കായംകുളം കൊച്ചുണ്ണി'യിലെ ഒരു ഗാനരംഗത്തില്‍ നോറ പ്രത്യക്ഷപ്പെട്ടിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് 70 കോടിയിലേറെ രൂപ വാരിയതായാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലി ദി ബിഗിനിംഗ്, തോഴ എന്നീ തമിഴ് ചിത്രങ്ങളിലൂടെ കോളിവുഡിലും മുഖംകാണിച്ചു.

24 മണിക്കൂറിനുള്ളില്‍ 20 ദശലക്ഷം കാഴ്ചക്കാരെ നേടിയ സത്യമേവ ജതതേ എന്ന ചിത്രത്തിലെ 'ദില്‍ബര്‍' എന്ന ഗാനമാണ് നോറയെ പാന്‍ ഇന്ത്യന്‍ സെന്‍സേഷന്‍ ആക്കി മാറ്റിയത്. എന്നാല്‍ മറ്റ് ബോളിവുഡ് സുന്ദരിമാരെ പോലെ അത്ര എളുപ്പത്തില്‍ നേടിയെടുത്തതല്ല ഒന്നും. അഭിനയ മോഹവുമായി വെറും 5000 രൂപ കൈയ്യില്‍ പിടിച്ച് കാനഡയില്‍ നിന്ന് ഇന്ത്യയിലെത്തിയ നോറയ്ക്ക് കാര്യങ്ങള്‍ ഒന്നും അത്ര എളുപ്പമായിരുന്നില്ല.
ഭാഷാ പ്രശ്‌നങ്ങള്‍ അടക്കം നിരവധി വെല്ലുവിളികള്‍ മുന്നില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം ആത്മവിശ്വാസത്തോടെ നേരിട്ട നോറ നിലവില്‍ ഒറ്റ ഗാനരംഗത്തില്‍ മാത്രം ചുവടുവെക്കാന്‍ 2 കോടി രൂപ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുടക്കകാലത്ത് 5 ബെഡ്‌റൂമുള്ള വീട്ടില്‍ മറ്റ് ഒമ്പത് പേരുടെ കൂടെ കഴിഞ്ഞിരുന്ന നോറ നന്നായി കഷ്ടപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ സുപരിചിത നാമമാണ് അവര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 മുതല്‍ 50 കോടി രൂപ വരെയാണ് അവരുടെ ആസ്തി.

നിലവില്‍ നോറ എവിടെ പോയാലും അവിടെയെല്ലാം പാപ്പരാസികള്‍ ചുറ്റും കൂടും. ഇപ്പോള്‍ നോറ ഫത്തേഹിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്‍സ്റ്റന്റ് ബോളിവുഡ് ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഈ വൈറല്‍ വീഡിയോയില്‍ നോറ തന്റെ മെര്‍സിഡീസ് ബെന്‍സ് CLA കാറില്‍ വന്നിറങ്ങുന്നത് കാണാം. നോറ ഫത്തേഹി ഈ കാര്‍ ഉപയോഗിക്കുന്നത് ഇതാദ്യമല്ല.
മുമ്പ് പലതവണ അവര്‍ ഈ കാറില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സിനിമ ഷൂട്ടിംഗ് സെറ്റുകളിലേക്ക് പോകുമ്പോള്‍ ഈ കാര്‍ ആണ് നടി അധികവും ഉപയോഗിക്കാറുള്ളത്. മുകളില്‍ സൂചിപ്പിച്ച പോലെ ഈ കാര്‍ മെര്‍സിഡീസ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പക്കുന്നില്ല. അവസാനമായി വില്‍പ്പനയ്ക്കെത്തിയപ്പോള്‍ ഈ ആഡംബര കാറിന്റെ വില 31.72 ലക്ഷം രൂപ മുതല്‍ 77.69 ലക്ഷം രൂപ വരെയായിരുന്നു. എക്സ്-ഷോറൂം വിലയാണ് ഇത്.
ഈ കാറിന് പകരം മെര്‍സിഡസ് ബെന്‍സ് A-ക്ലാസ് ലിമോസിന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് ലിമോസിനിന്റെ ഇന്ത്യന്‍ വിപണിയിലെ നിലവിലെ പ്രാരംഭ വില 46.05 ലക്ഷം രൂപയാണ്. നോറ ഫത്തേഹി മെര്‍സിഡീസ് ബെന്‍സ് CLA അല്ലാതെ മറ്റ് ചില കാറുകള്‍ കൂടിയുണ്ട്. ബിഎംഡബ്ല്യു 5 സീരീസ് 520d അവയില്‍ ഒന്നാണ്. മാത്രമല്ല വണ്ടിപ്രാന്തന്‍മാരുടെ ഇഷ്ട മോഡലായ ഫോക്സ്വാഗണ്‍ പോളോ GT TSI ഹോട്ട് ഹാച്ചും നോറയുടെ കൈവശമുണ്ട്.
സാധാരണയായി നടിമാര്‍ വില കൂടിയ കാറുകള്‍ വാങ്ങാറുണ്ടെങ്കിലും ഡ്രൈവര്‍മാരെ വെച്ചാണ് അവയില്‍ യാത്ര ചെയ്യാറുള്ളത്. ഇവിടെയും നോറ വ്യത്യസ്തയാണ്. നോറ ഫത്തേഹി ആഡംബര കാറുകള്‍ ഓടിക്കുന്നതിലും വൈദഗ്ധ്യമുള്ളയാളാണ്. പലപ്പോഴും അവര്‍ കാര്‍ ഓടിച്ച് പോകുന്ന ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതായാലും നോറയുടെ ഗരാജിലേക്ക് നോക്കിയാല്‍ തന്നെ ഏത് തരം കാറുകളോടാണ് അവര്‍ക്ക് ക്രേസ് എന്നും നമുക്ക് മനസ്സിലാക്കാന്‍ പറ്റും.


Click it and Unblock the Notifications








