ഈ സുന്ദരി കല്ല്യാണത്തിന് യെസ് മൂളാന്‍ കാത്തിരിക്കുന്നത് ലക്ഷങ്ങൾ! സലൂണില്‍ പോകുന്നത് കോടികളുടെ കാറിൽ
ഹൈ-എന്‍ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നവരില്‍ മുന്നിലുണ്ടായിരുന്നത് ശതകോടീശ്വരന്‍മാരും ബിസിനസുകാരുമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കൂടിയ കാറുകള്‍ വാങ്ങിക്കൂട്ടന്നത് സിനിമാ താരങ്ങളാണ്. കരിയറില്‍ ഹിറ്റ് സിനിമകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പ്രതിഫലം ഉയര്‍ത്തുന്ന താരങ്ങളും തങ്ങളുടെ ഗരാജും അപ്ഡേറ്റ് ചെയ്യുന്നു. മുമ്പ് നടന്‍മാര്‍ ആയിരുന്നു കാര്‍ ക്രേസില്‍ മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ താരസുന്ദരിമാരും അവരോട് മത്സരിക്കുന്നു. പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തങ്ങളുടെ സ്റ്റാറ്റസിനും താരമൂല്യത്തിനും അനുയോജ്യമായ കാറുകള്‍ തന്നെ ആയിരിക്കാന്‍ നടിമാരും ശ്രദ്ധിക്കുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് തുടങ്ങി അങ്ങ് ബോളിവുഡില്‍ ചെന്ന് ഹിറ്റടിച്ച നടിയാണ് പൂജ ഹെഗ്ഡെ.
2010-ല്‍ മിസ് യൂനിവേഴ്സ് ഇന്ത്യ സെക്കന്‍ഡ് റണ്ണറപ്പ് ആയതോടെ പൂജക്ക് സിനിമയിലേക്കുള്ള വാതില്‍ എളുപ്പത്തില്‍ തുറന്നു കിട്ടി. 2012-ല്‍ മുഖംമൂടി എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റമെങ്കിലും ടോളിവുഡ് ആണ് പൂജ ഹെഗ്ഡെയെ വളര്‍ത്തിയത്. അല വൈകുണ്ഡപുരംലോ, മോസ്റ്റ് എലിജിബ്ള്‍ ബാച്ച്ലര്‍, അരവിന്ദ സമേത വീര രാഘവ, ഡിജെ, മഹര്‍ഷി എന്നീ സിനിമകളിലൂടെ പൂജ ടോളിവുഡിലെ മിന്നും താരമായി.

ഇതിനിടെ ഹൗസ്ഫുള്‍ 4 എന്ന സിനിമയിലൂടെ ബോളിവുഡിലും ചെന്ന് ഹിറ്റടിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഷാഹിദ് കപൂറിന്റെ ദേവയിലൂടെ വിജയം തുടരുകയാണ് താര സുന്ദരി. സൂര്യയുടെ റെട്രോ ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമായ ജനനായകന്‍ തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകള്‍ വരാനിരിക്കുന്നു. ഇന്ത്യയിലെ മുന്‍നിര നടന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതിനാല്‍ പൂജ ഹെഗ്‌ഡെയുടെ പ്രതിഫലം വളരെ ഉയര്‍ന്നതാണെന്ന് പറയപ്പെടുന്നു.
ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പൂജ ഹെഗ്‌ഡെ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 3.5 മുതല്‍ 5 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. അതുകൊണ്ട് പൂജ ഹെഗ്‌ഡെയുടെ കാര്‍ ശേഖരം വളരെ വലുതാണ്. ഏറ്റവും വിലയേറിയ ചില കാറുകള്‍ പൂജയുടെ പക്കലുണ്ട്. പോര്‍ഷ കയെന്‍, ഔഡി Q7, ബിഎംഡബ്ല്യു 5 സീരീസ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

ഈ സാഹചര്യത്തില്‍ പൂജ ഹെഗ്‌ഡെ വളരെ വിലയേറിയ മറ്റൊരു കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മുംബൈയിലെ ഒരു സലൂണ്‍ സന്ദര്‍ശിക്കുന്നതിനിടെ എടുത്ത വീഡിയോയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു റേഞ്ച് റോവര്‍ വോഗ് ലക്ഷ്വറി എസ്‌യുവിയിലാണ് പൂജ ഹെഗ്ഡെ സലൂണ്‍ സന്ദര്‍ശിക്കാനെത്തിയത്. ലോകത്തിലെ ഏറ്റവും വില കൂടിയ എസ്‌യുവികളില്‍ ഒന്നായ റേഞ്ച് റോവര്‍ വോഗിന് ഏകദേശം 4 കോടി രൂപ വില വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത് പൂജ ഹെഗ്‌ഡെയുടെ സ്വകാര്യ കാര്‍ ആണെന്നും പറയപ്പെടുന്നു. വളരെ വിലയേറിയ ഈ കാറിന് 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 4,000 ആര്‍പിഎമ്മില്‍ പരമാവധി 296 bhp പവറും 1,500-2,000 ആര്‍പിഎമ്മില്‍ 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുള്ളത്. ഈ എഞ്ചിന്‍ 8-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 4 വീല്‍ ഡ്രൈവ് സിസ്റ്റമുള്ള ഒരു കാറാണ്.

പൂജ ഹെഗ്‌ഡെ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്. സിനിമ കൂടാതെ പരസ്യങ്ങളില്‍ അഭിനയിച്ചും കോടികള്‍ സമ്പാദിക്കുന്ന അവര്‍ വിലകൂടിയ ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല. 50 കോടിയിലധികമാണ് പൂജയുടെ നിലവിലെ ആസ്തി.
കെനിറയെ ചിത്രങ്ങളുള്ള നടിക്ക് ഇനിയും പുതിയ കാറുകള്‍ വാങ്ങാന്‍ സാധിക്കട്ടേയെന്ന് ആശംസിക്കുന്നു. പ്രായം 34 ആയെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇന്ത്യയില്‍ നിരവധി യുവാക്കളാണ് അവര്‍ വിവാഹത്തിന് യെസ് മൂളാന്‍ കാത്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








