ബോളിവുഡില്‍ എല്ലാവര്‍ക്കും റേഞ്ച് റോവര്‍ മതി! പുത്തന്‍ ഉടമയായി താരസുന്ദരി
അടുത്ത കാലത്തായി ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന കാറുകളില്‍ ഒന്നാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്. ഇത് ഒരു ലക്ഷ്വറി എസ്‌യുവിയാണ്. അത്യാഡംബര ഫീച്ചറുകള്‍ നിറഞ്ഞ ഈ കാര്‍ ഇന്ത്യയിലെ സിനിമ, ക്രിക്കറ്റ് താരങ്ങളെയും ബിസിനസുകാരെയുമെല്ലാം ഒരുപോലെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ റേഞ്ച് റോവര്‍ സ്‌പോര്‍ട് സ്വന്തമാക്കിയത്. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു താരത്തെ തന്റെ പുത്തന്‍ കാറില്‍ കാണപ്പെട്ടത്. ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള മറ്റൊരു സെലിബ്രിറ്റി പുതുതായി റേഞ്ച് റോവര്‍ സ്‌പോര്‍ട് ഉടമകളുടെ ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.
റേഞ്ച് റോവര്‍ സ്‌പോര്‍ടിനെ ജനപ്രിയമാക്കുന്ന പ്രധാന സംഗതി ഇതില്‍ കുത്തിനിറച്ചിരിക്കുന്ന ആഡംബര ഫീച്ചറുകള്‍ തന്നെയാണ്. 13.10-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 13.70-ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വെന്റിലേഷനുള്ള സീറ്റുകള്‍, മസാജ് ഫംഗ്ഷന്‍, 360 ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ പ്രധാന സവിശേഷതകളില്‍ ചിലത്.

ഇതിനുപുറമെ, റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ മറ്റൊരു ആകര്‍ഷണം ഇതിന്റെ ശക്തമായ എഞ്ചിനാണ്. റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. ആദ്യത്തേത് 3.0 ലിറ്റര്‍ P400 പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ്. പരമാവധി 398 PS പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ, റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് 3.0 ലിറ്റര്‍ D350 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനും ലഭിക്കുന്നു.
ഈ എഞ്ചിന്‍ 351 PS പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 4 വീലുകളിലേക്കും പവര്‍ അയക്കുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് സെലിബ്രിറ്റികള്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ലക്ഷ്വറി എസ്‌യുവി ഇഷ്ടപ്പെടാനുള്ള ചില കാരണങ്ങള്‍.

ഈ നിരയില്‍ ചേര്‍ന്നിരിക്കുകയാണ് ഒരു പ്രമുഖ ബോളിവുഡ് നടി. നുഷ്രത്ത് ബറൂച്ചയാണ് (Nushrratt Bharuccha) റേഞ്ച് റോവര്‍ സ്‌പോര്‍ട് സ്വന്തമാക്കിയിരിക്കുന്നത്. 2006ല്‍ ജയ് സന്തോഷ് മാ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പ്യാര്‍ കാ പഞ്ച്‌നമാ എന്ന ചിത്രം വിജയമായതോടെ നുഷ്രത്ത് ശ്രദ്ധേയയായി. സോനു കെ ടിറ്റു കി സ്വീറ്റി, ചോരി, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളും പ്രശസ്തമാണ്.
സാധാരണ ബോളിവുഡിലെ ഒട്ടുമിക്ക നടിമാരും വിലകൂടിയ ആഡംബര കാറുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ അതില്‍ എല്ലാവര്‍ക്കും കാര്‍ ഓടിക്കാന്‍ വലിയ താല്‍പ്പര്യമില്ല. എന്നാല്‍ നുഷ്രത്ത് ബറുച്ച ഇതില്‍ നിന്ന് വ്യത്യസ്തയാണ്. വണ്ടി ചുമ്മാ ഓടിക്കാന്‍ മാത്രമല്ല ഓഫ്‌റോഡ് ട്രാക്കുകളില്‍ സാഹസികത കാണിക്കാനും മിടുക്കിയാണ് നുഷ്രത്ത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്ര ഥാര്‍ കാറില്‍ ഓഫ് റോഡിംഗ് ചെയ്യുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുത്തന്‍ ആഡംബര എസ്‌യുവി വാങ്ങിയാണ് നുഷ്രത്ത് വാര്‍ത്തകളില്‍ നിറയുന്നത്. പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവിയില്‍ വന്നിറങ്ങുന്ന നുഷ്രത്തിന്റെ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ എടുത്തതാണ് ഈ വീഡിയോ എന്നാണ് സൂചന.
നുഷ്രത് ബറൂച്ച വാങ്ങിയ റേഞ്ച് റോവര്‍ സ്പോര്‍ട് കാറിന്റെ എക്സഷോറൂം വില 1.40 കോടി രൂപയാണ്. നിരത്തിലെത്തുമ്പോള്‍ ഏകദേശം 1.75 കോടി രൂപ വരും. ബിഎംഡബ്യു X5, മെര്‍സിഡീസ് ബെന്‍സ് GLE, പോര്‍ഷ കയെന്‍ തുടങ്ങിയ ആഡംബര കാറുകളാണ് റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ എതിരാളികള്‍. ഉത്സവ സീസണ്‍ ആയതിനാല്‍ സാധാരണക്കാരെ പോലെ സെലിബ്രിറ്റികളും പുതിയ വാഹനം വാങ്ങുന്ന തിരക്കിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ പുത്തന്‍ കാറുകളെ വരവേല്‍ക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








