സാധാരണ കാറില്‍ വന്ന് ചെരുപ്പ് പോലും ഇടാതെ അമ്പലത്തില്‍ പോയ മാലാഖ; അമ്മ പേരുകേട്ട നടി, കാമുകന്‍ 'രാജകുമാരന്‍'
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലിവിഷന്‍ ഷോകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഹൈ-ക്വാളിറ്റി ഷോകള്‍ നിര്‍മിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ മിനി സ്‌ക്രീനുകള്‍ കണ്ണീര്‍ സീരിയലുകള്‍ക്ക് പിന്നാലെ പോയി. എന്നിരുന്നാലും സീരിയല്‍ അഭിനേതാക്കള്‍ക്കും ഇന്ത്യയില്‍ ആരാധകര്‍ കൂടുതലാണ്. സീരിയലിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്നവരും നിരവധിയാണ്. മുതിര്‍ന്ന അഭിനേതാക്കള്‍ ആണെങ്കില്‍ അവരുടെ മക്കള്‍ക്കും ഇതേ പാതയിലൂടെ കടന്ന് വരാന്‍ എളുപ്പമാണ്. ഹിന്ദി സീരിയല്‍ ലോകത്തെ പ്രമുഖ നടിയാണ് ശ്വേത തിവാരി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ നടിമാരില്‍ ഒരാളാണ് അവര്‍.
ശ്വേതയുടെ പാത പിന്തുടര്‍ന്ന് മകള്‍ പലക് തിവാരിയും (Palak Tiwari) അഭിനയ രഭംഗത്തേക്ക് ചുവടുവെച്ചിട്ടുണ്ട്. 25-കാരിയായ പലക് തിവാരി ബോളിവുഡ് സിനിമകളിലും വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്. 2021-ല്‍ പുറത്തിറങ്ങിയ 'റോസി: ദ സാഫ്‌റോണ്‍ ചാപ്റ്റര്‍' എന്ന വെബ്‌സീരീസിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. 2023-ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം 'കിസി കാ ഭായ് കിസി കാ ജാന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം.

സെയ്ഫ് അലി ഖാന്റെ മകനും യുവ നടനുമായ ഇബ്രാഹീം അലി ഖാനും പലക് തിവാരിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പട്ടൗഡി രാജകുടുംബത്തിലെ ഇളമുറക്കാരനായ ഇബ്രാഹീമും ബോളിവുഡിന്റെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ പാപ്പരാസികള്‍ക്ക് പ്രിയങ്കരിയാണ് ഈ നടി.
ഇപ്പോള്‍ മഹാ ശിവരാത്രിയോടനുബന്ധിച്ച് ശാലീന സുന്ദരിയായി നാടന്‍ ശിവ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെ എടുത്ത പലക് തിവാരിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യൂട്യൂബില്‍ പങ്കുവെക്കപ്പെട്ട ഈ വൈറല്‍ വീഡിയോയില്‍ പലക് തിവാരി ഒരു ചുവന്ന കാറില്‍ നിന്നിറങ്ങി പാദരക്ഷകള്‍ ധരിക്കാതെ ക്ഷേത്രത്തിലേക്ക് പോകുന്നത് നമുക്ക് കാണാന്‍ കഴിയും.

പലക് തിവാരിക്ക് ചുവപ്പ് നിറം വളരെ ഇഷ്ടമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടായിരിക്കാം നടി ചുവന്ന കാര്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലക് തിവാരി നിരവധി പരിപാടികളില്‍ ചുവന്ന വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതും ഇവിടെ കൂട്ടി വായിക്കണം. പലക് തിവാരി ഉപയോഗിച്ചിരുന്ന കാര്‍ ഒരു എംജി ഹെക്ടര്‍ ആയിരുന്നു. വിഖ്യാത ബ്രാന്‍ഡായ എംജി എസ്‌യുവി വിഭാഗത്തില്‍ കൊണ്ടുവന്ന ജനപ്രിയമായ കാറുകളില്‍ ഒന്നാണ് ഹെക്ടര്‍.
സാധാരണയായി നടിമാര്‍ വളരെ വിലകൂടിയ ആഡംബര കാറുകളിലാണ് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്. കാറുകള്‍ സ്റ്റാറ്റസ് സിംബലുകള്‍ ആയി മാറിയതിനാല്‍ യുവ നടിമാര്‍ വരെ ലക്ഷ്വറി കാറുകളിലാണ് യാത്ര. എന്നാല്‍ പലക് തിവാരി ഒരു എംജി ഹെക്ടര്‍ കാറില്‍ സഞ്ചരിക്കുന്നത് അവരുടെ ലാളിത്യത്തിന്റെ തെളിവായി ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിമാരെ സംബന്ധിച്ചിടത്തോളം എംജി ഹെക്ടര്‍ ഒരു സിമ്പിള്‍ കാറാണെന്ന് നമുക്ക് പറയാം.
ഒരുപക്ഷേ പാലക് തിവാരിയുടെ തന്റെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നായതിനാലാകാം പലക് തിവാരി എംജി ഹെക്ടറിനെ തന്റെ യാത്രകള്‍ക്ക് ഒപ്പം കൂട്ടുന്നത്. ഈ കാറില്‍ നടി കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പും പുറത്ത് വന്നിട്ടുണ്ട്. എംജി ഹെക്ടര്‍ ആകെ 2 എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അവ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളും 2.0 ലിറ്റര്‍ ഡീസലുമാണ്.
എംജി ഹെക്ടറിന് നൂതന സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായാണ് ഹെക്ടര്‍ പുറത്തിറങ്ങിയത് തന്നെ. ഈ കാറില്‍ 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ഒരുക്കിയിരിക്കുന്നു.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എംജി ഹെക്ടറിന്റെ പ്രാരംഭ വില 14 ലക്ഷം രൂപയാണ്. അതേസമയം റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 22.89 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണ് ഇത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV 700 എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് എംജി ഹെക്ടര്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications








